April 4, 2018

ആരായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന സംഘപരിവാര്‍ ആദര്‍ശപുരുഷന്‍?

ഗോഡ്സേയോടൊപ്പം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്വവര്‍ഗ്ഗാനുരാഗി, ഭീരു, ഒറ്റുകാരന്‍ എന്ന് ചരിത്രം പറയും. എന്നാല്‍ സ്വാതന്ത്ര്യ സമരസേനാനിയായാണ് സവര്‍ക്കറെ ആര്‍.എസ്.എസ് ആഘോഷിക്കുന്നത്. ദേശീയതയുടെ പ്രതിരൂപമായി അയാളെ പൂമാലയിട്ട് ആരാധിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്തിലാണ് നമ്മള്‍ കഴിയുന്നത്. എന്നാല്‍ സത്യമെന്താണ്? ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരിക്കലും കാണാനാകാത്ത പേരാണ് ആര്‍.എസ്.എസ്. സവര്‍ക്കറെയാകട്ടെ യഥാര്‍ത്ഥ സ്വാതന്ത്ര്യസമര ഭടന്മാരെ ഒറ്റിയ ബ്രിട്ടീഷ് ചാരനായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രഹ്മചര്യം കാത്തുസൂക്ഷിച്ച മഹാനെന്ന് അവകാശപ്പെട്ട് ആത്മീയതയുടെ പ്രതിരൂപമായി സ്വയംസേവകര്‍ ആരാധിക്കുന്ന സവര്‍ക്കര്‍ എന്നാല്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. 1975ല്‍ ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റില്‍ ഇത് സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. അവിവാഹിതനായ സവര്‍ക്കറും ഗോഡ്സേയും തമ്മില്‍ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടിരുന്നത് സംബന്ധിച്ച് ഈ പുസ്തകത്തിലെ അധ്യായം 16ല്‍ പ്രതിപാദിച്ചിട്ടുണ്ട്. കേവലം ഒരു ശാരീരിക ബന്ധത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനപ്പുറം ഗാന്ധിവധം വരെ നീളുന്ന ചരിത്രസംഭവങ്ങളുമായി ആര്‍.എസ്.എസ്സിന്റെ ബന്ധം കൂടിയാണ് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ഈയിടെ ആര്‍.എസ്.എസ് സ്വവര്‍ഗ്ഗരതി വിഷയത്തില്‍ യാഥാസ്ഥിതിക നിലപാട് തിരുത്തി മുന്നോട്ട് വന്നപ്പോള്‍ വെറുതെയെങ്കിലും ആലോചിക്കാതിരുന്നില്ല, അതിനു പിന്നിലെ അജണ്ട എന്താകുമെന്ന്. സ്വന്തം നേതാവിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നാട്ടുകാര്‍ എടുക്കുമെന്ന ഭീതിയിലാണെങ്കിലും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ആര്‍.എസ്.എസ് നിര്‍ബന്ധിതരായി എന്ന് പറഞ്ഞാലും അതിശയോക്തി തോന്നേണ്ടതില്ല.
https://www.firstpost.com/politics/homosexuality-not-a-crime-how-the-rss-is-trying-to-re-invent-its-public-image-2683118.html
ലൂയി മൗണ്ട്ബാറ്റൻ‍ മുതൽ ഗാന്ധി വധക്കേസിലെ പ്രതികളോട് വരെ അഭിമുഖ സംഭാഷണം നടത്തിയാണ് ഡൊമിനിക്ക് ലാപിയറും ലാറി കോളിന്‍സും ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ രചിക്കുന്നത്. ഇതുകൂടാതെ അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാ വിഭജനകാലഘട്ടത്തെ കുറിച്ചും എഴുതപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങൾ പഠിക്കുകയും ആയിരക്കണക്കിന് നാഴികകൾ സഞ്ചരിച്ച് വസ്തുതകൾ ശേഖരിക്കുകയും അവര്‍ ചെയ്തിരുന്നു. പുസ്തകത്തിന്റെ ഒന്നാം എഡിഷനിലെ പ്രസക്തമായ ചില പേജുകള്‍ പോസ്റ്റിനോടൊപ്പം ചേര്‍ക്കുന്നു. പുസ്തകത്തിന്റെ ലഭ്യമായ എഡിഷന്‍ പിഡിഎഫ് രൂപത്തില്‍: https://goo.gl/Bikdvh

സാമ്ര്യാജിത്വ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുക്കാത്ത ആര്‍.എസ്.എസ് ദേശീയതയുടെ പേരില്‍ നടത്തുന്ന മുറവിളികള്‍ മതനിരപേക്ഷ ഭാരതത്തിലെ ഏറ്റവും വലിയ അശ്ലീലതയാണ്. ചരിത്രത്തിലെ ഒറ്റുകാര്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ പുന:സംഘടിപ്പിച്ചും രാജ്യത്തെ സര്‍വ്വകലാശാലകളിലെ ചരിത്ര ഗ്രന്ഥങ്ങളും രേഖകളും അഗ്നിക്കിരയാക്കിയും ചരിത്രം തിരുത്തുകയാണ്.
https://www.firstpost.com/india/saffronising-history-members-rss-backed-outfit-re-constituted-ichr-team-2131713.html
രാജ്യത്തെ ചില സ്കൂളുകളില്‍ ആര്‍.എസ്.എസ്സിനെ കുറിച്ചും അവര്‍ നടത്തിയ സ്വാതന്ത്ര സമര പോരാട്ടങ്ങളെ കുറിച്ചും പഠിപ്പിച്ച് തുടങ്ങുക പോലുമുണ്ടായി.
http://www.thehindu.com/news/cities/Delhi/syllabus-changes-with-change-of-govt-rss-ideologue/article7914364.ece
മറ്റ് റഫറന്‍സുകള്‍ : http://archives.peoplesdemocracy.in/2001/march25/march25_nalini.htm www.telegraphindia.com/1170227/jsp/frontpage/story_138028.jsp

March 10, 2018

"തിരിച്ചു വന്നിടാത്ത
ദൂരയാത്രയല്ലിതെൻ സഖാക്കളെ
അടിച്ചുടച്ചിടാവതല്ല തീർച്ച
നമ്മൾ തൻ മനോബലം
കാൽവിലങ്ങുകൾ തകർത്തു
കൈകളിൽ കരുത്തുമായ്
ഉയിർത്തെണീറ്റു വന്നിടും
സമീപമാത്രയെന്നിൽ നാം"

August 15, 2016

സ്വാതന്ത്രദിന ചിന്തകള്‍

സ്വതന്ത്രദിന ആശംസകള്‍ നേരുന്നില്ലേ? നേരണോ? ആര്‍ക്ക് നേരണം? 
സ്വതന്ത്ര സുന്ദര ഭാരതത്തിനായി പോരാടി വീണവർക്ക്, ദേശീയതയുടേയും മതത്തിന്റെയും പേരിൽ നാം ആഘോഷിച്ച രക്തസാക്ഷിത്വങ്ങൾക്ക്, വർഷം തോറും അതിർത്തികളിൽ/അഭിമാനയിടങ്ങളിൽ നാം ബലി നൽകുന്ന സൈനികർക്ക്, പ്രത്യേക പട്ടാള നിയമം നിലനിൽക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അപഹരിക്കപ്പെടുന്ന ജീവിതങ്ങൾക്ക്, വടക്കൻ സംസ്ഥാനങ്ങളിൽ തീവ്ര സവർണ്ണ അനീതിക്ക് പാത്രമായി പൊലിഞ്ഞു പോയ ജീവിതങ്ങൾക്ക്/ സമരസപ്പെട്ട് ജീവിക്കേണ്ടി വരുന്നൊരു തലമുറയ്ക്ക്, ഭൂരിപക്ഷ വർഗ്ഗീയത ദേശീയതയാകുന്ന കാലത്ത് ന്യൂനപക്ഷ വർഗ്ഗീയത ബ്രാന്റ് ചെയ്യപ്പെട്ട് തുടച്ച് നീക്കപ്പെട്ട കുടുംബ പരമ്പരകൾക്ക്, കയ്യൂക്കിന് മുന്നിൽ പതറാതെ മരണം വരിച്ച തൂലികകൾക്ക്, ശബ്ദം/നിറം നഷ്ടപ്പെട്ട കലാരൂപങ്ങൾക്ക്/കലാകാരന്മാർക്ക് പിന്നെ ഇരുട്ടിൽ തെരുവിൽ പിച്ചിചീന്തപ്പെട്ട ഭാരതത്തിന്റെ മാനത്തിന്..

February 19, 2016

സ്റ്റാന്റ് വിത്ത്‌ ജെ.എന്‍.യു


ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ (DSU) പൂർവ അംഗങ്ങൾ, 2016 ഫെബ്രുവരി 9 ന് ജെ.എന്‍.യു സര്‍വകലാശാലയില്‍ വച്ചൊരു സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. അഫ്സൽ ഗുരുവിന്റെയും മഖ്ബൂൽ ബട്ടിന്റേയും വധശിക്ഷകൾ, നിയമസംവിധാനം ദുരുപയോഗം ചെയ്ത് ഭരണകൂടം നടപ്പിലാക്കിയ ആസൂത്രിത കൊലപാതങ്ങളായാണ് അവർ കണക്കിലാക്കുന്നത്. കശ്മീരി ജനതയുടെ ഭരണഘടനാപരമായ സ്വയം നിർണ്ണയാവകാശത്തിനുവേണ്ടിയുള്ള അഭ്യർത്ഥനകൾക്ക് പിന്തുണ നൽകുവാനായി ഈ വധശിക്ഷകളെ അപലപിച്ച് പ്രതിഷേധം പ്രകടിപ്പിക്കലായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. കാമ്പസിന് അകത്തുനിന്നും അല്ലാതെയുമായി ഒട്ടനവധി കശ്മീരി വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുവാനെത്തിയിരുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ മാവോ അനുഭാവമുള്ള തീവ്ര ഇടതുപക്ഷ സംഘടനയാണ്. ഉയർന്ന ബൗദ്ധിക നിലവാരമുള്ള വളരെ കുറച്ച് അംഗങ്ങളുള്ള ഒരു ചെറിയ സംഘടനയാണത്. അവർ ഒരിക്കലും തീവ്രവാദികളോ നക്സലുകളോ അല്ല.

യോഗം തുടങ്ങുന്നതിന് 20 മിനിട്ടുകൾക്കു മുൻപ്, ദേശീയതയുടെ അമരക്കാരായി സ്വയം കരുതുന്ന ABVP; ഈ പരിപാടി കലാലയത്തിന്റെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിക്കും എന്നുകാട്ടി അധികാരികൾക്ക് പരാതി നൽകി. യൂണിവേഴ്‌സിറ്റി അധികാരികൾ ഒരു സംഘർഷം ഒഴിവാക്കാൻ താല്പര്യപ്പെട്ട് പരിപാടി നടത്തുന്നത് വിലക്കി. JNU മനോഹരമായ ഒരു ജനാധിപത്യ ഇടമാണ്. ഇവിടെ എല്ലാ ഭിന്നസ്വരങ്ങൾക്കും സ്ഥാനമുണ്ട്. എത്രതന്നെ തീവ്രപുരോഗമനപരമായാലും അഭിപ്രായങ്ങൾ ഇവിടെ മാനിക്കപ്പെടുന്നു. പക്ഷെ അതിനു തുരങ്കം വെക്കുവാനാണ് ABVP നോക്കുന്നത്.

ജെ.എന്‍.യു.വില്‍  DSU സമാധാനപരമായി പരിപാടി നടത്തുവാനുള്ള അവരുടെ ജനാധിപത്യപരമായ അവകാശം സംരക്ഷിക്കാൻ, JNUSU (Jawaharlal Nehru Students' Union) ന്റെയും SFI (Students Federation of India), AISA (All India Students Association) തുടങ്ങിയ ഇടതു വിദ്യാർത്ഥി സംഘടനകളുടേയും സഹായം തേടി. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം DSU അവരുടെ ആശയങ്ങൾക്കോ കശ്മീർ നിലപാടുകൾക്കോ അല്ല പിന്തുണ തേടിയത് എന്നതാണ്. അതായത്  എസ്.എഫ്.ഐയുടെ രാഷ്ട്രീയത്തെ പലപ്പോഴും ശക്തമായി  എതിര്‍ക്കാറുള്ള ഡി.എസ്.യുവിന്റെ ആശയങ്ങള്‍ക്കല്ല മറിച്ച് അഭിപ്രായപ്രകടങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള സംഘപരിവാര്‍ ഗൂഡാലോചനയെ ചെറുക്കാനാണ് എസ.എഫ്.ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ ഡി.എസ്.യുവിനൊപ്പം അണിനിരന്നത്. DSU, JNUSU-വിനും മറ്റ് വിദ്യാർത്ഥി സംഘടനകൾക്കും ഒപ്പം, അവർ വർഷങ്ങളായി പടുത്തുയർത്തിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമുള്ള ജനാധിപത്യ വേദിയെ കർക്കുവാൻ അധികാരികളെയും ABVP-യെയും അനുവദിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിന്ന് യോഗം നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയി.
യൂണിവേഴ്സിറ്റി അധികാരികൾ സെക്യൂരിറ്റി ജീവനക്കാരെ അയച്ച് പരിപാടി നടക്കേണ്ടിയിരുന്ന ബാഡ്മിന്റൺ കോർട്ടിലേക്കുള്ള പ്രവേശനം തടയുകയും, ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വിലക്കുകയും ചെയ്തു. സംഘാടകർ ഇത് അംഗീകരിച്ചുകൊണ്ട് കാമ്പസിൽ തന്നെയുള്ള ഭക്ഷണശാലകൾക്ക് (ധാബ) സമീപം ഉച്ചഭാഷിണിയില്ലാതെ പരിപാടി തുടരാൻ തീരുമാനിച്ചു. പക്ഷെ, ABVP പ്രവർത്തകർ സംഘം ചേർന്ന് പരിപാടിയിൽ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുവാനും മുതിരുകയുമായിരുന്നു. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ 'പാകിസ്താൻ സിന്ദാബാദ്' എന്ന മുദ്രാവാക്യം മുഴകിയെന്നാരോപിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. ഇതിന് തെളിവായി ഒരു വീഡിയോ പുറത്ത് വിടുകയും ചെയ്തു. എന്നാല്‍ ഈ ഭാരത വിരുദ്ധ മുദ്രാവാക്യം ഉയർത്തിയതിൽ ജെ.എൻ.യു. വിദ്യാർത്ഥികൾക്ക് പങ്കില്ല എന്നവര്‍ നിലപാട് വ്യക്തമാക്കിയതിന് പിറകെ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് തെളിയുകയും ചെയ്തു.

എന്നാൽ സർക്കാർ ഏത് വിധത്തിലാണ് പ്രതികരിച്ചതെന്ന് നോക്കൂ : ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ ആജ്ഞാനുസരണം പോലീസ് ആദ്യം യൂണിവേഴ്സിറ്റിയും പിന്നീട് ഹോസ്റ്റലുകളും റെയിഡ് ചെയ്തു. അവർ തെളിവുകൾ ഒന്നും ഇല്ലാതെ തന്നെ JNUSU (JNU Students Union) പ്രസിഡന്റിനെ കാമ്പസിൽ നിന്നും അറസ്റ്റു ചെയ്യ്ത് കൊണ്ടുപോവുകയും കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. അദ്ദേഹം മുദ്രാവാക്യങ്ങൾ ഒന്നും മുഴക്കിയിരുന്നില്ല. അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (CPI) യുടെ വിദ്യാർത്ഥി വിഭാഗമായ AISF (All India Students Federation) ന്റെ പ്രവർത്തകനാണ്.

എന്തിനാണ് നമ്മൾ നമ്മുടെ ദേശീയതാബോധത്തിൽ ഇത്രയും കലുഷിതരാവേണ്ടത്? എന്തിനാണ് നമ്മളതിനെ ഒരു മതം പോലെ കണക്കിലെടുക്കുന്നത്? ആരെങ്കിലും എന്തെങ്കിലും മുദ്രാവാക്യങ്ങൾ ഉയർത്തിയാൽ അതിനെ നീചാപവാദം പോലെ കണക്കാക്കി പ്രതികരണങ്ങളുണ്ടാവുന്നു. ഒരു സർവകലാശാല ചർച്ചകളുടേയും വാഗ്വാദങ്ങളുടേയും, ഭിന്നാഭിപ്രായങ്ങളുടേയും കൂടി ഇടമാണ്. മുദ്രാവാക്യങ്ങളെ മുദ്രാവാക്യങ്ങൾ കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ രാജ്യദ്രോഹകുറ്റം ചുമത്തിയല്ല. ഇതു കുറേക്കൂടി വിശദമാക്കാൻ, ഈ സർവകലാശാലയുടെ പേരിന്റെ ഉടമകൂടിയായ നമ്മുടെ പ്രഥമ പ്രഥാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറു വിന്റെ വാക്കുകൾ കൂടി കടമെടുക്കുന്നു.
"ഒരു സർവകലാശാല നിലകൊള്ളുന്നത് മാനവികതക്കും, സഹിഷ്ണുതക്കും, വിവേകത്തിനും, ആശയ വൈപുല്യത്തിനും, സത്യാന്വേഷണത്തിനും വേണ്ടിയാണ്. ഉന്നതമായ ലക്ഷ്യങ്ങളിലേക്കുള്ള, മനുഷ്യ സംസ്കാരത്തിന്റെ പ്രയാണത്തിന് വേണ്ടിയാണ് അത് സ്ഥാപിതമാകുന്നത്. സ്വന്തം ധർമ്മങ്ങളിൽ നിന്നും വ്യതിചലിക്കാത്ത കലാശാലകൾ രാഷ്ട്രത്തിനും ജനങ്ങൾക്കും ഒരു മുതൽക്കൂട്ടാണ്."

അന്തസത്തയിലും ഭൂപ്രകൃതിയിലും സമാനതകളില്ലാത്തത്ര സുന്ദരമാണ് ജെ.എന്‍.യു സർവകലാശാല. കെട്ടിച്ചമച്ച ആരോപണങ്ങളും രൂക്ഷവിമര്‍ശനങ്ങളും വര്‍ഗ്ഗീയശക്തികളില്‍ നിന്നും വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന ഒരു പറ്റം മാധ്യമങ്ങളിൽ നിന്നും നേരിടുന്ന ഈ നിർണ്ണായക വേളയിൽ, നിങ്ങൾ ജെ.എൻ.യു.-വിന് ഒപ്പം നിൽക്കണമെന്ന് ഞാൻ ആശിക്കുന്നു..

ആശയങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ നേരിടാന്‍ ആശയങ്ങളോളം നല്ല മറ്റൊരു ആയുധമില്ല. 'കലാലയങ്ങള്‍ കലഹിക്കുക തന്നെ ചെയ്യും'; ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ കേരള സംസ്ഥാന ഘടകം ഫേസ്ബുക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നു. www.facebook.com/sfijnumarch സന്ദര്‍ശിക്കുമല്ലോ.

August 18, 2015

ഇന്ദിരാജി മാപ്പ്‌ - സർസംഘചാലക്ക്‌ (ഒപ്പ്‌)

അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയെന്ന ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും അവകാശവാദം പൊളിക്കുന്ന തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവറസ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് 1975 ആഗസ്ത് എട്ടിന് മാപ്പപേക്ഷ നല്‍കിയതിന്റെ തെളിവ് ഫ്രണ്ട്ലൈനാണ് പുറത്തുകൊണ്ടുവന്നത്. യെര്‍വാദ ജയിലില്‍ കിടക്കുമ്പോള്‍ മോചനം ആവശ്യപ്പെട്ട് നല്‍കിയ കത്ത് അഭിഭാഷകനായ എ ജി നൂറാണിയുടെ ലേഖനത്തിനൊപ്പമാണുള്ളത്. താനടക്കമുളള ആര്‍എസ്എസ് നേതാക്കളെ വെറുതെ വിടണമെന്നും ആര്‍എസ്എസിനുമേലുള്ള നിരോധം എടുത്തുകളയണമെന്നും ദേവറസ് കത്തില്‍ ആവശ്യപ്പെടുന്നു.
ജനസംഘത്തിന്റെ നേതാക്കളായ വാജ്പേയ്, അദ്വാനി എന്നിവരുടെ അറസ്റ്റും തടവും സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാമെങ്കിലും അതിനു പിന്നിലുള്ള കുത്സിതമായ പ്രവൃത്തിയെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും കത്തില്‍ പറയുന്നു. കത്തില്‍ ദേവറസ് ഇന്ദിര ഗാന്ധിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ദിര ഗാന്ധിക്ക് അനുകൂലമായി വിധിപ്രഖ്യാപനം നടത്തിയപ്പോഴാണ് ദേവറസ് ഇന്ദിരയെ അഭിനന്ദിച്ചത്. ഇതിനെതിരെ ജനതാപാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന മധു ലിമായെയുടെ പ്രതികരണവും പുറത്തുവന്നിരുന്നു. ഇത്തരം നേതാക്കളുടെ വാക്കുകള്‍ വിശ്വസിക്കാന്‍ കൊള്ളില്ല എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയിരുന്നെന്ന് ദേവറസ് കുറ്റസമ്മതം നടത്തിയിരുന്നു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് താന്‍ രണ്ട് കത്തുകള്‍ ഇന്ദിര ഗാന്ധിക്ക് എഴുതിയെന്ന് അദ്ദേഹം സമ്മതിച്ചത്. ആദ്യം നിഷേധിച്ചെങ്കിലും പത്രക്കാര്‍ രണ്ട് കത്തിന്റെ പകര്‍പ്പ് കാണിച്ചപ്പോഴാണ് അദ്ദേഹം കുറ്റസമ്മതം നടത്തിയത്. ഒരു കത്ത് ഇന്ദിര ഗാന്ധിയുടെ പിറന്നാളിനോട് അനുബന്ധിച്ചും മറ്റൊന്ന് സുപ്രീംകോടതിയില്‍നിന്ന് ഇന്ദിരയ്ക്ക് അനുകൂലമായി വിധി വന്നപ്പോഴുമാണ് എഴുതിയത്. കൂടാതെ വെറെയും കത്തുകള്‍ എഴുതിയിരുന്നു.
കത്തിന്റെ പകര്‍പ്പ് 1977 ഒക്ടോബര്‍ 18ന് മഹാരാഷ്ട്ര മുഖ്യമന്ത്രി എസ് ബി ചവാന്‍ നിയമസഭയില്‍ ഹാജരാക്കിയിരുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനമല്ല ആര്‍എസ്എസിന്റേത് എന്ന് കത്തില്‍ സമര്‍ഥിക്കുന്നു. ആര്‍എസിഎസിന്റെ നിരോധം എടുത്തുകളയണമെന്നും താങ്കളെ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നെന്നും ആവശ്യപ്പെട്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. ജയില്‍മോചനത്തിന് ഇന്ദിര ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്താന്‍ ദേവറസ് വിനോബ ഭാവെയ്ക്കും കത്തെഴുതിയതിനുള്ള തെളിവുകളും ലേഖനത്തിലുണ്ട്. വിനോബയോട് ഇന്ദിര ഗാന്ധിക്കുള്ള അടുപ്പം മുതലാക്കാനായിരുന്നു ശ്രമം. വിനോബ ഇന്ദിര ഗാന്ധിയെ ഒരിക്കലും എതിര്‍ത്തിരുന്നില്ല. ഈ ബന്ധം മുതലെടുക്കാനായിരുന്നു ശ്രമം. 1976 ജനുവരി 12നും അതിന് തൊട്ടടുത്ത ദിവസവുമാണ് വിനോബയ്ക്ക് ദേവറസ് കത്തെഴുതിയത്. ഈ മാസം 24ന് പ്രധാനമന്ത്രി പവ്നാര്‍ ആശ്രമത്തില്‍ താങ്കളെ കാണാന്‍ വരുന്നത് പത്രവാര്‍ത്തകളിലൂടെ അറിഞ്ഞു. അപ്പോള്‍ ആര്‍എസ്എസിനോടുള്ള അവരുടെ തെറ്റായ കാഴ്ചപ്പാട് മാറ്റാന്‍ താങ്കള്‍ ശ്രമിക്കണം. കൂടാതെ ജയിലിലുള്ള ആര്‍എസ്എസ് വളന്റിയര്‍മാരുടെ മോചനം സാധ്യമാക്കണമെന്നുമാണ് കത്തില്‍ താഴ്മയോടെയുള്ള ആവശ്യം. മോചനം സാധ്യമായാല്‍ രാജ്യപുരോഗതിക്കായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമെന്നും കത്തില്‍ പറയുന്നു.
http://www.deshabhimani.com/news-national-all-latest_news-492838.html
http://www.frontline.in/the-nation/servile-sangh/article7499125.ece

July 25, 2015

സമാധാനത്തിന്റെ രാഷ്ട്രീയം

മതനിരപേക്ഷതയുടെ സൈദ്ധാന്തികപാഠങ്ങളൊന്നും ഡല്‍ഹിയിലെ ശ്രീറാം, ബവാന കോളനികളിലെ സാധാരണക്കാര്‍ക്ക് അറിയില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് ഒരു കാര്യം ബോധ്യമുണ്ട്- സിപിഐ എമ്മാണ് ഇരുകോളനികളിലും കലാപത്തിന്റെ കനലുകള്‍ ആളിക്കത്താതെ കാത്തുസൂക്ഷിക്കുന്നത് എന്ന്. ഡല്‍ഹിയില്‍ സിപിഐ എമ്മിന് സ്വാധീനം കുറവാണ്. സംഘപരിവാറാകട്ടെ, തലസ്ഥാന നഗരിയില്‍ ആഴത്തില്‍ വേരുള്ള ശക്തിയും. ബിജെപിക്ക് ഏറ്റവും മോശം കാലത്തുപോലും ഡല്‍ഹിയില്‍ 30 ശതമാനത്തിലേറെ വോട്ട് ലഭിക്കും. വര്‍ഗീയധ്രുവീകരണം ശക്തമാക്കി സ്വാധീനം വര്‍ധിപ്പിക്കാനാണ് ബിജെപിയുടെയും കൂട്ടാളികളുടെയും ശ്രമം. കഴിഞ്ഞവര്‍ഷം കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ വര്‍ഗീയകലാപം ആസൂത്രണം ചെയ്തത് ഈ ലക്ഷ്യത്തോടെയാണ്.
തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ബക്രീദിന് തൊട്ടുതലേന്ന് ഡല്‍ഹിയിലെ ബവാന പുനരധിവാസ കോളനിയില്‍ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു. 2002ല്‍ യമുനാതീരത്തുനിന്ന് ഒഴിപ്പിച്ച നിര്‍ധന നഗരവാസികളെ പുനരധിവസിപ്പിച്ച സ്ഥലമാണ് ഈ കോളനി. ഇവിടെ ഗണ്യമായ വിഭാഗം മുസ്ലിങ്ങളാണ്. ഈ കോളനിയുടെ അതിരിടുന്ന കനാലിന്റെ മറുകരയിലാണ് ബവാന ഗ്രാമം. ഇവിടത്തെ നാട്ടുകാരില്‍നിന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്താണ് ബവാന ജെ ജെ കോളനി സ്ഥാപിച്ചത്. ജാട്ട് സമുദായാംഗങ്ങള്‍ക്കാണ് ഇവിടെ മേധാവിത്വം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് രാവിലെ പൊലീസുകാരെന്ന ഭാവത്തില്‍ ബവാന ഗ്രാമത്തില്‍നിന്നുള്ള അമ്പതോളം പേര്‍ ബവാന കോളനിയിലെത്തി. ഗ്രാമത്തിലുള്ള പശുക്കള്‍ കോളനിയില്‍ കയറിയിട്ടുണ്ടെന്നും അത് പരിശോധിക്കാന്‍ എത്തിയതാണെന്നും അവര്‍ വിശദീകരിച്ചു. കോളനിയിലെ മുസ്ലിങ്ങള്‍ ബക്രീദിന് പശുക്കളെ ബലിയര്‍പ്പിക്കാന്‍ പോകുകയാണെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചു. പക്ഷേ, അന്വേഷകര്‍ക്ക് കണ്ടെത്താനായത് കോളനിവാസിയായ ഒരു രാജസ്ഥാന്‍ വനിതയുടെ പശുവിനെയാണ്; ഇവര്‍ ഹിന്ദുസമുദായാംഗവുമാണ്. ഈ പശുവിനെ ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടുപോകാനുള്ള സംഘത്തിന്റെ ശ്രമം നാട്ടുകാര്‍ സമുദായഭേദമെന്യേ ഒത്തുചേര്‍ന്ന് പരാജയപ്പെടുത്തി.
ഗൂഢാലോചനക്കാര്‍ വെറുതെയിരുന്നില്ല. പിറ്റേന്ന് പുലര്‍ച്ചെ ട്രക്കില്‍ പശുക്കളെ കോളനിയില്‍ കൊണ്ടുവിട്ടു. ഇവയുടെ കഴുത്തില്‍ മണി കെട്ടിയിരുന്നു. ഈ പശുക്കളെ കണ്ടതോടെ കോളനിവാസികള്‍ അപകടം മണത്തു. അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. രണ്ടുമണിക്കൂറിനുശേഷമാണ് പൊലീസ് എത്തിയത്. നാട്ടുകാര്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് വിശദീകരിച്ച സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഫരീദയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ്് പൊലീസ് ചെയ്തത്. ഫരീദ നിലപാടില്‍ ഉറച്ചുനിന്നതോടെ കള്ളക്കളി നടക്കില്ലെന്ന് പൊലീസുകാര്‍ക്ക് ബോധ്യമായി. കഴുത്തില്‍ മണി കെട്ടിയ നാല് പശുക്കളെ കോളനിയില്‍നിന്ന് പൊലീസ് കണ്ടെത്തി. ഇവയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ബൈക്കുകളില്‍ ഇരുപത്തഞ്ചോളം പേര്‍ ബവാന കോളനിയിലെത്തി. കോളനിയില്‍ ആര്‍എസ്എസ് മാര്‍ച്ച് നടത്താന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. അതേസമയംതന്നെ "കോളനിയില്‍ ദിവസവും പശുക്കളെ കൊല്ലുന്നതിനെതിരെ ഹിന്ദു ക്രാന്തികാരി സേന നേരിട്ട് യുദ്ധം തുടങ്ങുന്നു' എന്നെഴുതിയ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പദ്ധതി ഇതോടെ പകല്‍പോലെ വ്യക്തമായി. അപ്പോള്‍ത്തന്നെ സിപിഐ എം നേതാക്കളായ ആശ ശര്‍മയുടെയും സിദ്ധേശ്വര്‍ ശുക്ലയുടെയും നേതൃത്വത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ കോളനിയിലെത്തി വിവിധ സമുദായങ്ങളില്‍പ്പെട്ട ആളുകളുമായി മണിക്കൂറുകളോളം സംസാരിച്ചു. ആര്‍എസ്എസ്-ബിജെപി കെണിയില്‍ വീഴരുതെന്നും സംയമനം പാലിക്കണമെന്നും നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സിപിഐ എം നേതാക്കള്‍ നിവേദനവും നല്‍കി. സീതാറാം യെച്ചൂരി ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ കമീഷണര്‍ ദീപക് മിശ്രയെ ബന്ധപ്പെട്ട് ബവാന കോളനിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐ എം പ്രവര്‍ത്തകര്‍ കാട്ടിയ ജാഗ്രതയാണ് ബക്രീദിന്റെ തലേന്ന് ബവാന കോളനിയില്‍ വര്‍ഗീയ അസ്വാസ്ഥ്യം കുത്തിപ്പൊക്കാനുള്ള സംഘപരിവാര്‍ കുതന്ത്രങ്ങള്‍ പൊളിച്ചത്.എന്നാല്‍, സാമുദായിക അസ്വാസ്ഥ്യം സൃഷ്ടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമം സംഘപരിവാര്‍ തുടര്‍ന്നു.
ബവാന കോളനിയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ മുഹറം ആചരണത്തിന്റെ ഭാഗമായി റാലി നടത്തുന്ന പതിവുണ്ട്. കോളനിയില്‍നിന്ന് പുറപ്പെട്ട് ബവാന ഗ്രാമം വലംവച്ചശേഷം സമാപിക്കുന്നതാണ് റാലിയുടെ സാധാരണ റൂട്ട്. ഇക്കൊല്ലം പതിവ് റൂട്ടില്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ക്ക് മുന്നറിയിപ്പ് കിട്ടി. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തില്‍ നവംബര്‍ രണ്ടിന് ബവാന ഗ്രാമത്തില്‍ മഹാപഞ്ചായത്ത് എന്ന പേരില്‍ യോഗം വിളിച്ചു. സ്ഥലത്തെ ബിജെപി എംഎല്‍എയും കോണ്‍ഗ്രസുകാരനായ മുനിസിപ്പല്‍ കൗണ്‍സിലറും യോഗത്തില്‍ മുഖ്യപ്രഭാഷകരായി. മുഹറം റാലി ബവാന ഗ്രാമത്തില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് "മഹാപഞ്ചായത്ത്' പ്രഖ്യാപിച്ചു. റാലി കനാല്‍ കടന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണി മുഴക്കി.
കനാലിന്റെ തീരത്ത് ഇതിനിടെ ഒരു ക്ഷേത്രം നിര്‍മിക്കുകയുണ്ടായി. മുഹറം നാളില്‍ ക്ഷേത്രത്തില്‍ പൊതുആഘോഷം നടത്താനും തീരുമാനിച്ചു. ഈ സാഹചര്യത്തില്‍, അന്നത്തെ സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി പി എം എസ് ഗ്രേവാളിന്റെ നേതൃത്വത്തില്‍ പാര്‍ടി പ്രവര്‍ത്തകര്‍ കോളനി സന്ദര്‍ശിച്ചു. വീടുകള്‍തോറും കയറിയിറങ്ങി ജനങ്ങളെ സമാധാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. നാട്ടുകാരുടെ പൊതുവായ പ്രതികരണം ഇതായിരുന്നു: ""മുന്‍കാലത്തെന്നതുപോലെ ഞങ്ങള്‍ സമാധാനത്തോടെതന്നെ കഴിയാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. വര്‍ഗീയ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.''. അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ മുഹറം കടന്നുപോയി.
കഴിഞ്ഞയാഴ്ച ഉണ്ടായ സംഭവംകൂടി കുറിക്കുന്നു. ശ്രീറാം കോളനി വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ്. ഇവിടെയുള്ള ഏക പൊതുസ്ഥലത്ത് ആര്‍എസ്എസ് ശാഖ തുടങ്ങി. പ്രകോപനം സൃഷ്ടിക്കാന്‍ പരമാവധി ശ്രമമുണ്ടായി. സ്ഥലത്ത് ഭീതിയുടെ അന്തരീക്ഷമായി. കോളനിയിലെ സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടി നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്തു. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ കോളനിവാസികള്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിനെയും സിറ്റി പൊലീസ് കമീഷണര്‍ ബി എസ് ബസ്സിയെയും കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് പൊലീസ് കമീഷണര്‍ നേരിട്ട് കോളനി സന്ദര്‍ശിക്കുകയും ക്രമസമാധാനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
മുഖ്യധാരാ മാധ്യമങ്ങള്‍ സിപിഐ എം നടത്തുന്ന ഇത്തരം ഇടപെടലുകളും പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കുന്നു. കല്‍പ്പിത കഥകള്‍ പ്രസിദ്ധീകരിച്ച് അവര്‍ സായൂജ്യം കണ്ടെത്തുന്നു. എന്നാല്‍, എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പ്രകാശം ചൊരിയും

July 7, 2015

പാഠപുസ്തകവും വിദ്യാര്‍ത്ഥി രാഷ്ട്രീയവും..

ബൂലോകത്തില്‍ ഞാന്‍ എഴുതിയ ലേഖനം 


ഇന്നലെ (ജൂലൈ 6, തിങ്കളാഴ്ച) സാക്ഷര കേരളം വേദിയായത്, വിരോധാഭാസം നിറഞ്ഞൊരു രാഷ്ട്രീയ നാടകത്തിനാണ്. പാഠപുസ്തത്തില്‍ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടന ആഹ്വാനം ചെയ്ത പഠിപ്പ് മുടക്കിനോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ നാടകങ്ങളും, പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ പാഠപുസ്തക വിതരണവും, 'ആക്രമണങ്ങള്‍' നിറഞ്ഞ നിയമസഭാ മാര്‍ച്ചും. പാഠപുസ്തക വിതരണം എങ്ങുമെത്താതത് പ്രതിപക്ഷം ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം, ഒരു ജനകീയ വിഷയമാക്കി മാറ്റിയെടുക്കുന്നതില്‍ വിജയിക്കുന്നുവെന്ന സൂചന നല്‍കി കൊണ്ടാണ് ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പോലും രാഷ്ട്രീയം നോക്കാതെയുള്ള നിലപാടുകള്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ സ്വീകരിക്കേണ്ടി വന്നത്. പ്രസ്തുത വിഷയത്തിലെ എസ്.എഫ്.ഐയുടെ ശക്തമായ നിലപാടുകളില്‍ വിരളിപൂണ്ട സര്‍ക്കാര്‍ കാക്കി പടയെ വച്ച് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നതും ശ്രദ്ധിക്കണം. എ.ബി.വി.പി, എം.എസ്.എഫ്, എസ്.ഐ.ഒ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ചിത്രത്തിലേ ഇല്ല.
ഓണമിങ്ങെത്തി.. കളിക്കളങ്ങള്‍ ഇത്തവണ നേരത്തെ ആവേശത്തിമിര്‍പ്പിലാണ്. സ്ഥിരം ഓണപരീക്ഷകള്‍ ഇത്തവണ ഓണം കഴിഞ്ഞിട്ടേ കാണുവെന്ന് അറിഞ്ഞപ്പോള്‍ തുടങ്ങിയ ആഘോഷങ്ങളുടെ ആവേശം ഇനി ഓണാവധികള്‍ കഴിഞ്ഞെ കളികളങ്ങളില്‍ കെട്ടടങ്ങു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, പാഠപുസ്തകം ഇനിയും കിട്ടാത്തതിന്റെ പരിഭവം ഇവര്‍ മറച്ചുവയ്ക്കുന്നില്ല. രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ആശയിലാണ്. വൈകി കിട്ടുന്ന പാഠപുസ്തകം, സിലബസിനെ ആകെ തകിടം മറിക്കുമെന്ന് അവര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന ഭാരം കൂടുമെന്നത് രക്ഷിതാക്കളേയും അലട്ടുന്നു.
ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും, പാഠപുസ്തക വിതരണം എന്ന് പൂര്‍ത്തീകരിക്കാനാവുമെന്ന ചോദ്യത്തിനു മുന്നില്‍ സര്‍ക്കാരും കോണ്‍ഗ്രസും കൈ മലര്‍ത്തുകയാണ്. പച്ചവത്കരണത്തില്‍ ലീഗിനുള്ള താല്‍പര്യം പോലും, പാഠപുസ്തകത്തില്‍ ഇല്ലെന്നത് മാത്രമല്ല, സ്വകാര്യ പ്രസ്സ് ലോബികളെ സഹായിക്കാന്‍ കൂടി വേണ്ടി മനപൂര്‍വ്വം പ്രിന്റിംഗ് വൈകിക്കുക ആയിരുന്നെന്ന ആരോപണത്തിനു മറുപടി നല്‍കാനും സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുള്ള നീക്കം വിവാദമായതോടെ അച്ചടി കെ.ബി.പി.എസിനെ (കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) തന്നെ ഏല്‍പ്പിക്കുകയായിരുന്നു. പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകുന്നത് ഗൗരവതരമാണെന്ന് ഹൈക്കോടതി പരാമര്‍ശമുണ്ടായിരുന്നു. അച്ചടി വൈകിയതിനെക്കുറിച്ച് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലിട്ട് കളിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയോ സര്‍ക്കാരിന്റേയോ, നിലപാട് ഭരണപക്ഷ വിദ്യാര്‍ത്ഥി പാര്‍ട്ടിക്ക് പോലും സ്വീകാര്യമല്ലെന്നത് (പൊതുജന സമക്ഷമെങ്കിലും) കൂടി ചേര്‍ത്ത് വായിക്കുമ്പോഴെ വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാകു. അതു കൊണ്ട് തന്നെയാണു ജൂലൈ ആറാം തീയതി, പഠിപ്പ് മുടക്ക് പ്രഖ്യാപനം പോരു രാഷ്ട്രീയ പ്രഹസന നാടകം നടത്താന്‍ കെ.എസ്.യു നിര്‍ബന്ധിരായത്. പിന്നീട് എ.സി റൂമിലിരുന്ന് ചര്‍ച്ച ചെയ്തെന്ന്‍ പറഞ്ഞ കെ.എസ്.യുവിന്റെ  രാഷ്ട്രീയം അപ്രസക്തവും, വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നെന്ന വാദം  പൊള്ളയായി പ്രഹസനവും മാത്രമായി മാറുന്നു.
ലോക്കല്‍ യൂണിറ്റുകള്‍ നടത്തി വന്നിരുന്ന നടത്തി വന്നിരുന്ന പാഠപുസ്തക വിതരണം വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു ആശ്വസം നല്‍കുന്നെന്ന് തിരിച്ചറിഞ്ഞ എസ.എഫ്.ഐ നേതൃത്വം, സംസ്ഥാന വ്യാപകമായി ജുലൈ  ആറു മുതല്‍ നടത്താന്‍ തീരുമാനിച്ചതോടെ, വിദ്യാര്‍ത്ഥി പക്ഷമാണെന്ന് കാണിക്കാനുള്ള വ്യഗ്രതയില്‍ പഠിപ്പ് മുടക്കിന് അഹ്വാനം ചെയ്ത കെ.എസ്.യു നേതൃത്വം സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. അതേ തുടര്‍ന്ന്‍ സമൂഹത്തിന്റെ വിവിധ തുറയില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെ പഠിപ്പ് മുടക്ക് ഉപേക്ഷിക്കുക ആയിരുന്നു. വിദ്യാഭ്യാസം വകുപ്പിന്റെ വെബ് സൈറ്റുകളില്‍ ലഭ്യമായ പാഠപുസ്തകം സ്വന്തം ചിലവില്‍, സ്വകാര്യ പ്രസ്സുകളില്‍ നിന്നും മറ്റും പ്രിന്റ് ചെയ്ത് സൗജന്യമായി വിദ്യാര്‍ത്ഥികളില്‍ എത്തിക്കുകയാണ് എസ്.എഫ്.ഐയുടെ ലക്ഷ്യമെന്ന് സംഘടന നേതാക്കള്‍ പറയുന്നു.
എ.സി.റൂമിന്റെ കുളിരില്‍ മുഖ്യമന്ത്രി പറഞ്ഞ പഠിപ്പിച്ച വാക്കുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പി തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയെന്ന്‍ ആത്മ നിര്‍വൃതിയടയുന്ന ഭരണപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനവും, സര്‍ക്കാരിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് സ്വന്തം ചിലവില്‍ പുസ്തകം വിതരണം ചെയ്യുകയും, തെരുവില്‍ ആക്രമിക്കപ്പെടുകയും ചെയ്ത പ്രതിപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനവും, ഒന്ന്‍ പ്രതിഷേധം രേഖപെടുത്തുക പോലും ചെയ്യാത്ത വര്‍ഗീയ രാഷ്ട്രീയം പറയാന്‍ മാത്രം ചാനല്‍ മൈക്കുകള്‍ക്ക് മുന്നിലെത്തുന്ന പ്രസ്ഥാനങ്ങളും : ഇതാണ് ഇന്നത്തെ കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം 
രാഷ്ട്രീയ നിലപാടുകള്‍ സംരക്ഷിക്കാന്‍ വേണ്ടി വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളെടുക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് പ്രസക്തിയില്ല എന്ന തിരിച്ചറിവിനു പോലും കെ.എസ്.യുവിനെ മാറ്റി ചിന്തിപ്പിച്ചില്ല എന്നത് നിര്‍ഭാഗ്യം. അല്ലായിരുന്നെങ്കില്‍ സംസ്കാര സമ്പന്നരായ കേരള ജനതയ്ക്ക് മുന്നില്‍ രാഷ്ട്രീയ വൈരം മറന്ന് ഒരോ കുരുന്ന് കൈകളിലും പുസ്തകമെത്തിക്കാനുള്ള എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കി ഒരു സ്കൂളിലെങ്കിലും പുസ്തകം വിതരണം ചെയ്തേനെ..

July 6, 2015

വ്യാപം അഴിമതി : ബി.ജെ.പിയും, പ്രതികരിക്കുന്നവരെ കൊന്നു തള്ളുന്ന രാഷ്ട്രീയവും.

മധ്യപ്രദേശിലെ വിവിധ കോഴ്സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താന്‍ ചുമതലപ്പെട്ട മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡ് അഥവാ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് വ്യാപം. പ്രവേശന പരീക്ഷയില്‍ തട്ടിപ്പ് നടത്തി അയോഗ്യരായ ആയിരക്കണക്കിന് ആളുകള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയ അഴിമതിയാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി എന്ന പേരില്‍ അറിയപ്പെടുന്നത്. 2013 ല്‍ ഇന്‍ഡോറില്‍ നിന്നുള്ള ഡോക്ടര്‍ ആനന്ദ് റായി വ്യാപം നടത്തുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ചില ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണങ്ങളുമായി രംഗത്തു വന്നത്തോടെയാണ് വ്യാപം അഴിമതി കേസ് വെളിച്ചം കാണുന്നത്. സർക്കാരിലെ ഉന്നതരും വ്യവസായികളും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ആയിരുന്നു നിയമന തട്ടിപ്പിനു പിന്നിൽ.
2003ലാണ് മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. 2004 മുതല്‍ വ്യാപം പരീക്ഷാ ക്രമക്കേട് തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. കേസ് അന്വേഷണം കാല്‍ ഭാഗമായപ്പോഴേക്കും 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസില്‍ 300 അറസ്റ്റാണ് നടന്നത്. 400 പ്രതികള്‍ ഒളിവിലാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ ഗവര്‍ണര്‍ രാം നരേഷ് യാദവ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നതോടെയാണ് വ്യാപം കുംഭകോണം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്.
48 പരീക്ഷാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍െറ ശിപാര്‍ശപ്രകാരവും നിയമനം നല്‍കിയിട്ടുണ്ട്. ഏഴുപേരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്ര ജലവിഭവ മന്ത്രിയുമായ ഉമാഭാരതിയും ഒരാളെ ഗവര്‍ണറും 21 പേരെ മറ്റു മന്ത്രിമാരുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തി പരീക്ഷാര്‍ഥികളെ പാസാക്കുകയായിരുന്നു റാക്കറ്റ് ചെയ്തിരുന്നത്. അന്വേഷണം നീണ്ടതോടെ വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി. വ്യാപം അസിസ്റ്റന്‍റ് പ്രോഗ്രാമര്‍ സി.കെ. മിശ്ര, സിസ്റ്റം അനലിസ്റ്റ് നിതിന്‍ മഹീന്ദ്ര, കൂട്ടാളി അജയ് സെന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ബി.ജെ.പി അനുയായിയും ഖനനവ്യവസായിയുമായ സുധീര്‍ ശര്‍മ എന്നിവരും തുടര്‍ന്ന് അറസ്റ്റിലായി. മകന്‍െറ പേര്‍ പരാമര്‍ശിക്കപ്പെട്ടതോടെ ഗവര്‍ണര്‍ രാം നരേഷ് യാദവ് രാജിവെച്ചു. തുടര്‍ന്ന് മകന്‍ ശൈലേഷ് യാദവ് പ്രതിപ്പട്ടികയില്‍ വരുകയും, ഗവര്‍ണര്‍ക്കെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തു. ശൈലേഷ് ഗവര്‍ണറുടെ വസതിയില്‍ ദുരൂഹനിലയില്‍ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കണ്ടത്തൊന്‍ കഴിഞ്ഞില്ല. പ്രതികളും സാക്ഷികളും അന്വേഷകരുമായി ഇതുവരെ വ്യാപം കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം 45 ആയി. ട്രെയിനി പൊലീസ് ഇന്‍സ്പെക്ടര്‍ അനാമിക കുശ്വാഹിനെയുടെ മരണത്തോടെ കഴിഞ്ഞ 48 മണിക്കൂറിനിടെ മൂന്നാമത്തെ ദുരൂഹമരണമായ മരണമാണു നടന്നിരിക്കുന്നത്. കുംഭകോണത്തിന്റെ വാർത്തകൾ ശേഖരിച്ച ചാനൽ മാധ്യമപ്രവർത്തകൻ അക്ഷയ് സിങ്ങിന്റെ മരണത്തിനു പിന്നാലെയാണു പൊലീസ് ഇന്‍സ്പെക്ടറും ദുരൂഹമായി മരിച്ചത്.
‘വ്യാപം’ കേസ് അന്വേഷിക്കുന്ന സംഘത്തിന് നിർണ്ണായക വിവരങ്ങൾ നൽകിയ മധ്യപ്രദേശിലെ ജബൽപൂർ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജ് ഡീനും മുൻ കോൺഗ്രസ് മന്ത്രി എൻ‍.കെ. ശർമയുടെ മകനുമായ ഡോ. അരുണിനെയും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
2007 മുതല്‍ 2013 വരെയുള്ള കാലയളവില്‍ തന്നെ ഏതാണ്ട് 1,40,000 പേര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനര്‍ഹമായി പ്രവേശനം ലഭിച്ചെന്നും, ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്താന്‍ സംസ്ഥാന വ്യാപകമായി ഒരു റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായും പല രാഷ്ട്രീയ പ്രമുഖര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
കുംഭകോണവുമായി ഏതെങ്കിലും നിലയിൽ ബന്ധപ്പെട്ടവർ തുടർച്ചയായി മരിക്കുന്നതിന്റെ കാരണം കണ്ടെത്താനാവാതെ അന്വേഷണ സംഘം പകച്ചുനിൽക്കുകയാണു. മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ആഭ്യന്തരമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍ നടത്തിയ പ്രസ്താവന ദുരൂഹതക്ക് ആക്കംകൂട്ടി. റെയിലിലായാലും ജയിലിലായാലും എല്ലാ മരണങ്ങളും സ്വാഭാവിക മരണങ്ങളാണെന്നും എല്ലാവരും ഒരുനാള്‍ മരിക്കാനുള്ളതാണെന്നും ആയിരുന്നു ഗൗറിന്‍െറ പ്രസ്താവന. അതേസമയം ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്.

July 5, 2015

പാഠപുസ്തകം : വിദ്യാർത്ഥി സംഘടനകളും ഉത്തരവാദിത്വങ്ങളും

ജുലൈ 6, 2015
സാക്ഷര കേരളം വേദിയാവുന്നത്‌, വിരോധാഭാസം നിറഞ്ഞൊരു രാഷ്ട്രീയ നാടകത്തിനാണ്‌. പാഠപുസ്തത്തിൽ ഭരണപക്ഷ വിദ്യാർത്ഥി സംഘടന ആഹ്വാനം ചെയ്ത പഠിപ്പ്‌ മുടക്കും, പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്‌.എഫ്‌.ഐയുടെ പാഠപുസ്തക വിതരണവും നടക്കാനിരിക്കുന്നത്‌ അന്നാണ്‌‌. പാഠപുസ്തക വിതരണം എങ്ങുമെത്താതത്‌ പ്രതിപക്ഷം ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം, ഒരു ജനകീയ വിഷയമാക്കി മാറ്റിയെടുക്കുന്നതിൽ വിജയിക്കുന്നുവെന്ന സൂചന നൽകി കൊണ്ടാണ്‌ ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക്‌ പോലും രാഷ്ട്രീയം നോക്കാതെയുള്ള നിലപാടുകൾ മുഖ്യധാര മാധ്യമങ്ങൾക്കും, ജനങ്ങൾക്കും മുന്നിൽ സ്വീകരിക്കേണ്ടി വന്നത്‌.
ഓണമിങ്ങെത്തി..
കളി കളങ്ങൾ ഇത്തവണ നേരത്തെ ആവേശത്തിമിർപ്പിലാണ്‌. സ്ഥിരം ഓണപരീക്ഷകൾ ഇത്തവണ ഓണം കഴിഞ്ഞിട്ടേ കാണുവെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ ആഘോഷങ്ങളുടെ ആവേശം ഇനി ഓണാവധികൾ കഴിഞ്ഞെ കളികളങ്ങളിൽ കെട്ടടങ്ങു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, പാഠപുസ്തകം ഇനിയും കിട്ടാത്തതിന്റെ പരിഭവം ഇവർ മറച്ചുവയ്ക്കുന്നില്ല. രക്ഷിതാക്കളും അദ്ധ്യാപകരും ഒരുപോലെ ആശയിലാൺ. വൈകി കിട്ടുന്ന പാഠപുസ്തകം, സിലബസിനെ ആകെ തകിടം മറിക്കുമെന്ന് അവർ പറയുന്നു. വിദ്യാർത്ഥികൾക്ക്‌ പഠന ഭാരം കൂടുമെന്നത്‌ രക്ഷിതാക്കളേയും അലട്ടുന്നു.

ശക്തമായ പ്രതിഷേധം ഉയർന്നിട്ടും, പാഠപുസ്തക വിതരണം എന്ന് പൂർത്തീകരിക്കാനാവുമെന്ന ചോദ്യത്തിനു മുന്നിൽ സർക്കാരും കോൺഗ്രസും കൈ മലർത്തുകയാണ്‌. പച്ചവത്കരണത്തിൽ ലീഗിനുള്ള താൽപര്യം പോലും, പാഠപുസ്തകത്തിൽ ഇല്ലെന്നത്‌ മാത്രമല്ല, സ്വകാര്യ പ്രസ്സ്‌ ലോബികളെ സഹായിക്കാൻ കൂടി വേണ്ടി മനപൂർവ്വം പ്രിന്റിംഗ്‌ വൈകിക്കുക ആയിരുന്നെന്ന ആരോപണത്തിനു മറുപടി നൽകാനും സർക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വകാര്യ ഏജന്‍സികളെ സമീപിക്കാനുള്ള നീക്കം വിവാദമായതോടെ അച്ചടി കെ.ബി.പി.എസിനെ (കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) തന്നെ ഏല്‍പ്പിക്കുകയായിരുന്നു. പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകുന്നത് ഗൗരവതരമാണെന്ന് ഹൈക്കോടതി പരാമര്‍ശമുണ്ടായിരുന്നു. അച്ചടി വൈകിയതിനെക്കുറിച്ച് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
വിദ്യാർത്ഥികളുടെ ഭാവി തുലാസിലിട്ട്‌ കളിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയോ സർക്കാരിന്റേയോ, നിലപാട്‌  ഭരണപക്ഷ വിദ്യാർത്ഥി പാർട്ടിക്ക്‌ പോലും  സ്വീകാര്യമല്ലാത്തത്‌ ആണെന്ന് കൂടി ചേർത്ത്‌ വായിക്കുമ്പോഴെ വിഷയത്തിന്റെ ഗുരുതരാവസ്ഥ മനസിലാകു. അതു കൊണ്ട്‌ തന്നെയാണു ജൂലൈ ആറാം തീയതി, പഠിപ്പ്‌ മുടക്ക്‌ പോലൊരു രാഷ്ട്രീയ പ്രഹസന നാടകം നടത്താൻ കെ.എസ്‌.യു നിർബന്ധിരായത്‌. രാഷ്ട്രീയം നോക്കാതെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നെന്ന കെ.എസ്‌.യുവിന്റെ വാദം പൊള്ളയായി പ്രഹസനം മാത്രമായി ബാക്കിയാവുന്നു.
എസ്‌.എഫ്‌.ഐ ലോക്കൽ യൂണിറ്റുകൾ നടത്തി വന്നിരുന്ന നടത്തി വന്നിരുന്ന പാഠപുസ്തക വിതരണം വിദ്യാർത്ഥികൾക്ക്‌ വലിയൊരു ആശ്വസം നൽകുന്നെന്ന് തിരിച്ചറിഞ്ഞ സംസ്ഥാന നേതൃത്വം, സംസ്ഥാന വ്യാപകമായി ജുലൈ ആറിന്‌ നടത്താൻ എസ്‌.എഫ്‌.ഐ തീരുമാനിച്ചതോടെ, വിദ്യാർത്ഥിപക്ഷമാണെന്ന് കാണിക്കാനുള്ള വ്യഗ്രതയിൽ പഠിപ്പ്‌ മുടക്കിന്‌ അഹ്വാനം ചെയ്ത കെ.എസ്‌.യു നേതൃത്വം സമ്മർദ്ദത്തിലായിരിക്കുകയാണ്‌. വിദ്യാഭ്യാസം വകുപ്പിന്റെ വെബ്‌ സൈറ്റുകളിൽ ലഭ്യമായ പാഠപുസ്തകം സ്വന്തം ചിലവിൽ, സ്വകാര്യ പ്രസ്സുകളിൽ നിന്നും മറ്റും പ്രിന്റ്‌ ചെയ്ത്‌ സൗജന്യമായി വിദ്യാർത്ഥികളിൽ എത്തിക്കുകയാണ്‌ എസ്‌.എഫ്‌.ഐയുടെ ലക്ഷ്യമെന്ന് സംഘടന നേതാക്കൾ പറയുന്നു. 
രാഷ്ട്രീയ നിലപാടുകൾ സംരക്ഷിക്കാൻ വേണ്ടി വിദ്യാർത്ഥി വിരുദ്ധ നിലപാടുകളെടുക്കുന്ന ഒരു വിദ്യാർത്ഥി സംഘടനയ്ക്ക്‌ പ്രസക്തിയില്ല എന്ന തിരിച്ചറിവിനു കെ.എസ്‌.യു എത്ര വിലകൽപ്പിക്കുന്നെന്ന് തിങ്കളാഴ്ച്ച കേരളത്തിന്റെ പൊതു സമൂഹത്തിനു മുന്നിൽ അവർക്ക്‌ തുറന്ന് പറയേണ്ടി വരും. രാഷ്ട്രീയ പ്രഹസനത്തിന്റെ പേരിൽ, ഗുണ്ടായിസം കാണിച്ച്‌ സ്കൂളുകൾ അടപ്പിക്കുമോ അതോ സംസ്കാര സമ്പന്നരായ കേരള ജനതയ്ക്ക്‌ മുന്നിൽ രാഷ്ട്രീയ വൈരം മറന്ന് ഒരോ കുരുന്ന് കൈകളിലും പുസ്തകമെത്തിക്കാനുള്ള എസ്‌.എഫ്‌.ഐയുടെ പ്രവർത്തനങ്ങളിൽ കൈ കോർക്കുമോയെന്ന് നമുക്ക്‌ കണ്ടറിയാം.

June 12, 2015

RSS ന്റെ ദലിത് - പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍ (സര്‍ക്കുലര്‍ No.411)

ഇതാണ് ആര്‍.എസ്.എസ്
RSS ന്റെ ദലിത് - പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍ ഹരിയാനയിലെ അസംബ്ലിയില്‍ നിരവധി വര്‍ഷങ്ങള്‍ അംഗമായിരിക്കുകയും വ്യത്യസ്ത വകുപ്പുകളുടെ മന്ത്രിയായിരിക്കുയും ചെയ്ത, ശ്രീ. ശ്യാം ചന്ദ് എഴുതിയ 'കാവി ഫാസിസം' (Saffron Fascism - Unity Publisher 855/2, Panchkula) എന്ന അന്വേണാത്മകവും ഉദ്വേഗജന്യവുമായ കൃതിയില്‍ ദലിത് പിന്നോക്ക ന്യൂനപക്ഷമത വിഭാഗ ജനതകളെ തകര്‍ക്കുന്നതിനുള്ള ഹൈന്ദവ പദ്ധതികള്‍ അനാവരണം ചെയ്യുന്നു. ഈ കൃതിയില്‍ RSS, അതിന്റെ മുഖ്യ പ്രബോധകര്‍ക്ക് അയച്ച ഒരു രഹസ്യ സര്‍ക്കുലറിനെക്കുറിച്ച് (സര്‍ക്കുലര്‍ No.411) വിവരിക്കുന്നുണ്ട്. ബുക്കിന്റെ 143 മുതല്‍ 144 വരെയുള്ള പേജുകളില്‍ ഈ സര്‍ക്കുലറിലെ സുപ്രധാനമായ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലിത് -പിന്നോക്ക ബഹുജനങ്ങളെ എന്നെന്നും സുസ്ഥിര അടിമകളായി നിലനിര്‍ത്താനും, അവരെ ഉപയോഗിച്ചു് മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും ആക്രമിക്കാനും വകവരുത്താനുമുള്ള ബ്രാഹ്മണ-സവര്‍ണ ജാതിക്കാരുടെ ദുഷ്ടവും ഭയാനകവുമായ തന്ത്രങ്ങള്‍ ഈ പുസ്തകത്തിലൂടെ വെളിവാക്കപ്പെടുന്നു. (സര്‍ക്കുലറിന്റെ പ്രസക്തഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നു.) 

No.411, RSS ന്റെ ദലിത് പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍ 
അംബേദ്ക്കറൈറ്റുകള്‍ക്കും മുസ്ലീങ്ങള്‍ക്കും എതിരെ പോരാടാനുള്ള സന്നദ്ധ ഭടന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍, പട്ടികജാതിക്കാരെയും മറ്റ് പിന്നോക്കജാതിക്കാരെയും പാര്‍ട്ടിയിലേക്കു് വന്‍ തോതില്‍ ചേര്‍ക്കണം. 
ഫാര്‍മസിസ്റ്റുകളുടെയും ഫിസിഷ്യന്മാരുടെയും ഇടയില്‍ പ്രതികാരാത്മക ഹിന്ദുത്വം പ്രചരിപ്പിച്ച്, അവരില്‍ വൈരാഗ്യം ജനിപ്പിച്ച്, അവരുടെ സഹായത്തോടെ പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെയും മുസ്ലീങ്ങളുടെയും ഇടയില്‍ കാലഹരണപ്പെട്ടതും വ്യാജവുമായ മരുന്നുകള്‍ വിതരണം ചെയ്യിക്കണം. ശൂദ്രര്‍, അതിശൂദ്രര്‍, മുസ്ലീങ്ങള്‍, കൃസ്ത്യാനികള്‍ തുടങ്ങിയവരുടെ നവജാതശിശുക്കള്‍ വിലാംഗരായി ജനിക്കത്തക്ക വിധത്തില്‍ അവരില്‍ കുത്തിവെയ്പുകളെടുപ്പിക്കണം. ഇത് സാധ്യമാക്കുന്നതിനു് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കണം. 
ദലിതരിലെയും മുസ്ലീങ്ങളിലെയും കൃസ്ത്യാനികളിലെയും സ്ത്രീകള്‍ വേശ്യാവൃത്തി സ്വീകരിച്ച് ജീവിക്കാന്‍ ശക്തമായ പ്രോത്സാഹനങ്ങളും പ്രേരണകളും നല്‍കിക്കൊണ്ടിരിക്കണം.
പഴുതില്ലാത്ത പദ്ധതികള്‍ ആവിഷ്ക്കരിച്ച് ദലിത്-പിന്നോക്ക-മുസ്ലീം-ക്രൈസ്തവ ജനങ്ങളെ, പ്രത്യേകിച്ച് അംബേദ്ക്കറൈറ്റുകളെ വികാലാംഗരും മന്ദബുദ്ധികളുമാക്കാന്‍ അവരെ വിഷം കലര്‍ന്ന അപകടകാരികളായ ആഹാരം കഴിപ്പിക്കണം.
നമ്മുടെ ഹിതാനുസരണം നിര്‍മ്മിച്ചിട്ടുള്ള ചരിത്രം ദലിത്-ആദിവാസി വിദ്യാര്‍ഥികളെ വായിപ്പിക്കുന്നതിനായി പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടാതാണു.
ലഹളകളുണ്ടാകുമ്പോള്‍ മുസ്ലീം-ദലിത് സ്ത്രീകള്‍ കൂട്ടബലാല്‍ സംഗം ചെയ്യപ്പെടണം. അക്കാര്യത്തില്‍ സുഹൃത്തുക്കളെയോ പരിചയക്കാരെയോ ഒഴിവാക്കരുത്. സൂററ്റ് മാതൃകയില്‍ വേണം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത്.
മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, ബുദ്ധിസ്റ്റുകള്‍, അംബേദ്ക്കറൈറ്റുകള്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള പ്രചരണങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വേഗത വര്‍ദ്ധിപ്പിക്കണം. ആര്യന്മാരുടെ ശത്രുവായിരുന്നു അശോക ചക്രവര്‍ത്തി എന്നു തെളിയിക്കുന്ന തരത്തില്‍ ലേഖനങ്ങളും എഴുത്തുകളും പ്രസിദ്ധീകരിക്കണം.
ഹിന്ദുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും എതിരായ എല്ലാ സാഹിത്യവും നശിപ്പിക്കപ്പെടണം. ദലിത്, മുസ്ലീം, ക്രിസ്ത്യന്‍, അംബേദ്ക്കറൈറ്റ് വിഭാഗങ്ങളെ തിരഞ്ഞു കണ്ടുപിടിക്കണം. ഇത്തരം സാഹിത്യം പൊതുയിടത്തിലും ഈ വിഭാഗങ്ങളിലുമെത്താതിരിക്കാന്‍ ശ്രദ്ധ വേണം. ഹിന്ദു സാഹിത്യം പിന്നോക്ക ജാതിക്കാരിലും അംബേദ്ക്കറൈറ്റുകളിലും പ്രയോഗിക്കപ്പെടണം.
സര്‍വീസ് മേഖലകളില്‍ പട്ടികജാതി- പട്ടിക വര്‍ഗക്കാര്‍ക്കു വേണ്ടി നീക്കി വെച്ചിരിക്കുന്ന ഒഴിവുകള്‍ യാതൊരു കാരണവശാലും അനുവദിക്കരുത്. സര്‍ക്കാര്‍-സര്‍ക്കാറിതര- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സര്‍വീസുകളില്‍ പ്രവേശനത്തിനും പ്രമോഷനും വേണ്ടിയുള്ള അവരുടെ ആവശ്യങ്ങള്‍ തള്ളിക്കളയുകയും സര്‍വീസ് രേഖകളില്‍ മോശമായ റിപ്പോര്‍ട്ടുകള്‍ എഴുതി അവരെ നശിപ്പിക്കുകയും വേണം. 
ദലിതര്‍ക്കും പിന്നോക്ക ജാതികള്‍ക്കും ആഴത്തിലുള്ള മുന്‍വിധികള്‍ ഉണ്ടാകത്തക്കവിധം നടപടികള്‍ സ്വീകരിക്കണം. ഇതിനായി സന്യാസികളുടെയും സ്വാമിമാരുടെയും സഹായം തേടണം. 
കമ്മ്യൂണിസം പറയുന്നവര്‍, അംബേദ്ക്കറൈറ്റുകള്‍, മുസ്ലീംപ്രബോധകര്‍, ക്രസ്ത്യന്‍ മിഷണറിമാര്‍, അവരുടെയെല്ലാം അയല്‍ക്കാര്‍ [?] തുടങ്ങിയവര്‍ക്കെതിരെയുള്ള അക്രമണം തുല്യതയോടെയും വീര്യത്തോടെയും തുടങ്ങണം.
അംബേദ്ക്കര്‍ പ്രതിമകള്‍ ശക്തമായ പ്രയത്നത്തോടെ നശിപ്പിക്കണം.
ദലിത്-മുസ്ലീം എഴുത്തുകാരെ പാര്‍ട്ടിയിലേക്കു് തിരഞ്ഞെടുക്കുകയും, അവരെ ഉപയോഗിച്ച് ദലിതര്‍ക്കും മുസ്ലീങ്ങള്‍ക്കും അംബേദ്ക്കറിസ്റ്റുകള്‍ക്കും എതിരായ ലേഖനങ്ങളും സാഹിത്യങ്ങളും എഴുതിക്കുകയും പ്രസംഗിപ്പിക്കുകയും വേണം. ഇത്തരം എല്ലാ എഴുത്തുകളും വേണ്ടവണ്ണം എഡിറ്റു ചെയ്യുന്നതിലും പ്രചരിപ്പിക്കപ്പെടുന്നതിലും സത്വര ശ്രദ്ധയുണ്ടായിരിക്കണം.
വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഹിന്ദുത്വത്തെ എതിര്‍ക്കുന്നവരെയെല്ലാം കൊല്ലണം. ഈ കൃത്യം നിര്‍വഹിക്കുന്നതിനു പോലീസിന്റെയും അര്‍ദ്ധ സൈന്യത്തിന്റെയും സഹായം എല്ലായ്പ്പോഴും തേടിയിരിക്കണം.