Posts

ആരായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന സംഘപരിവാര്‍ ആദര്‍ശപുരുഷന്‍?

Image
ഗോഡ്സേയോടൊപ്പം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സ്വവര്‍ഗ്ഗാനുരാഗി, ഭീരു, ഒറ്റുകാരന്‍ എന്ന് ചരിത്രം പറയും. എന്നാല്‍ സ്വാതന്ത്ര്യ സമരസേനാനിയായാണ് സവര്‍ക്കറെ ആര്‍.എസ്.എസ് ആഘോഷിക്കുന്നത്. ദേശീയതയുടെ പ്രതിരൂപമായി അയാളെ പൂമാലയിട്ട് ആരാധിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്തിലാണ് നമ്മള്‍ കഴിയുന്നത്. എന്നാല്‍ സത്യമെന്താണ്? ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരിക്കലും കാണാനാകാത്ത പേരാണ് ആര്‍.എസ്.എസ്. സവര്‍ക്കറെയാകട്ടെ യഥാര്‍ത്ഥ സ്വാതന്ത്ര്യസമര ഭടന്മാരെ ഒറ്റിയ ബ്രിട്ടീഷ് ചാരനായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രഹ്മചര്യം കാത്തുസൂക്ഷിച്ച മഹാനെന്ന് അവകാശപ്പെട്ട് ആത്മീയതയുടെ പ്രതിരൂപമായി സ്വയംസേവകര്‍ ആരാധിക്കുന്ന സവര്‍ക്കര്‍ എന്നാല്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. 1975ല്‍ ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റില്‍ ഇത് സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. അവിവാഹിതനായ സവര്‍ക്കറും ഗോഡ്സേയും തമ്മില്‍ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടിരുന്നത് സംബന്ധിച്ച് ഈ പുസ്തകത്തിലെ അധ്യായം 16ല്‍ പ്രതിപാദിച്ചിട്ടുണ്ട്. കേവലം ഒരു
"തിരിച്ചു വന്നിടാത്ത ദൂരയാത്രയല്ലിതെൻ സഖാക്കളെ അടിച്ചുടച്ചിടാവതല്ല തീർച്ച നമ്മൾ തൻ മനോബലം കാൽവിലങ്ങുകൾ തകർത്തു കൈകളിൽ കരുത്തുമായ് ഉയിർത്തെണീറ്റു വന്നിടും സമീപമാത്രയെന്നിൽ നാം"

സ്വാതന്ത്രദിന ചിന്തകള്‍

സ്വതന്ത്രദിന ആശംസകള്‍ നേരുന്നില്ലേ? നേരണോ? ആര്‍ക്ക് നേരണം?  സ്വതന്ത്ര സുന്ദര ഭാരതത്തിനായി പോരാടി വീണവർക്ക്, ദേശീയതയുടേയും മതത്തിന്റെയും പേരിൽ നാം ആഘോഷിച്ച രക്തസാക്ഷിത്വങ്ങൾക്ക്, വർഷം തോറും അതിർത്തികളിൽ/അഭിമാനയിടങ്ങളിൽ നാം ബലി നൽകുന്ന സൈനികർക്ക്, പ്രത്യേക പട്ടാള നിയമം നിലനിൽക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അപഹരിക്കപ്പെടുന്ന ജീവിതങ്ങൾക്ക്, വടക്കൻ സംസ്ഥാനങ്ങളിൽ തീവ്ര സവർണ്ണ അനീതിക്ക് പാത്രമായി പൊലിഞ്ഞു പോയ ജീവിതങ്ങൾക്ക്/ സമരസപ്പെട്ട് ജീവിക്കേണ്ടി വരുന്നൊരു തലമുറയ്ക്ക്, ഭൂരിപക്ഷ വർഗ്ഗീയത ദേശീയതയാകുന്ന കാലത്ത് ന്യൂനപക്ഷ വർഗ്ഗീയത ബ്രാന്റ് ചെയ്യപ്പെട്ട് തുടച്ച് നീക്കപ്പെട്ട കുടുംബ പരമ്പരകൾക്ക്, കയ്യൂക്കിന് മുന്നിൽ പതറാതെ മരണം വരിച്ച തൂലികകൾക്ക്, ശബ്ദം/നിറം നഷ്ടപ്പെട്ട കലാരൂപങ്ങൾക്ക്/കലാകാരന്മാർക്ക് പിന്നെ ഇരുട്ടിൽ തെരുവിൽ പിച്ചിചീന്തപ്പെട്ട ഭാരതത്തിന്റെ മാനത്തിന്..

സ്റ്റാന്റ് വിത്ത്‌ ജെ.എന്‍.യു

Image
ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ (DSU) പൂർവ അംഗങ്ങൾ, 2016 ഫെബ്രുവരി 9 ന് ജെ.എന്‍.യു സര്‍വകലാശാലയില്‍ വച്ചൊരു സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. അഫ്സൽ ഗുരുവിന്റെയും മഖ്ബൂൽ ബട്ടിന്റേയും വധശിക്ഷകൾ, നിയമസംവിധാനം ദുരുപയോഗം ചെയ്ത് ഭരണകൂടം നടപ്പിലാക്കിയ ആസൂത്രിത കൊലപാതങ്ങളായാണ് അവർ കണക്കിലാക്കുന്നത്. കശ്മീരി ജനതയുടെ ഭരണഘടനാപരമായ സ്വയം നിർണ്ണയാവകാശത്തിനുവേണ്ടിയുള്ള അഭ്യർത്ഥനകൾക്ക് പിന്തുണ നൽകുവാനായി ഈ വധശിക്ഷകളെ അപലപിച്ച് പ്രതിഷേധം പ്രകടിപ്പിക്കലായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. കാമ്പസിന് അകത്തുനിന്നും അല്ലാതെയുമായി ഒട്ടനവധി കശ്മീരി വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുവാനെത്തിയിരുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ മാവോ അനുഭാവമുള്ള തീവ്ര ഇടതുപക്ഷ സംഘടനയാണ്. ഉയർന്ന ബൗദ്ധിക നിലവാരമുള്ള വളരെ കുറച്ച് അംഗങ്ങളുള്ള ഒരു ചെറിയ സംഘടനയാണത്. അവർ ഒരിക്കലും തീവ്രവാദികളോ നക്സലുകളോ അല്ല. യോഗം തുടങ്ങുന്നതിന് 20 മിനിട്ടുകൾക്കു മുൻപ്, ദേശീയതയുടെ അമരക്കാരായി സ്വയം കരുതുന്ന ABVP; ഈ പരിപാടി കലാലയത്തിന്റെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിക്കും എന്നുകാട്ടി അധികാരികൾക്ക് പരാതി നൽക

ഇന്ദിരാജി മാപ്പ്‌ - സർസംഘചാലക്ക്‌ (ഒപ്പ്‌)

അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയെന്ന ആര്‍എസ്എസിന്റെയും ജനസംഘത്തിന്റെയും അവകാശവാദം പൊളിക്കുന്ന തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവറസ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് 1975 ആഗസ്ത് എട്ടിന് മാപ്പപേക്ഷ നല്‍കിയതിന്റെ തെളിവ് ഫ്രണ്ട്ലൈനാണ് പുറത്തുകൊണ്ടുവന്നത്. യെര്‍വാദ ജയിലില്‍ കിടക്കുമ്പോള്‍ മോചനം ആവശ്യപ്പെട്ട് നല്‍കിയ കത്ത് അഭിഭാഷകനായ എ ജി നൂറാണിയുടെ ലേഖനത്തിനൊപ്പമാണുള്ളത്. താനടക്കമുളള ആര്‍എസ്എസ് നേതാക്കളെ വെറുതെ വിടണമെന്നും ആര്‍എസ്എസിനുമേലുള്ള നിരോധം എടുത്തുകളയണമെന്നും ദേവറസ് കത്തില്‍ ആവശ്യപ്പെടുന്നു. ജനസംഘത്തിന്റെ നേതാക്കളായ വാജ്പേയ്, അദ്വാനി എന്നിവരുടെ അറസ്റ്റും തടവും സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാമെങ്കിലും അതിനു പിന്നിലുള്ള കുത്സിതമായ പ്രവൃത്തിയെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും കത്തില്‍ പറയുന്നു. കത്തില്‍ ദേവറസ് ഇന്ദിര ഗാന്ധിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ദിര ഗാന്ധിക്ക് അനുകൂലമായി വിധിപ്രഖ്യാപനം നടത്തിയപ്പോഴാണ് ദേവറസ് ഇന്ദിരയെ അഭിനന്ദിച്ചത്. ഇതിനെതിരെ ജനതാപാര്‍ടി ജനറല്‍ സെക്രട്

സമാധാനത്തിന്റെ രാഷ്ട്രീയം

Image
മതനിരപേക്ഷതയുടെ സൈദ്ധാന്തികപാഠങ്ങളൊന്നും ഡല്‍ഹിയിലെ ശ്രീറാം, ബവാന കോളനികളിലെ സാധാരണക്കാര്‍ക്ക് അറിയില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് ഒരു കാര്യം ബോധ്യമുണ്ട്- സിപിഐ എമ്മാണ് ഇരുകോളനികളിലും കലാപത്തിന്റെ കനലുകള്‍ ആളിക്കത്താതെ കാത്തുസൂക്ഷിക്കുന്നത് എന്ന്. ഡല്‍ഹിയില്‍ സിപിഐ എമ്മിന് സ്വാധീനം കുറവാണ്. സംഘപരിവാറാകട്ടെ, തലസ്ഥാന നഗരിയില്‍ ആഴത്തില്‍ വേരുള്ള ശക്തിയും. ബിജെപിക്ക് ഏറ്റവും മോശം കാലത്തുപോലും ഡല്‍ഹിയില്‍ 30 ശതമാനത്തിലേറെ വോട്ട് ലഭിക്കും. വര്‍ഗീയധ്രുവീകരണം ശക്തമാക്കി സ്വാധീനം വര്‍ധിപ്പിക്കാനാണ് ബിജെപിയുടെയും കൂട്ടാളികളുടെയും ശ്രമം. കഴിഞ്ഞവര്‍ഷം കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ വര്‍ഗീയകലാപം ആസൂത്രണം ചെയ്തത് ഈ ലക്ഷ്യത്തോടെയാണ്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ബക്രീദിന് തൊട്ടുതലേന്ന് ഡല്‍ഹിയിലെ ബവാന പുനരധിവാസ കോളനിയില്‍ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചു. 2002ല്‍ യമുനാതീരത്തുനിന്ന് ഒഴിപ്പിച്ച നിര്‍ധന നഗരവാസികളെ പുനരധിവസിപ്പിച്ച സ്ഥലമാണ് ഈ കോളനി. ഇവിടെ ഗണ്യമായ വിഭാഗം മുസ്ലിങ്ങളാണ്. ഈ കോളനിയുടെ അതിരിടുന്ന കനാലിന്റെ മറുകരയിലാണ് ബവാന ഗ്രാമം. ഇവിടത്തെ നാട്ടുകാരില്‍നിന്ന് സര

പാഠപുസ്തകവും വിദ്യാര്‍ത്ഥി രാഷ്ട്രീയവും..

ബൂലോകത്തില്‍ ഞാന്‍ എഴുതിയ ലേഖനം  ഇന്നലെ (ജൂലൈ 6, തിങ്കളാഴ്ച) സാക്ഷര കേരളം വേദിയായത്, വിരോധാഭാസം നിറഞ്ഞൊരു രാഷ്ട്രീയ നാടകത്തിനാണ്. പാഠപുസ്തത്തില്‍ ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടന ആഹ്വാനം ചെയ്ത പഠിപ്പ് മുടക്കിനോടനുബന്ധിച്ച് നടന്ന രാഷ്ട്രീയ നാടകങ്ങളും, പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ പാഠപുസ്തക വിതരണവും, 'ആക്രമണങ്ങള്‍' നിറഞ്ഞ നിയമസഭാ മാര്‍ച്ചും. പാഠപുസ്തക വിതരണം എങ്ങുമെത്താതത് പ്രതിപക്ഷം ഒരു രാഷ്ട്രീയ ആയുധം എന്നതിനപ്പുറം, ഒരു ജനകീയ വിഷയമാക്കി മാറ്റിയെടുക്കുന്നതില്‍ വിജയിക്കുന്നുവെന്ന സൂചന നല്‍കി കൊണ്ടാണ് ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പോലും രാഷ്ട്രീയം നോക്കാതെയുള്ള നിലപാടുകള്‍ മുഖ്യധാര മാധ്യമങ്ങള്‍ക്കും, ജനങ്ങള്‍ക്കും മുന്നില്‍ സ്വീകരിക്കേണ്ടി വന്നത്. പ്രസ്തുത വിഷയത്തിലെ എസ്.എഫ്.ഐയുടെ ശക്തമായ നിലപാടുകളില്‍ വിരളിപൂണ്ട സര്‍ക്കാര്‍ കാക്കി പടയെ വച്ച് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നതും ശ്രദ്ധിക്കണം. എ.ബി.വി.പി, എം.എസ്.എഫ്, എസ്.ഐ.ഒ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ ചിത്രത്തിലേ ഇല്ല. ഓണമിങ്ങെത്തി.. കളിക്കളങ്ങള്‍ ഇത്തവണ നേരത്തെ ആവേശത്തിമിര്‍പ്പിലാണ്.