ആധുനിക പാവകുത്ത് :(
ഭ്രാന്താവുന്നെനിക്ക്..
ഈ കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ,
നിന്നിൽ നിന്ന് ഏറെ അകലെ, വൈദ്യുതി
തരംഗദൈർഘ്യാവർത്തികൾക്കുമിപ്പുറം
തലച്ചോറിലെ തരംഗങ്ങൾക്ക്
താളം തെറ്റുന്നു.
മിഴി തുമ്പിലൊരു മഴക്കോളു തെളിയുന്നു.
ഈ സൈബർ ലോകത്തൊന്നാഞ്ഞു
കരയാൻ, ഒന്നുറക്കെ ചിരിക്കാൻ..
കുത്തിലും കോളത്തിലും-
കോമയിലും,
മാനസികാവസ്ഥകളെ ആവാഹിക്കുന്ന
പാവകുത്തറിയില്ല.
എങ്കിലും,
മെക്കാനിക്കലല്ലാത്തൊരു
ഹൃദയമുണ്ട്. പ്രണയം-
ശ്വസിക്കുന്നൊരു ജീവനുണ്ട്..
- അഭിജിത്ത്
ഹൃദയം സാന്ത്രികമല്ലാത്തതിന്രെ പ്രശനങ്ങള്‍ അനുഭവിച്ചേ തീരൂ!
ReplyDelete