ലഹരി

ഒന്നും ചെയ്യാനില്ലാത്ത
മുഴിഞ്ഞ നേരത്തെ തിരക്കിനിടയിൽ,
കീറ നോട്ടുകൾ മാത്രം
ബാക്കിയായൊരു തുകൽ സഞ്ചി തൂക്കി,
ഞാൻ നടന്ന വഴികളിൽ..
ഞാൻ വരച്ചു തീരാത്ത വരകളിൽ,
എഴുതി തീർക്കാത്ത കവിതകളിൽ..
എനിക്കൊപ്പം കൂടിയ പ്രണയമേ..
ഞാൻ വലിച്ചു തീർത്ത സിഗരറ്റ്‌ കുറ്റികളിൽ..
കുടിച്ച്‌ തീർത്ത മദ്യകുപ്പികളിൽ
ലഹരി മാത്രമായിരുന്നെന്ന്
എന്നെ ഓർമ്മിപ്പിച്ച വാക്കുകളിൽ..
എവിടെയൊക്കെയൊ ഞാൻ
ആ സുഗന്ധം തൊട്ടറിഞ്ഞു.

എന്നോ ഞാൻ കടം കൊണ്ട നിൻ ഓർമ്മകളത്രയും..
ഇന്നൊരു തുള്ളി ലഹരി പോലെ എന്നിൽ നിന്നലിഞ്ഞ്‌ ഇല്ലാതാവുന്നു..

Comments

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ