സ്നേഹ കൂട്ടായ്മ..

ഒരു ചുംബനത്തിൽ തകർന്ന് വീഴാൻ മാത്രം ദുർബലമാണ് മലയാളിയുടെ സദാചാര ബോധങ്ങൾ എങ്കിൽ തകർന്ന് തരിപ്പണമാകട്ടെ.. നമ്മുടെ സംസ്കാര മൂല്യങ്ങളോടുള്ള വെല്ലുവിളിയായല്ല, കാലത്തിൻ അനുസരിച്ച്‌ മാറാൻ മടിച്ച്‌ നിൽക്കുന്ന മലയാളിയുടെ ഇടുങ്ങിയ മനസ്സുകളിൽ ഒരു മാറ്റത്തിനു തുടക്കം കുറിക്കട്ടെ സ്നേഹസംഗമം..
ചുംബിക്കുന്നത്‌ തെറ്റായി കാണാൻ കഴിയുന്നത്‌ മനുഷ്യനെ കേവലം ശരീരങ്ങൾ മാത്രമായി കാണുന്നവർക്കല്ലേ.. ആത്മാവിൽ ആത്മാവ്‌ പകരുന്ന സ്നേഹചുംബനങ്ങൾ, മാതൃത്വത്തിന്റെ പരിലാളനകളടങ്ങിയ വാൽസല്യ ചുംബനം, എന്തും പങ്കുവയ്ക്കുന്ന സഹയാത്രികന്, പ്രിയകൂട്ടുകാരൻ നൽകുന്ന സൗഹൃദത്തിന്റെ കൈയ്യൊപ്പ്‌ പതിഞ്ഞ ചുംബനങ്ങൾ, അവസാനം ആറടി മണ്ണിലേയ്ക്ക്‌ അലിഞ്ഞില്ലാതാവും മുൻപ്‌ പ്രിയപെട്ടവർ നൽകുന്ന അന്ത്യ ചുംബനം.. അങ്ങനെ ചുംബനങ്ങളൊന്നും വേണ്ടന്നുള്ളവർക്കും മറൈൻ ഡ്രൈവിൽ വരാം.. നട്ടെല്ലില്ലാത്ത സദാചാര വാദങ്ങളോടെ.. സ്നേഹസംഗമത്തിനെതിരെ പ്രതിഷേതിക്കാം..
പ്രതികരിക്കാൻ നിങ്ങൾക്കും അവകാശമുണ്ട്‌, പക്ഷെ ആ പ്രതിക്ഷേതങ്ങൾ അതിരു കടക്കുംബോൾ തകർന്ന് വീഴുന്നത്‌, നിങ്ങൾ വക്താക്കളാവുന്ന നമ്മുടെ മൂല്യങ്ങൾ തന്നെ..
ജീൻസ്‌ ഇടരുതെന്ന് താക്കീത്‌ ചെയ്യുന്ന ആരാധ്യരിൽ നിന്നും  ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നതും തെറ്റാണ്..  മൂല്യങ്ങൾ സംരക്ഷിക്കപെടുന്നത്‌, മനുഷ്യൻ സ്വതന്ത്രമായി ജീവിക്കുമ്പോഴാണ്. ആ സ്വതന്ത്ര്യത്തിനു മേലുള്ള എല്ലാ കടന്ന് കയറ്റങ്ങളും മൂലശോഷണം തന്നെയാണു..

ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ദൈവം വരാൻ മടിക്കുന്ന കാലം വിദൂരമല്ല..

Comments

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ