വേണുനാദം

"വ്യര്‍ത്ഥമാം മാനവ ജീവിതത്തിന്‍ അര്‍ത്ഥമെന്തെന്ന്..
അറിയാതെ ഞാനുഴരുന്നൊരീ വേളയില്‍..
പായുകയാണ് ഞാന്‍ എന്റെ തന്‍
മുഗ്ദസങ്കല്പങ്ങള്‍ തന്‍ ചിറകിലേറി..
ഏകാന്തമായൊരീ ദേശാടനത്തിന്റെ
അര്‍ത്ഥമോ ഇന്നെനിക്കറിവതില്ല..
മിഥ്യതന്‍ ഈ ഭൂവില്‍ ചിറക്കറ്റു വീഴുന്നു
ഞാനെന്നൊരീ രാപ്പാടി പക്ഷി
പിടയുന്നൊരീ വ്യഥ കേള്‍ക്കാനിന്നൊരുമില്ലീ മണ്ണില്‍..
സ്നേഹമോ എനിക്കന്യമായി
അനന്തമാം ഈ യാത്രയ്ക്കന്ത്യമായെന്നോര്‍ക്കവേ
നിറയുന്നെന്‍ മിഴിയിതള്‍ നൊമ്പരത്താല്‍
എവിടെ നിന്നെന്നറിയാതെ കേള്‍പ്പു ഞാന്‍
ദിവ്യമാമൊരു വേണുനാദം..
പുതുജീവന്‍ എന്നില്‍ പ്രകാശിച്ചൊരാഗാനം
എവിടെയെന്നറിയാതെ തേടുന്നു ഞാന്‍
അകലുന്നൊരാഗാനം തിരയുന്ന നേരത്തും..
മനധാരില്‍ ആ ഗീതം വിലോലമായി
തുടിതാളം പോല്‍ മുഴങ്ങിടുമാ ഗാനം ഇന്നെനിക്കേറ്റവുമിഷ്ടമായി..
കാലചക്രത്തിന്‍ രഥം നീങ്ങി കഴിഞ്ഞിട്ടും
മായുന്നില്ലാ ഗീതം മനസ്സില്‍ നിന്നും.."

Comments

Popular posts from this blog

ആരായിരുന്നു വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന സംഘപരിവാര്‍ ആദര്‍ശപുരുഷന്‍?

എന്റെ പ്രണയം നിന്റെ സ്വാതന്ത്ര്യമാണ്...!!