January 20, 2015

ജയിക്കാൻ, നിനക്ക്‌ വേണ്ടി മാത്രം ഇനിയൊരു ജന്മം ബാക്കിയുണ്ടാവും..

മിഴിയൊട്ടും ചിമ്മാതെ,
ഇത്രയും നാൾ,
നമ്മുടെ പ്രണയത്തിന്‌ കാവലായി നിന്നു ഞാൻ..

നിനക്ക്‌ മുമ്പും,
നിനക്ക്‌ ശേഷവും,
എന്റെ ദുഖങ്ങളും,
എന്റെ ആഹ്ലാദങ്ങളും,
എന്റെ ജീവനും
നിനക്ക്‌, നിനക്ക്‌ മാത്രം
സ്വന്തമെന്ന വിശ്വസത്തോടെ
ഇനി ഞാനൊന്ന് ഉറങ്ങിക്കോട്ടെ..

"എന്റെ മോഹങ്ങൾക്ക്‌ കുടിനീര്‌ നൽകാതെ പോയ കാർമേഘങ്ങൾക്ക്‌.
തകർന്നടിഞ്ഞ എന്റെ ചീട്ട്‌ കൊട്ടാരങ്ങൾക്ക്‌..
തനിച്ചാക്കി ഇഴ പിരിഞ്ഞ്‌ പോയവർക്ക്‌..
അറിയാതെ നോവിച്ച്‌ പോയ മനസ്സുകൾക്ക്‌..

ഇരുളിന്റെ കരകളിൽ എനിക്കായി വേദനിച്ച സ്നേഹത്തിന്റെ മുഖങ്ങൾക്കായി..

പിന്നെ നിനക്കായി..
എന്റെ ഈ ജീവനും ജീവിതവും.."

ജയിക്കാൻ, നിനക്ക്‌ വേണ്ടി മാത്രം ഇനിയൊരു ജന്മം ബാക്കിയുണ്ടാവും..

January 5, 2015

ലഹരി

ഒന്നും ചെയ്യാനില്ലാത്ത
മുഴിഞ്ഞ നേരത്തെ തിരക്കിനിടയിൽ,
കീറ നോട്ടുകൾ മാത്രം
ബാക്കിയായൊരു തുകൽ സഞ്ചി തൂക്കി,
ഞാൻ നടന്ന വഴികളിൽ..
ഞാൻ വരച്ചു തീരാത്ത വരകളിൽ,
എഴുതി തീർക്കാത്ത കവിതകളിൽ..
എനിക്കൊപ്പം കൂടിയ പ്രണയമേ..
ഞാൻ വലിച്ചു തീർത്ത സിഗരറ്റ്‌ കുറ്റികളിൽ..
കുടിച്ച്‌ തീർത്ത മദ്യകുപ്പികളിൽ
ലഹരി മാത്രമായിരുന്നെന്ന്
എന്നെ ഓർമ്മിപ്പിച്ച വാക്കുകളിൽ..
എവിടെയൊക്കെയൊ ഞാൻ
ആ സുഗന്ധം തൊട്ടറിഞ്ഞു.

എന്നോ ഞാൻ കടം കൊണ്ട നിൻ ഓർമ്മകളത്രയും..
ഇന്നൊരു തുള്ളി ലഹരി പോലെ എന്നിൽ നിന്നലിഞ്ഞ്‌ ഇല്ലാതാവുന്നു..