Religion : Optimism
രോഗത്താലും, പട്ടിണിക്കിട്ടും ആളെ കൊല്ലുന്നതു പോരാഞ്ഞിട്ട്, മതത്തിന്റെ ജാതിയുടെയും പെരിൽ തമ്മിൽ തല്ലിച്ചാളെ കൊല്ലിക്കുന്ന ദൈവം!!!! എന്നിട്ടെല്ലാം ദൈവത്തിന്റെ വിധിയാണ് എന്ന് പറയുന്ന ദൈവം പിന്നെ എന്തിനെന്ന തിരിച്ചറിവാണ് എന്നെ മുഖപുസ്തകത്തിൽ ലോകത്തിനു മുന്നിലെന്നെ പരിചയപെടുത്താനുള്ള താളിൽ, വിശ്വസിക്കുന്ന മത പേര് എഴുതാനുള്ള കോളത്തിൽ OPTIMIST എന്നെഴുതാൻ പ്രചോദനമായത്. വിശ്വാസങ്ങളെന്നും നമുക്ക് ശുഭപ്രതീക്ഷകൾ തന്നിരുന്നു.. കണ്ണടച്ചു, മനസുതുറന്ന് വിളിച്ചാൽ, മുന്നിലെത്തുന്ന ദേവിയും, നേർച്ചനേർന്ന് മനസിലാഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നിറവേറ്റുന്ന ദേവനുമെല്ലാം നമ്മെ സ്വപ്നം കാണാനും, ആത്മവിശ്വാസത്തോടെ ജീവിതത്തിന്റെ ദുരിതങ്ങളിൽ നിന്നും പൊരുതി കയറാനും നമ്മെ പഠിപ്പിച്ചു. വിശ്വാസങ്ങളുടെ മറവിൽ കാവുകളിൽ മരങ്ങളും, ഔഷധചെടികളും, പ്രകൃതിയും സംരക്ഷിക്കപെട്ടു.. ദേവി-ദേവന്മാരുടെ കഥ പറഞ്ഞ പുരാണങ്ങളും, ഇതിഹാസങ്ങളും നമ്മുക്ക് മുന്നിൽ കടന്നു പോയ തലമുറകളെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്കാകർഷിച്ചു. ദൈവീക വാസസ്ഥലങ്ങളായ ക്ഷേത്രങ്ങളിലൂടെ, നമുക്ക് പഴമയുടെ വാസ്തുകലകളുടെ മഹത്വം പകർന്നുകിട്ടി. ഗുഹാചിത്രങ്ങ