വർണ്ണങ്ങൾ മങ്ങിയ കുപ്പിവള പൊട്ടുകൾ..

നിറമുള്ള കുപ്പിവളപ്പൊട്ടുകൾ കൂട്ടി വെച്ച്‌ എനിക്ക്‌ തന്നിരുന്ന ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. ആറാം ക്ലാസ്സ്‌ വരെ മാത്രം ഉണ്ടായിരുന്ന ആ സ്‌കൂളിലെ ഞങ്ങളുടെ അവസാന ദിവസം അവൾ പടിയിറങ്ങി പോവുന്ന ഒരു ചിത്രം ഉണ്ട്‌ മനസ്സിൽ.
വർഷങ്ങൾക്ക്‌ ശേഷം, പഴയൊരു പത്രതാളിൽ മങ്ങിയൊരു ഫോട്ടോയ്ക്കൊപ്പം അവളുടെ പേരും കണ്ടപ്പോൾ മനസിലേയ്ക്ക്‌ പഴയ ഓർമ്മകൾ ചൂളം വിളിച്ചെത്തി.
നിറമുള്ള കുപ്പിവളകൾ അണിഞ്ഞ അവളുടെ കൈകളിലെന്നൊ കരളാളണങ്ങൾ അറിഞ്ഞിട്ടില്ലാത്ത അർബുദം പിടികൂടി.. തളരാതെ അർബുദത്തെ നേരിട്ട അവളുടെ ചങ്കുറപ്പിനെ പ്രകീർത്തിച്ചെഴുതിയ റിപ്പോർട്ടർക്ക്‌ അറിയില്ലായിരിക്കും, അവൾക്ക്‌ തോൽക്കാനാവിലെന്ന്. ഭർത്താവിന്റെ വിയോഗത്തിൽ തളർന്നു പോയ അമ്മയ്ക്കും, അച്ചനില്ലാത്ത അവളുടെ കുഞ്ഞ്‌ അനുജത്തിയ്ക്കും വേണ്ടി അവൾക്ക്‌ ജീവിക്കണമായിരുന്നെന്ന്.
മെഡിക്കൽ എന്‌ട്രൻസിന്‌ മോശമല്ലാത്ത റാങ്ക്‌ വാങ്ങിയ അവളെ അഭിനന്ദിക്കാൻ റെസിഡൻസ്‌ അസോസിയേഷൻ വിളിച്ച്‌ കൂട്ടിയ യോഗത്തെ വിവരത്തെ കുറിച്ചായിരുന്നു ആ പത്ര വാർത്ത..
തമ്മിലുള്ള ദൂരവും, സമയ കുറവും അവളെ കാണാനുള്ള എന്റെ ആഗ്രഹത്തിന്‌ വിലങ്ങ്‌ തടിയായി.. 
വർഷങ്ങളുടെ നെട്ടോട്ടതിനിടയ്ക്കൊരു ദിനം, ഫേസ്‌ ബുക്കിൽ കണ്ട ഒരു പോസ്റ്റ്‌ വീണ്ടും അവളെ ഓർമ്മകളിലെത്തിച്ചു.. അർബുദത്തെ തോൽപ്പിച്ചൊരു കലാകാരിയെ കുറിച്ചുള്ള ആ വാക്കുകളിൽ ഞാൻ അവളെ കണ്ടു. കാണാൻ ഒരുപാട്‌ അവസരങ്ങൾ ഉണ്ടായിരുന്നു. എങ്കിലും കാണാൻ ശ്രമിച്ചില്ല. കാണാൻ കഴിഞ്ഞില്ല പിന്നെ ഒരിക്കലും. ആറാം ക്‌ളാസിന്റെ പടിയിറങ്ങി പോകുന്ന ആ കൊച്ചു കൂട്ടുകാരിയുടെ മുഖം ഇടയ്ക്കൊക്കെ മഴ പോലെ പെയ്തിറങ്ങും. കുപ്പി വളയും കൊലുസും ഇട്ട ആ പഴയ കൂട്ടുകാരി എവിടെയൊ ഉണ്ട്‌ എന്ന തോന്നലിൽ തന്നെ ഒരു പ്രത്യേക സുഖം.

Comments

  1. ഓര്‍മകള്‍ നീരിപുകയുന്ന വിങ്ങലുകളാണെന്നും....

    ReplyDelete
  2. ഇനിയും അവസർമുണ്ടല്ലൊ.. ഒന്നു കാണാൻ

    ReplyDelete

Post a Comment

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ