Posts

Showing posts from February, 2016

സ്റ്റാന്റ് വിത്ത്‌ ജെ.എന്‍.യു

Image
ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയനിലെ (DSU) പൂർവ അംഗങ്ങൾ, 2016 ഫെബ്രുവരി 9 ന് ജെ.എന്‍.യു സര്‍വകലാശാലയില്‍ വച്ചൊരു സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. അഫ്സൽ ഗുരുവിന്റെയും മഖ്ബൂൽ ബട്ടിന്റേയും വധശിക്ഷകൾ, നിയമസംവിധാനം ദുരുപയോഗം ചെയ്ത് ഭരണകൂടം നടപ്പിലാക്കിയ ആസൂത്രിത കൊലപാതങ്ങളായാണ് അവർ കണക്കിലാക്കുന്നത്. കശ്മീരി ജനതയുടെ ഭരണഘടനാപരമായ സ്വയം നിർണ്ണയാവകാശത്തിനുവേണ്ടിയുള്ള അഭ്യർത്ഥനകൾക്ക് പിന്തുണ നൽകുവാനായി ഈ വധശിക്ഷകളെ അപലപിച്ച് പ്രതിഷേധം പ്രകടിപ്പിക്കലായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം. കാമ്പസിന് അകത്തുനിന്നും അല്ലാതെയുമായി ഒട്ടനവധി കശ്മീരി വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുവാനെത്തിയിരുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ മാവോ അനുഭാവമുള്ള തീവ്ര ഇടതുപക്ഷ സംഘടനയാണ്. ഉയർന്ന ബൗദ്ധിക നിലവാരമുള്ള വളരെ കുറച്ച് അംഗങ്ങളുള്ള ഒരു ചെറിയ സംഘടനയാണത്. അവർ ഒരിക്കലും തീവ്രവാദികളോ നക്സലുകളോ അല്ല. യോഗം തുടങ്ങുന്നതിന് 20 മിനിട്ടുകൾക്കു മുൻപ്, ദേശീയതയുടെ അമരക്കാരായി സ്വയം കരുതുന്ന ABVP; ഈ പരിപാടി കലാലയത്തിന്റെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിക്കും എന്നുകാട്ടി അധികാരികൾക്ക് പരാതി നൽക