March 22, 2015

ഭ്രൂണം

ഇന്ന് രാവിൽ നിന്റെ കിടക്കയിൽ
കുങ്കുമത്തരികളടരുമ്പോൾ,
നിന്നിളം മേനിയെ പുൽകി മരിക്കുന്ന
മുല്ലപ്പൂ മൊട്ടുകൾക്കൊപ്പം-
ഞാനന്യനാകുന്നു നിന്നിൽ നിന്നും..

അന്ന് നാം കൊന്ന ഭ്രൂണത്തെ പോലെ..

March 16, 2015

സുഹൃത്ത്‌

കെടാതെ,
നെഞ്ചോടു ചേർത്തുവെച്ച
വിളക്ക്‌ പോലെ
കൊണ്ട്‌ നടന്ന
സുഹൃത്ത്‌ ബന്ധങ്ങളായിരുന്നു
പലപ്പോഴും
ഇരുട്ടിലാഴ്ത്തിയത്‌..