February 16, 2015

അനീതികൾ തുടർ കഥയാവുമ്പോൾ, പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്‌..


ഷാനവാസ്‌ ആ പേരിന്ന് എന്നെയും ഒരുപാട്‌ വേട്ടയാടുന്നു, ഒരുപാട്‌ നല്ല മനസ്സുകളെ എന്ന പോലെ..
ശിരുവാണിയിലെ പ്രിയപ്പെട്ട ആദിവാസികളോട് താന്‍ ഉടന്‍ സഹായവുമായെത്തും, എന്നു പറഞ്ഞിരിക്കെയാണ് ഷാനവാസ് ജീവിതത്തില്‍നിന്നും വിടപറഞ്ഞത്, ഉത്തരവാദിത്തങ്ങള്‍ ഒരുപാട് ബാക്കിവച്ച് …
സമ്പന്നതയുടെ നെറുകയില്‍നിന്നുമാണ് ഡോ പി സി ഷാനവാസ് എന്ന ആദിത്യന്റെ യാത്ര തുടങ്ങുന്നത്, ആതുരസേവനത്തെ ലാഭക്കൊതിയോടെ മാത്രം കാണുന്നവരുടെ ഇടയില്‍ മാതൃകയായാണ് ഷാനവാസ് എന്ന പാവങ്ങളുടെ ഡോക്ടര്‍ തന്റെ ചെറിയ ജീവിതം ജീവിച്ചു തീര്‍ത്തത്.
തുറന്നൊരു നിയമ യുദ്ധത്തിന് ഷാനവാസ് ഇനിയില്ല. ഉരുകിത്തീരും മുന്‍പ് ആളിക്കത്താന്‍ കൊതിച്ച ഷാനവാസ്, എല്ലാ തിരികളെക്കാളും പ്രകാശം പരത്തുന്ന ഒറ്റത്തിരിയായി, അണയാത്ത ദീപമായി ഷാനവാസ് എന്ന ആദിത്യന്‍ ഇവിടെയുണ്ട്. നന്മയുടെ പുഞ്ചിരി വിരിയുന്ന മനസ്സുകളില്‍ അസ്തമിക്കാത്ത സൂര്യപ്രഭയായി എന്നും ഈ ആദിത്യനുണ്ടാവുമെന്നു നമുക്ക് ഉറപ്പിക്കാം.
മരുന്ന് മാഹിയയുടെ രാഷ്ട്രീയ സർക്കാർ ഉദ്ധ്യോഗസ്ഥ തലത്തിലുള്ള ബന്ധങ്ങൾ മറനീക്കി പുറത്ത്‌ വരാനിരിക്കെ ആയിരുന്നു ഷാനവാസിന്റെ വിയോഗം. ഷാനവസ്‌ നമ്മുക്ക്‌ മുന്നെ നടന്ന വഴികൾ ഇനി നിശ്ശബ്ദമായി കൂട. അണയരുത്‌ ഈ ജ്വാല.. കാത്തു സൂക്ഷിക്കാം.. അണായതെ.. എല്ലാ തിരികളെക്കാളും പ്രകാശം പരത്തുന്ന ഒറ്റ തിരിയായി ആളികത്താം..

February 14, 2015

#‎LoveLetterMovement‬ : ഇടപെടാതിരിക്കാനാവില്ല.. ചില നിലപാടുകൾ ഉറക്കെ വിളിച്ചു പറയാനുള്ളതാണ്‌..

1.  നിനക്ക്‌ കടം തന്ന
നിമിഷങ്ങളിലെന്റെ
തിരക്കുകളുണ്ട്‌.
ഞാൻ
പരിഭവങ്ങളില്ലാതെ
പകുത്ത്‌ നൽകിയ
നേരങ്ങൾ..


2.  എന്റെ മോഹങ്ങൾക്ക്‌ കുടിനീര്‌ നൽകാതെ പോയ കാർമേഘങ്ങൾക്ക്‌.
തകർന്നടിഞ്ഞ എന്റെ ചീട്ട്‌ കൊട്ടാരങ്ങൾക്ക്‌..
തനിച്ചാക്കി ഇഴ പിരിഞ്ഞ്‌ പോയവർക്ക്‌..
അറിയാതെ നോവിച്ച്‌ പോയ മനസ്സുകൾക്ക്‌..
ഇരുളിന്റെ കരകളിൽ എനിക്കായി വേദനിച്ച സ്നേഹത്തിന്റെ മുഖങ്ങൾക്കായി..
പിന്നെ നിനക്കായി..
എന്റെ ഈ ജീവനും ജീവിതവും..

3.  മിഴിയൊട്ടും ചിമ്മാതെ,
ഇത്രയും നാൾ,
നമ്മുടെ പ്രണയത്തിന്‌ കാവലായി നിന്നു ഞാൻ..
നിനക്ക്‌ മുമ്പും,
നിനക്ക്‌ ശേഷവും,
എന്റെ ദുഖങ്ങളും,
എന്റെ ആഹ്ലാദങ്ങളും,
എന്റെ ജീവനും
നിനക്ക്‌, നിനക്ക്‌ മാത്രം
സ്വന്തമെന്ന വിശ്വസത്തോടെ
ഇനി ഞാനൊന്ന് ഉറങ്ങിക്കോട്ടെ..

4.  "ഓർക്കാപുറത്ത്‌
നിനക്കിന്ന്
കിട്ടിയ ഒരുമ്മ
കൊണ്ട്‌ നീ പൂമരമാകുമൊ?"
- എ.അയ്യപ്പൻ.

5.  "മലയോരങ്ങളിൽ നിന്നും
നീലക്കുറിഞ്ഞികളും,
നിറമുള്ള പൂക്കളും,
പിന്നെയൊരു പൂക്കൂട നിറയെ
ചുംബനങ്ങളും
ഞാൻ നിനക്കായി കൊണ്ടു വരും.."
- പാബ്ലോ നെരുദ

6.  നമ്മുടെ പ്രണയത്തിന്‌
പരിതികൾ നിർവചിക്കാൻ
നമ്മിലൊരാൾ
വളരുന്നിടത്തോളം
കാലം
വസന്തമായിരിക്കും..
പൂക്കളുടെ കനികളുടെ
വസന്തം..

7.  
കൂട്ടിമുട്ടിയാൽ മാത്രം
ഒച്ചയുണ്ടാകുന്നു.
നിനക്കും എനിക്കുമിടയിൽ
എന്നാണൊരു
ഒച്ചയുണ്ടാകുക..
 

8.  ചില
ചേർച്ചയുണ്ട്‌.
അകലങ്ങളിൽ
മനസ്സുകളുടെ,
അടയാളങ്ങളുടെ
പലതരം
സാമ്യതകളറിയാതെ
പലരും
ചേരാതെ ജീവിക്കുന്നത്‌..

9.  പെയ്ത്‌ കൊതി തീരാത്ത
ഈ മഴയാകാം
ഞങ്ങളുടെ പ്രണയത്തിലെ
പുതുമ ഇന്നും നിലനിർത്തുന്നത്‌.
ഞങ്ങൾക്കിടയിലെ
പിണക്കങ്ങൾക്ക്‌ വിരാമമിട്ട്‌
നീ പെയ്ത്‌ ഇറങ്ങുമ്പോൾ
എനിക്കെങ്ങനെ ഉറങ്ങാനാവും..


February 11, 2015

ബന്ധങ്ങൾ

ബന്ധങ്ങളുടെ
ഇഴയടുപ്പങ്ങളിലേക്ക്‌
കാറ്റിനെ
ഇടയ്ക്കെങ്കിലും
കടത്തിവിടുക,
കാരണം
ശ്വാസം പോലും
കിട്ടാതെ
എത്ര കാലമായി
പരസ്പരം
പിണഞ്ഞിരിക്കുന്നു..

പ്രത്യാശാസ്ത്രങ്ങളില്ലാത്തൊരു ലോകത്തേക്ക്‌.. വിപ്ലവം നയിച്ച്‌..


"... സഖാവേ, ആ വിളിയിൽ നമുക്കിടയിലെ ബന്ധങ്ങളുടെ തീക്ഷണത ഉണ്ടായിരുന്നു. വാക്കുകളുടെ വിപ്ലവങ്ങളെ മടുത്തിട്ടാവും നാം എന്നോ, നമുക്കിടയിലെ നിർവ്വചനങ്ങളില്ലാത്ത നിശബ്ദതയെ പ്രണയിച്ച്‌ തുടങ്ങിയത്‌. ഈ മൗനത്തിനപ്പുറം നീ എനിക്കായി കാത്തിരിക്കുമ്പോൾ, ഞാൻ ഒറ്റയ്ക്കായി പോവില്ലെന്ന വിശ്വാസമാണിന്നെന്നെ നയിക്കുന്നത്‌. കഴിഞ്ഞ നാലു വർഷങ്ങളിൽ ഞാൻ സന്തോഷിച്ചത്‌, കരഞ്ഞത്‌, ആശങ്കപെട്ടത്‌, ആശ്വസിച്ചത്‌ നിന്നെയോർത്ത്‌ മാത്രമായിരുന്നു. നിന്നിലെ നിന്നെ തിരിച്ചറിയാനാവാതെ പോയ നിമിഷങ്ങളായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന്... "

ഈ മൗനം പോലും എന്നോടുള്ള വിപ്ലവമല്ലെ സഖാവേ..