Posts

Showing posts from June, 2015

RSS ന്റെ ദലിത് - പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍ (സര്‍ക്കുലര്‍ No.411)

ഇതാണ് ആര്‍.എസ്.എസ് RSS ന്റെ ദലിത് - പിന്നോക്ക വിരുദ്ധ രഹസ്യ സര്‍ക്കുലര്‍ ഹരിയാനയിലെ അസംബ്ലിയില്‍ നിരവധി വര്‍ഷങ്ങള്‍ അംഗമായിരിക്കുകയും വ്യത്യസ്ത വകുപ്പുകളുടെ മന്ത്രിയായിരിക്കുയും ചെയ്ത, ശ്രീ. ശ്യാം ചന്ദ് എഴുതിയ 'കാവി ഫാസിസം' (Saffron Fascism - Unity Publisher 855/2, Panchkula) എന്ന അന്വേണാത്മകവും ഉദ്വേഗജന്യവുമായ കൃതിയില്‍ ദലിത് പിന്നോക്ക ന്യൂനപക്ഷമത വിഭാഗ ജനതകളെ തകര്‍ക്കുന്നതിനുള്ള ഹൈന്ദവ പദ്ധതികള്‍ അനാവരണം ചെയ്യുന്നു. ഈ കൃതിയില്‍ RSS, അതിന്റെ മുഖ്യ പ്രബോധകര്‍ക്ക് അയച്ച ഒരു രഹസ്യ സര്‍ക്കുലറിനെക്കുറിച്ച് (സര്‍ക്കുലര്‍ No.411) വിവരിക്കുന്നുണ്ട്. ബുക്കിന്റെ 143 മുതല്‍ 144 വരെയുള്ള പേജുകളില്‍ ഈ സര്‍ക്കുലറിലെ സുപ്രധാനമായ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദലിത് -പിന്നോക്ക ബഹുജനങ്ങളെ എന്നെന്നും സുസ്ഥിര അടിമകളായി നിലനിര്‍ത്താനും, അവരെ ഉപയോഗിച്ചു് മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും ആക്രമിക്കാനും വകവരുത്താനുമുള്ള ബ്രാഹ്മണ-സവര്‍ണ ജാതിക്കാരുടെ ദുഷ്ടവും ഭയാനകവുമായ തന്ത്രങ്ങള്‍ ഈ പുസ്തകത്തിലൂടെ വെളിവാക്കപ്പെടുന്നു. (സര്‍ക്കുലറിന്റെ പ്രസക്തഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നു.)  No.411,

മനോരമയുടെ മതേതരത്വം

കണ്ണൂരിലെ ബോംബ്‌  രാഷ്ട്രീയത്തെ കുറിച്ച്‌ മനോരമ കാഴ്ച്ചപാട്‌ പേജിൽ നെടുങ്ങനെ എഡിറ്റോറിയൽ എഴുതി ആനന്ദം കണ്ടെത്തി. ആദ്യാവസാനം സി.പി.എമിന്റെ എന്ന ബോംബ്‌ രാഷ്ട്രീയത്തെ കുറിച്ച്‌ പറയാതെ പറഞ്ഞ്‌ മനോരമയിലെ കൂലി എഴുത്തുകാർ വാങ്ങിയ പൈസയ്ക്ക്‌ കൂറു കാണിച്ചു. ഈ വർഷം ഡിസംബറിൽ കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം ഇറങ്ങുമ്പോൾ സ്വീകരിക്കേണ്ടത്‌ ഇതുപോലുള്ള അന്ധത കൊണ്ടാണോ എന്ന് ചോദിക്കുന്ന മനോരമ അറിയാതെ പോകുന്ന ചില കാര്യങ്ങളുണ്ട്‌, ആയുധങ്ങളും അച്ചടിമഷിയും പരാചയപെട്ടുപോയൊരു ഭൂത കാലം. ഇന്നലകളിൽ, മനോരമ ഉൾപടെ പരാചയപെട്ടത്‌ കൊണ്ടാണു, കണ്ണൂരിന്റെ മണ്ണിൽ മതവെറിയുടെ വിത്തുകൾ വിതറി ഇന്നും ആർ.എസ്‌.എസിനു കാത്തിരിക്കേണ്ടി വരുന്നത്‌. കണ്ണൂരിന്റെ മണ്ണിൽ വർഗ്ഗീയ ശക്തികൾ മുള പൊട്ടുന്നത്‌, വേരു ഉറപ്പിക്കുന്നത്‌ തടയാൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മതേതരവാദികൾ, കപട ആദർശ്ശ രാഷ്ട്രീയത്തിന്റെ ഖദർ ധരിച്ചവർ അവിടെ കൈ കോർത്ത്‌ പിടിച്ചിരിക്കുന്നത്‌ ഈ ഹിന്ദു തീവ്രവാദികളോടാണു. കമ്മ്യൂണിസ്റ്റ്‌ നിഷ്കാസനമെന്ന കോൺഗ്രസ്‌ അജണ്ടയുടെ ഭാഗമാവാൻ മനോരമ അടക്കുമുള്ള മുഖ്യധാര മാദ്യമങ്ങൾ മൽസരിക്കുന്ന കാഴ്ച്ച, കേരളത്തെ

ആധുനിക പാവകുത്ത്‌ :(

ഭ്രാന്താവുന്നെനിക്ക്‌.. ഈ കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ, നിന്നിൽ നിന്ന് ഏറെ അകലെ, വൈദ്യുതി തരംഗദൈർഘ്യാവർത്തികൾക്കുമിപ്പുറം തലച്ചോറിലെ തരംഗങ്ങൾക്ക്‌ താളം തെറ്റുന്നു. മിഴി തുമ്പിലൊരു മഴക്കോളു തെളിയുന്നു. ഈ സൈബർ ലോകത്തൊന്നാഞ്ഞു കരയാൻ, ഒന്നുറക്കെ ചിരിക്കാൻ.. കുത്തിലും കോളത്തിലും- കോമയിലും, മാനസികാവസ്ഥകളെ ആവാഹിക്കുന്ന പാവകുത്തറിയില്ല. എങ്കിലും, മെക്കാനിക്കലല്ലാത്തൊരു ഹൃദയമുണ്ട്‌. പ്രണയം- ശ്വസിക്കുന്നൊരു ജീവനുണ്ട്‌.. - അഭിജിത്ത്‌