April 17, 2015

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ

www.thoolikaforever.blogspot.com    #SaveTheInternet

സാങ്കേതിക വിവരങ്ങൾക്ക്‌ കടപ്പാട് : അരവിന്ദ് രവി സുലേഖ (പരിഭാഷകര്‍: പൈറേറ്റ് പ്രവീണ്‍, ബാലശങ്കര്‍, അക്ഷയ് എസ് ദിനേശ്, രൺജിത്ത് സിജി.)
Via doolnews

പട്ടണത്തില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരെയായി പൊട്ടിപൊളിഞ്ഞ മണ്‍പാതയുടെ സൈഡിലെ വരവില്‍പ്പുഴ ബസ് സ്റ്റോപ്പിന് പറയത്തക്കതായി പ്രത്യേകതകളൊന്നുമില്ലായിരുന്നു. അടുത്തായി വീടുകളോ കടകളോ ഉണ്ടായിരുന്നില്ല. പാടങ്ങള്‍ക്കപ്പുറത്തായി നടക്കാവുന്ന ദൂരത്തില്‍ നാല് ഗ്രാമങ്ങളുണ്ടായിരുന്നു. പട്ടണത്തില്‍ ജോലിയുള്ള ഗ്രാമവാസികളെക്കൊണ്ട് പോകാന്‍ രാവിലെയും വൈകുന്നേരവും ആറ് ബസ്സുകള്‍ അവിടെ നിര്‍ത്തിയിരുന്നു.
അങ്ങനെ ഒരു രാവിലെയാണ് യാത്രക്കാര്‍ അപ്പുവിനെ ആദ്യമായി കാണുന്നത്. അടുത്ത ഗ്രാമങ്ങളിലൊന്നില്‍ നിന്ന് വന്ന കൗമാരപ്രായക്കാരനായ അവന്‍ കുറച്ച് ചായക്കപ്പുകള്‍ ഒരു പരന്ന പാത്രത്തില്‍ ചുമന്നുകൊണ്ടു് വന്നതായിരുന്നു. അവനെ നോക്കിയവരോടെല്ലാം അവന്‍ ‘അഞ്ചു രൂപ’ എന്നു് പറഞ്ഞുകൊണ്ടിരുന്നു. ആദ്യ ദിവസം അവന്‍ പതിനൊന്നു് ഗ്ലാസ് ചായ വിറ്റു, കാലിക്കപ്പും പാത്രവും ചായക്കടക്കാരനായ സഞ്ചയിനെ തിരികെ ഏല്‍പ്പിച്ചു.
മൂന്നാഴ്ചകള്‍ക്ക് മുമ്പ്, അപ്പു ജോലി തുടങ്ങാനായി സ്‌കൂള്‍ ഉപേക്ഷിച്ചിരുന്നു. ‘നിന്റെ കുഞ്ഞനിയത്തിയെ നോക്കാനുള്ള ഉത്തരവാദിത്തം ഇനി നിന്റേതാണ്’, എന്നവന്റെ മുത്തശ്ശി അവനോട് പറഞ്ഞിരുന്നു. ആ നാട്ടിലെ ചായക്കടക്കാരനായ സഞ്ചയിന് അപ്പുവിന്റെ അച്ഛനെ അറിയാമായിരുന്നത് കൊണ്ട് അവന് ജോലി കൊടുക്കാമെന്നേറ്റു. പാടത്ത് പണിയെടുക്കേണ്ടെന്നതിനാല്‍ അപ്പുവിന് സന്തോഷമായിരുന്നു.

എല്ലാ ദിവസവും രാവിടെ നേരത്തെ എണീറ്റവന്‍ പാലും വെള്ളവും കൊണ്ടു വരുകയും കടയില്‍ വരുന്നവര്‍ക്ക് ചായ എടുത്തുകൊടുക്കുകയും ഗ്ലാസുകള്‍ കഴുകി വയ്ക്കുകയും ചെയ്യുമായിരുന്നു. ബസ് സ്റ്റോപ്പില്‍ ചായ വില്‍ക്കാനുള്ള ആശയം അവന്റേതായിരുന്നു, ശ്രമിച്ച് നോക്കാന്‍ സഞ്ചയ് സമ്മതിക്കുകയും ചെയ്തു. ചായയുടെ ചൂട് നഷ്ടപ്പെടാതെ അപ്പു ശ്രദ്ധിച്ചു, അതിനാല്‍ പെട്ടെന്ന് തന്നെ യാത്രക്കാരുടെയിടയില്‍ ചായ ഹിറ്റായി.
ആറുമാസം കഴിഞ്ഞപ്പോഴേക്കും കുറച്ച് പണവും പഴയ കലവും പാത്രങ്ങളും കടം വാങ്ങി ബസ് സ്റ്റോപ്പില്‍ സ്വന്തമായി ചായക്കട തുടങ്ങി. കുറച്ച് സമയത്തിനകം തന്നെ രാവിലെ ഇഡ്‌ലിയും വൈകുന്നേരം സമൂസയും വിറ്റുതുടങ്ങി  സ്‌കൂളില്ലാത്ത സമയത്ത് അവന്റെ അനിയത്തിയും അവനെ സഹായിച്ചു. അപ്പുവിന്റെ ചായയും പലഹാരങ്ങളും ആ പ്രദേശത്തെ ഏറ്റവും മികച്ചതായിരുന്നതിനാല്‍ പെട്ടെന്ന് തന്നെ മറ്റ് സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വരവില്‍പുഴയില്‍ വന്നു തുടങ്ങി.
അപ്പുവിന്റെ ചായക്കട തുടങ്ങിയിട്ടിപ്പോ രണ്ടു കൊല്ലമായി. അപ്പൊഴാണ് ബസ് ഡ്രൈവര്‍മാരുമായി അവന്റെ പ്രശ്‌നങ്ങളും തുടങ്ങിയത്. രാവിലെ രണ്ടാമത്തെ ബസ്സ് ഓടിച്ചിരുന്ന മുകേഷ് ട്രാവല്‍സിന്റെ ഡ്രൈവര്‍ ഒരു ദിവസം അപ്പുവിനെ അടുത്തു വിളിച്ചു.
‘നിന്റെ ചായക്കടയില്‍ വരുന്ന ആളുകളെക്കൊണ്ട് ബസ്സില്‍ തിരക്കാ. ഇവരെ നിന്റെ കടയില്‍ കൊണ്ടുവരുന്നതിന് നീ ഞങ്ങള്‍ക്കിനി മുതല്‍ പണം തരണം.’ എന്ന് അയാള്‍ പറഞ്ഞു. അപ്പു അത്ഭുതപ്പെട്ടു. ‘പക്ഷേ ഇവിടെ വരുന്നതിന് അവര്‍ തന്നെ നിങ്ങള്‍ക്ക് പൈസ തരുന്നില്ലേ? കൂടുതല്‍ ആള്‍ക്കാര്‍ കയറുമ്പോള്‍ നിനക്ക് കൂടുതല്‍ പൈസ കിട്ടില്ലേ?’
‘ഞങ്ങളുടെ യാത്രക്കാര്‍ നേരത്തെ സിറ്റി വരെയുള്ള പൈസ തരാറുണ്ടായിരുന്നു; വരവില്‍പ്പുഴ ഇറങ്ങുന്ന യാത്രക്കാര്‍ അത്ര തരുന്നില്ല [1]. മാത്രമല്ല, മൂന്ന് സ്റ്റോപ്പ് കഴിഞ്ഞ് ഞങ്ങളുടെ മുതലാളിക്ക് ഒരു ഹോട്ടലുണ്ട്, അവിടത്തെ കച്ചവടം നീ കാരണം കുറയുന്നു.’
അപ്പോഴേക്കും യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞിരുന്നു, ബസ്സെടുക്കാന്‍ സമയവുമായി. ‘ഒരു കാര്യം മനസ്സില്‍ വച്ചോളൂ: ഞങ്ങള്‍ക്ക് പൈസ തന്നില്ലെങ്കില്‍ ഇനി ബസ്സ് വരവില്‍പ്പുഴയില്‍ നിര്‍ത്തില്ല. നിന്റെ ലാഭത്തിന്റെ പത്തിലൊന്ന് മാത്രമേ മുതലാളി ചോദിക്കുന്നുള്ളൂ, ഞാനാണെങ്കില്‍.'
ആദ്യമൊന്നും അപ്പു ഇത് കാര്യമാക്കിയില്ല. വരവില്‍പ്പുഴയില്‍ നിന്നും കുറേയധികം ആളുകള്‍ കയറാനുള്ളതിനാല്‍ മുകേഷ് ട്രാവല്‍സിന് അവരെ കയറ്റാതിരിക്കാനാവില്ല. പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും മറ്റഞ്ച് ബസ്സിലെ ഡ്രൈവര്‍മാരും അപ്പു അവര്‍ക്കും കാശ് കൊടുക്കണമെന്ന് പറഞ്ഞു. അപ്പു ഈ പകല്‍ക്കൊള്ളയില്‍ രോഷം കൊള്ളുകയും പണം കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.
അടുത്ത രാവിലെ, ആദ്യത്തെ ബസ്, ഭാരതി ട്രാന്‍സ്‌പോര്‍ട്ട്, വരവില്‍പ്പുഴയില്‍ നിര്‍ത്താതെ പോയി. അതിനും ശേഷം മുകേഷ് ട്രാവല്‍സും അത് തന്നെ ചെയ്തു.
ബസ് സ്റ്റോപ്പിലെ ആള്‍ക്കാരുടെ എണ്ണം കൂടുകയും അവര്‍ അക്ഷമരാകാന്‍ തുടങ്ങുകയും ചെയ്തു. അടുത്ത ബസ്സു കണ്ടപ്പോഴെ ആളുകള്‍ കൈവീശാന്‍ തുടങ്ങി, പക്ഷേ ഫലമൊന്നുമുണ്ടായില്ല. അടുത്ത മൂന്ന് ബസ്സിനും നേരെ അലറി വിളിക്കാനും കൈ വിശാനും നോക്കിയെങ്കിലും അവയും നിര്‍ത്താതെ പാഞ്ഞുപോയി.
രാവിലത്തെ അവസാനത്തെ ബസ്സിനും പുറകേ ഒരു കാര്‍ വന്ന് നിന്നു, നല്ല വസ്ത്രം ധരിച്ച ഒരാള്‍ പുറത്തിറങ്ങി. ‘എന്റെ പേര് രാജന്‍, ഞാന്‍ ബസ്സ് മുതലാളിമാരുടെ പ്രതിനിധിയാണ്.’ ചുറ്റും കൂടിയ ആളുകളോടായി അദ്ദേഹം പറഞ്ഞു. ‘വരവില്‍പ്പുഴയില്‍ ചായ കുടിക്കാന്‍ വരുന്ന യാത്രക്കാര്‍ ഞങ്ങളുടെ ബസ്സില്‍ താങ്ങാനാവാത്ത തിരക്കുണ്ടാക്കുന്നതിനാല്‍ ഇനി മുതല്‍ ഇവിടെ നിര്‍ത്താന്‍ സാധിക്കില്ല [2]. ഇതിനും പകരമായി ചായക്കടക്കാരന്‍ അഞ്ചിലൊന്ന് ലാഭം ഞങ്ങള്‍ക്ക് തരുകയാണെങ്കില്‍ മാത്രമേ ഇവിടെ നിര്‍ത്താനാകൂ.
ഒരു വൃദ്ധന്‍ ഇടക്ക് കയറി പറഞ്ഞു, ‘നിങ്ങളുടെ ബിസിനസ്സ് ഞങ്ങള്‍ പോകാനാഗ്രഹിക്കുന്നിടത്ത് ഞങ്ങളെ ഇറക്കുക എന്നതാണ്, ഞങ്ങള്‍ ജോലിക്ക് പോകുകയാണോ ചായ കുടിക്കാന്‍ പോകുകയാണോ എന്നല്ല. സര്‍ക്കാര്‍ അനുമതിയോടെ ഓടിക്കുന്ന റൂട്ടില്‍ ഏത് സ്റ്റോപ്പില്‍ നിന്നും കയറോനോ ഏതു സ്റ്റോപ്പിലും ഇറങ്ങാനോ ഞങ്ങള്‍ക്കവകാശമുണ്ട്.
തടസ്സമൊന്നും വരാത്ത ഭാവത്തില്‍ രാജന്‍ തുടര്‍ന്നു. ‘ഈ ചായക്കട ഞങ്ങളുടെ ബസ് സേവനത്തിന്റെ മുകളിലൂടെയാണ് (over the top [3]) ഓടുന്നത്, പണം തരാതെ (free riding [4]) ഞങ്ങളുടെ സേവനം ഉപയോഗിക്കാതെ ഈ പരിപാടി നടക്കുകയില്ല. സത്യത്തില്‍ നിങ്ങള്‍ക്ക് ചായയും പലഹാരങ്ങളും നല്‍കുന്നതില്‍ അവനുള്ളത്രയും ക്രെഡിറ്റ് ഞങ്ങള്‍ക്കും കിട്ടണം  ഞങ്ങള്‍ നിങ്ങളെയിവിടെ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ നിങ്ങളിവിടെ എങ്ങനെ വരുമായിരുന്നു? എന്നിട്ടും നിങ്ങള്‍ അവന്റെ ഇഡ്ഡലിക്ക് [5] വലിയ തുക കൊടുക്കുമ്പോഴും ഞങ്ങള്‍ക്കു വളരെ ചെറിയ പണമേ തരുന്നുള്ളൂ. ഇത് ന്യായമാണോ?’
ഒരു യുവതി പറഞ്ഞു, ‘ബസ്സും ഭക്ഷണവും വ്യത്യസ്ത കാര്യങ്ങളാണ്, രണ്ടിനും ഞങ്ങള്‍ ശരിയായ കമ്പോള വില നല്‍കുന്നു. ഞങ്ങളുടെ വീട്ടില്‍ അരി വാങ്ങുന്നത് ഒരു കടയില്‍ നിന്നും പൊടിക്കുന്നത് മില്ലില്‍ നിന്നുമാണ്. കടക്കാരന് അരിയുടെ വിലയും മില്ലില്‍ പൊടിക്കാനുളള വിലയുമാണ് നല്‍കുന്നതു്. ഇഡ്ഡലി കഴിക്കുന്നതിനായി ബസ്സില്‍ വന്ന പോലെ പൊടിക്കുന്നതിന് മുമ്പ് ഞങ്ങള്‍ക്കരി വാങ്ങണമല്ലോ.  പക്ഷേ ഇതുകൊണ്ട് കടക്കാരന് മില്ലുകാരന്റേയോ നിങ്ങള്‍ക്ക് അപ്പുവിന്റേയോ പണത്തിനവകാശമില്ല!’
പക്ഷേ രാജന്‍ നിര്‍ത്താനുള്ള ഭാവമില്ലായിരുന്നു. ‘പക്ഷേ ഞങ്ങള്‍ അപ്പുവിനൊരു സേവനമാണ് നല്‍കുന്നത്! ഞങ്ങളവന്റെ ഉപഭോക്താക്കളെയാണ് കൊണ്ടുവരുന്നത് [6]. ഞങ്ങള്‍ ഞങ്ങളുടെ സേവനത്തിനുള്ള പണം മാത്രമാണു് ചോദിക്കുന്നതു്.
വൃദ്ധന്‍ പറഞ്ഞു, ‘നിങ്ങളുടെ സേവനം യാത്രക്കാരെ കൊണ്ടുപോകുക എന്നതാണ്. അതിനുള്ള പണം യാത്രക്കാരായ ഞങ്ങള്‍ മുമ്പേ നല്‍കിക്കഴിഞ്ഞു. ഞങ്ങളാണ് നിന്റെ കസ്റ്റമേര്‍സ്, അപ്പുവല്ല. ബീഡിയില്ല സഖാവേ തീപ്പെട്ടിയെടുക്കാന്‍.’
ഈ ഡയലോഗ് കേട്ട് യാത്രക്കാര്‍ സംശയത്തോടെ വൃദ്ധനെ നോക്കി. അദ്ദേഹത്തിന് നല്ല വയസ്സായിരുന്നു, അത് വല്ല പഴയ സിനിമയിലേം ഡയലോഗായിരിക്കുമെന്നവര്‍ കരുതി.
രാജന് ദേഷ്യം വന്നു. കാര്യങ്ങള്‍ നല്ല നിലയില്‍ പോകുന്നില്ലായിരുന്നു, അപ്പോളയാള്‍ വേറൊരു വാദം ഉയര്‍ത്തി. ‘ഓരോ ദിവസവും ബസ്സില്‍ തിരക്ക് കൂടുകയാണ്. തിരക്ക് കുറയ്ക്കാന്‍ പുതിയ ബസ്സിന് [7] ഞങ്ങളെവിടുന്ന് പൈസ കൊടുക്കും? പുതിയ ബസ്സ് വാങ്ങാന്‍ ഞങ്ങളുടെ ലാഭത്തില്‍ നിന്നും പണം എടുക്കേണ്ടി വരുന്നു. മുകേഷ് മുതലാളി ഹോട്ടലില്‍ നിന്നുള്ള ലാഭം പോലും ബസ്സിലേക്കിറക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് ലാഭം കിട്ടുക എന്നത് ജനങ്ങളുടെ താത്പര്യമാണ്, ഞങ്ങളുടെയല്ല.
അപ്പോഴോരു ചെക്കന്‍ കയറി ഗോളടിച്ചു, ‘അങ്ങോരിത്രേ പൈസയെറക്ക്വാച്ചാ മൂന്നുവര്‍ഷായിട്ടും പൊട്ടിയ ചില്ലെന്താ മാറ്റാത്തേ? നിങ്ങള്‍ടെ ചെത്ത് കാറ് കണ്ടാലറിയാം പൈസ ശരിക്കും പോണതെങ്ങോട്ടെന്നു.’ എല്ലാരും ചിരിച്ചപ്പോള്‍ രാജന്‍ മുഷ്ടി ചുരുട്ടി.
രാജന് ദേഷ്യം അടക്കാനായില്ല. അയാള്‍ക്കും ചെറിയൊരു പണിയേ ഉണ്ടായിരുന്നുള്ളൂ, ആളുകളുടെ ദേഷ്യം അപ്പുവിനെതിരെ തിരിച്ച് അവനെക്കൊണ്ട് കാശെടുപ്പിക്കുക. ഒരേ പാടത്ത് കളിക്കണമെന്നേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ! [9]. ബസ്സുകള്‍ക്കും വലിയ ഹോട്ടലുകള്‍ക്കും ഒരു നൂറ് നിയമങ്ങളുണ്ട്. നല്ല സേവനം, വൃത്തി, സുരക്ഷ… ഇവയെല്ലാം ഉറപ്പാക്കിയേ ഞങ്ങള്‍ക്കാവൂ. ഇതിനെല്ലാം കാശിറക്കണം. റോഡ് സൈഡിലെ ചായക്കടകള്‍ക്കങ്ങനെ നിയമങ്ങളൊന്നുമില്ല. എല്ലാം അവനനുകൂലമായിരിക്കുമ്പോള്‍ ഞങ്ങള്‍ക്കെങ്ങനെ അപ്പുവുമായി [10] മത്സരിക്കാനാവൂം?
യുവതി വീണ്ടും പറഞ്ഞും, ‘എന്നിട്ടും നിങ്ങളുടെ ബസ്സുകള്‍ പതുക്കെയും ഇടക്കിടക്ക് കേടാവുന്നതുമാണ്. നിങ്ങളുടെ ഹോട്ടലില്‍ പഴയ രുചിയില്ലാത്ത ഇഡ്‌ലിയാണ്, ചട്ടിണിയുമില്ല അപ്പുവിന്റേതിനേക്കാള്‍ രണ്ടിരട്ടിയോളം [11] പൈസ വാങ്ങുകയും ചെയ്യും. നിങ്ങളുടെ ഡ്രൈവര്‍മാരും, കണ്ടക്റ്റര്‍മാരും വെയിറ്റര്‍മാരും എല്ലാവരും ചൂടന്മാരാ. എന്നോലോ അപ്പുവിനെതിരെ പരാതി പറയാന്‍ ഇതുവരെ അവന്‍ കാരണമൊന്നുമുണ്ടാക്കിയിട്ടില്ല.
അതുവരെ സംസാരിക്കാതിരുന്ന അപ്പു പറഞ്ഞു, ‘അവര്‍ വൃത്തിയെപ്പറ്റി നിയമമുണ്ടാക്കട്ടെ, അവയെല്ലാം പാലിക്കുമെന്നെനിക്കുറപ്പാണ്. നിങ്ങള്‍ക്ക് തരാന്‍ പണമോ സര്‍ക്കാരാപ്പീസുകളില്‍ കയറിയിറങ്ങി അനുമതികളും സാക്ഷ്യപത്രങ്ങളും എടുക്കാനുള്ള സമയമോ എനിക്കില്ല.’
രാജനിപ്പോള്‍ അലറാന്‍ തുടങ്ങി. ‘ഞങ്ങളുടെ ബസ്സുകള്‍ ഓടിക്കാന്‍ ഞങ്ങള്‍ക്ക് സര്‍ക്കാരിന് എത്ര പണം കൊടുക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? ബസ് റൂട്ടുകളുടെ കഴിഞ്ഞ ലേലത്തില്‍, അവ വളരെ പണച്ചിലവുള്ളതാണ്![12] ഇപ്പോള്‍ ബസ്സുകള്‍ നന്നായോടിക്കാനുള്ള പണം ഞങ്ങളുടെ കയ്യിലില്ല.’
മദ്ധ്യവയസ്‌കനായ മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു ‘ബസ്സുകള്‍ ഓടിച്ച് ബസ്സുകാശില്‍ നിന്നും പണം തിരിച്ചുപിടിക്കണം എന്ന് നിങ്ങള്‍ക്ക് ബസ്സ് ലേലത്തില്‍ പങ്കെടുക്കുമ്പോള്‍ അറിയാമായിരുന്നില്ലേ? നിങ്ങള്‍ക്ക് തിരിച്ചുപിടിക്കാവുന്നതിലും കൂടിയ തുകക്ക് ലേലംകൊണ്ടത് എന്തിനാണ്? പിന്നെ ഇത് നിങ്ങളും സര്‍ക്കാരും തമ്മിലുള്ള കാര്യമാണ് അതിന് ഞങ്ങളും അപ്പുവും എങ്ങനെയാണ് ഉത്തവാദികളാവുന്നത്?’ രാജന്‍ അവിടെനിന്ന് വിയര്‍ക്കാന്‍ തുടങ്ങി.
അയാള്‍ പറഞ്ഞു ‘ഞങ്ങള്‍ ചിലപ്പോള്‍ ഉയര്‍ന്ന തുകയ്ക്കായിരിക്കും ലേലം പിടിച്ചത്. എന്നാല്‍ അത് കഴിഞ്ഞകാര്യമാണ് അതുകൊണ്ട് ഞങ്ങള്‍ക്കിനി തിരിഞ്ഞുനോക്കാന്‍ വയ്യ. മുന്നോട്ട് തന്നെ പോകണം.’ മദ്ധ്യവയസ്‌ക്കന്‍ പറഞ്ഞു; ‘നിങ്ങളില്‍നിന്ന് കൂടുതല്‍പണം പറ്റി എന്ന് സര്‍ക്കാര്‍ സമ്മതിക്കുകയാണെങ്കില്‍ അത് തിരിച്ച് തരാനുള്ള വഴികളുമുണ്ടല്ലോ. ഗ്രാമപ്രദേശങ്ങളിലേക്ക് ബസ്സുകള്‍ ഓടിക്കുന്നതിന് സഹായിക്കുന്ന ഒരു ആഗോള ബസ്സ് സേവനനിധിയുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് കുറച്ച് പണം അതില്‍ നിക്ഷേപിച്ച് അതുപയോഗിച്ച് പുതിയ ബസ്സുകള്‍ വാങ്ങാമല്ലോ?’
പണി പാളിയെന്ന് രാജന് മനസ്സിലായി.. ഈ നാട്ടുകാര്‍ക്ക് പുള്ളി കരുതിയതിനേക്കാള്‍ വിവരമുണ്ടെന്ന് പുള്ളിക്ക് മനസ്സിലായി. പോരാത്തതിന് മൂപ്പരുടെ കയ്യിലെ ഐഡിയകളുടെ സ്റ്റോക്കും തീര്‍ന്നു. ‘അതിപ്പോ… ഗവണ്മെന്റ്… ആ… ഞങ്ങള്‍ ഗവണ്മെന്റിന്റെ എല്ലാര്‍ക്കും സീറ്റ് [13] എന്ന ആശയത്തിന്റെ കൂടെയാ..’.. രാജന്‍ വിക്കിവിക്കി പറഞ്ഞു.. ‘അത് നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് വളരെ താല്‍പര്യമുണ്ട്; പക്ഷേ അതിന് വേണ്ട വിഭവങ്ങള്‍ വ്യവസായത്തിന് നിഷേധിച്ചുകൊണ്ട് ആ ലക്ഷ്യം നടക്കില്ല. ‘
വൃദ്ധന്‍ തുടര്‍ന്നു: ‘നിങ്ങളുടെ പൊള്ളയായ വാദങ്ങള്‍ എല്ലാം പൊളിഞ്ഞ സ്ഥിതിക്ക് ചുമ്മാ പിച്ചും പേയും പറയാന്‍ നോക്കേണ്ട. നിങ്ങളെ പോലുള്ള ഇടനിലക്കാര്‍ക്ക് തരുന്ന കാശിന്റെ പകുതിയെങ്കിലും ആ മുതലാളിമാര്‍ അവരുടെ സേവനം നന്നാക്കാന്‍ മുടക്കിയിരുന്നെങ്കില്‍ മതിയായിരുന്നു. പോയി നിങ്ങളുടെ മുതലാളിമാരോട് പറയൂ, ഗവണ്മെന്റ് അനുമതി അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെങ്കില്‍, അവയൊക്കെ കൈവിട്ടുകളയാന്‍ തയ്യാറായിക്കൊള്ളാന്‍.
കാര്‍ പതുക്കെ നീങ്ങിത്തുടങ്ങിയപ്പോള്‍, രാജന്‍ ഒരു അവസാനശ്രമം കൂടെ നടത്തിനോക്കി.. ‘അപ്പു തീവ്രവാദികള്‍ക്ക് ഇഡ്ഡലി വില്‍ക്കാറുണ്ട്!’ [14]
വേഗം സ്ഥലം വിടുന്ന കാറിനെ നോക്കി ഗ്രാമീണര്‍ പുച്ഛിച്ചു ചിരിച്ചു.
കുറിപ്പുകള്‍
ഇത് ഒരു കഥയാണ്; എന്നാല്‍ ചില ടെലികോം പ്രവര്‍ത്തകര്‍ ഇതേപോലെയുള്ള ചില വാദങ്ങളാണ് ഉന്നയിക്കുന്നത്. കഥയിലെ ബസ് മുതലാളിമാര്‍ പറയുന്ന അത്രയും വിഢിത്തമാണ് ഇവ.
ഈ കുറിപ്പുകള്‍ ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ എഴുതിക്കൊടുത്ത ആവശ്യങ്ങളുമായി സാങ്കല്‍പ്പികമായ ബസ് മുതലാളിമാരുടെ ആവശ്യങ്ങള്‍ താരതമ്യം ചെയ്യുന്നു. ഇവയില്‍ കൂടുതലും അവരുടെ ലോബിയിസ്റ്റായ സി.ഒ.എ.ഐയില്‍ നിന്നോ അല്ലെങ്കില്‍ അവര്‍ എഴുതാന്‍ സഹായിച്ച ട്രായിയുടെ ചര്‍ച്ചാപത്രത്തില്‍ നിന്നോ ആണ്. നിങ്ങള്‍ക്ക് പരിശോധിച്ചുറപ്പാക്കാനായി അവരുടെ വാദങ്ങള്‍ അതേപടി താഴെ കൊടുക്കുന്നു
നെറ്റ് ന്യൂട്രാലിറ്റിയെപ്പറ്റി ആശങ്കയുണ്ടോ? പ്രതിഷേധത്തില്‍ അണിചേരൂ. ഇവിടെ പേു് നല്‍കിയാല്‍ [15] വിശദാംശങ്ങള്‍ അയച്ചുതരുന്നതാണ്. സമാനമനസ്‌കരായ കൂട്ടായ്മയോടൊന്നിച്ചു് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടു് TRAI CP:
http://wwwt.rai.gov.in/WriteReaddata/ConsultationPaper/Document/OTT-CP-27032015.pdf
സി.ഒ.എ.ഐ പത്രക്കുറിപ്പുകള്‍: http://www.coai.com/press-release/news-desk — മുന്നറിയിപ്പ്: പത്രക്കുറിപ്പുകള്‍ വായിക്കാന്‍ രജിസ്റ്റര്‍ ചെയ്യണം (!)
[1] ഓരോ എംബി ഡാറ്റക്കും ₹0.25 (25 പൈസ), ഓരോ എംബി വോയിസിനും ₹0.85 (85 പൈസ), ഓരോ എംബി എസ്എംഎസ്സിനും ₹1,125 (1125 രൂപ) വച്ച് ടെലികോം സേവനദാതാക്കള്‍ ലാഭമുണ്ടാക്കുന്നു. (TRAI CP 2.37, 2.38) ഡാറ്റ പ്ലാനുകളുടെ നിരവധി പരസ്യങ്ങള്‍ നോക്കുമ്പോള്‍ നമുക്കറിയാം ടെലികോം സേവനദാതാക്കാള്‍ ഡാറ്റയില്‍ നിന്നും നല്ല ലാഭമുണ്ടാക്കുന്നുണ്ടെന്നു് നമുക്കു് മനസ്സിലാകും. അതിനര്‍ത്ഥം വോയിസിനു് വില കൂടുതലാണെന്നും എസ്എംഎസ് തീവെട്ടിക്കൊള്ളയാണെന്നും നമുക്കു് മനസ്സിലാകും. ഡാറ്റയില്‍ നിന്നുള്ള ലാഭം ഓരോ വര്‍ഷവും 100% കൂടുകയാണെന്നും (TRAI CP 2.36) അതുകൊണ്ടുതന്നെ ഇതുവരെയില്ലാത്തവിധം ഇന്നു് കൂടുതല്‍ പണമുണ്ടാക്കുന്നെന്നും ഇതോടൊപ്പം
ചേര്‍ത്തു് വായിക്കുക.
[2] TRAI CP 1.2: ‘ടെലികോം സേവനദാതാക്കള്‍ക്ക് ഓണ്‍ലൈന്‍ കണ്ടന്റ് താങ്ങാനാവുന്നില്ല.’ ട്രായിയുടെ പക്ഷപാതം ശ്രദ്ധിക്കുക.
[3] TRAI CP 1.2: ‘ഓവര്‍ദിടോപ്പ് (OTT) എന്നതുകൊണ്ട് ഓപ്പറേറ്റര്‍മാരുടെ ശൃംഖലയുടെ മുകളില്‍ കൂടി പോകുന്ന അപ്ലിക്കേഷനുകളുടേയും സേവനങ്ങളുമാണുദ്ദേശിക്കുന്നത്’
[4] TRAI CP 6.9: ‘OTT വ്യവസായത്തിന്റെ ബിസിനസ് മാതൃകകള്‍ TSP കളുടെ ശൃംഖല പണം കൊടുക്കാതെ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നു.’ പണം കൊടുക്കാതെ ഉപയോഗിക്കുന്നു എന്ന് ഇവിടെയും മറ്റിടത്തുമുള്ള പ്രയോഗം ഈ വിഷയത്തില്‍ ട്രായിയുടെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നു.
[5] TRAI CP 1.4 ‘TSPകള്‍ക്ക് കൂടിയ ഡാറ്റ ഉപയോഗത്തില്‍ നിന്നും മാത്രമാണ് വരുമാനം, മറ്റൊരു വരുമാനവുമില്ല’. 5.33: ‘OTTകള്‍ക്ക് കസ്റ്റമേഴ്‌സ് ഉയര്‍ന്ന വില നല്‍കുന്നു, അതുകൊണ്ട് തന്നെ അവരുടെ ഠടജ യ്ക്കു് കൂടിയ ഫീസ് വാങ്ങാം.’
[6] TRAI CP 1.4: ‘OTT ദാതാക്കള്‍ TSP കളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ചവരുടെ കസ്റ്റമേഴ്‌സിന്റടുത്തെത്തുന്നു’. യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കളാണ് OTT ദാതാക്കളുടടുത്തെത്താന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിക്കുന്നതു്, അവരാകട്ടെ ഇതിനു് പണവും കൊടുക്കുന്നുണ്ടു്. ട്രായിടെ പൂതി മനസ്സിലിരിക്കുകയേ ഉള്ളൂ.
[7] ദി ഇക്കണോമിസ്റ്റ്, ജനു 31, 2015, TRAI CP p93യില്‍ ഉദ്ധരിച്ചത്: ‘ലാഭം വര്‍ദ്ധിക്കുമ്പോള്‍ ശൃംഖലകള്‍ മെച്ചപ്പെടുത്താനും ഇന്റര്‍നെറ്റിലെ ട്രാഫിക് നേരിടാനും ഇന്റര്‍നെറ്റ് ഓപ്പറേറ്റര്‍മാരെ സഹായിക്കുമെന്നവര്‍ വാദിക്കുന്നു.’
[8] TSPകളുടെ നിലവിലെ ബിസിനസ്സുകള്‍ തകര്‍ന്നാല്‍… താങ്ങാവുന്നതും സാധാരണവുമായ ടെലിഫോണും ബ്രോഡ്ബാന്‍ഡും രാജ്യത്തെല്ലാവര്‍ക്കുമെത്തിക്കണമെന്ന ദേശീയ ലക്ഷ്യം തകിടം മറിക്കും.
[9] TRAI CP 3.4: ‘TSPകള്‍ വ്യവസ്ഥകള്‍ക്കുള്ളിലാണ് വരുന്നത് എന്നാല്‍ OTT കളിക്കാര്‍ വ്യവസ്ഥകളെ മറികടക്കുകയാണ്’
[10] TRAI CP 3.8: ‘വ്യവസ്ഥയിലുള്ള ഈ അസമത്വമോ പക്ഷപാതിത്വപരമായ അവസരമോ അവര്‍ക്ക് സേവനങ്ങളോ ചരക്കുകളോ കുറഞ്ഞ ചെലവിലോ സൌജന്യമായോ നല്‍കാന്‍ അവരെ അനുവദിക്കുന്നു.
[11] TRAI CP എസ്എംഎസ്സിനെ വാട്ട്‌സാപ്പുമായും ഫോണിനെ സ്‌കൈപ്പുമായും താരതമ്യം ചെയ്തു.
[12] സി.ഒ.എ.ഐ പത്രക്കുറിപ്പ്: ‘ഇന്നവസാനിച്ച സ്‌പെക്ട്രം ലേലത്തിലെ ഓപ്പറേറ്റര്‍മാര്‍ക്ക് കൊടുക്കേണ്ടി വന്ന ഭീമമായ വിലയില്‍ സിഒഎഇ നിരാശ പ്രകടിപ്പിച്ചു.’ സോറിണ്ട്ട്ടാ, ആരൊക്കെയാണിതില്‍ പങ്കെടുത്തേന്നൊന്നൂടി പറഞ്ഞേ?
[13] സിഒഎഇ പത്രക്കുറിപ്പ്: ‘…എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ്, സ്മാര്‍ട്ട് സിറ്റികള്‍, ഗ്രാമങ്ങളിലേക്കെത്തുക, ഇഗവര്‍ണന്‍സ് തുടങ്ങിയ സര്‍ക്കാരിന്റെ വലിയ ലക്ഷ്യങ്ങള്‍ക്കൊപ്പമാണെങ്കിലും, ഇതു് നടപ്പിലാക്കാന്‍ ആഗ്രഹമുണ്ടെങ്കിലും; ഈ ലക്ഷ്യങ്ങളില്‍ ചെലവഴിക്കാനുദ്ദേശിക്കുന്ന വിഭവങ്ങളെ തടഞ്ഞാല്‍ ഇതൊന്നും സാധ്യമല്ലാതാകും.’ ഗ്രാമങ്ങളിലേക്കെത്തുക എന്നവര്‍ ശരിക്കും പറഞ്ഞു.
[14] TRAI CP 3.22: ‘ഒരു ഭീകരാക്രമണമുണ്ടാകുമ്പോള്‍, അങ്ങനെയുള്ള വിളികള്‍ ചോര്‍ത്താന്‍ ഭയങ്കര പ്രയാസമാണു്, അതുകൊണ്ടു് വോയിപ് (VoIP) നിരോധിക്കണം’
[15] നെറ്റ് ന്യൂട്രാലിറ്റിയെപ്പറ്റി പുതിയ വിവരങ്ങള്‍ക്കു പേരു് ചേര്‍ക്കാന്‍ https://docs.google.com/forms/d/1lusp9OESUmEdnvaG2r5iU3wysdIssGeIzE5OHrGb64/viewform

April 14, 2015

പരിസ്ഥിതിയോടും മനുഷ്യരോടും വർഗ്ഗീയ സർക്കാർ ചെയ്യുന്നത് ..

മധ്യപ്രദേശിലെ സിംഗ്രൌളി എന്ന ഗ്രാമത്തിൽ മഹൻ എന്ന പേരിൽ ഒരു വനപ്രദേശമുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ സാൽ വനങ്ങളിലൊന്നാണിത് ഒപ്പം സിംഗ്രൌളി ഗ്രാമത്തിൽ അവശേഷിക്കുന്ന ഏകവനവും. ഇവിടേയാണു ഒരു കൽക്കരി ഖനി വരാൻ പോകുന്നത്. കേവലം 14 വർഷം മാത്രം കൽക്കരി ഖനനം ചെയ്യാൻ പറ്റുന്ന, പരിസ്ഥിതി പ്രശ്നത്തിന്റെ പേരിൽ പലവട്ടം അനുമതി നിഷേധിക്കപ്പെട്ട കൽക്കരി ഖനനത്തിനു പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള സമ്മർദ്ധത്തെ തുടർന്ന് സ്റ്റേജ് വൺ ക്ലിയറൻസ് ലഭിച്ചു കഴിഞ്ഞു. ലണ്ടൻ ആസ്ഥാനമായുള്ള എസ്സാറും, ഹിൻഡാൽകോ-ബിർള യുമാണു ഇവിടെ ഖനനം നടത്താൻ ശ്രമിക്കുന്ന , അതിനു ചരട് വലികൾ നടത്തുന്ന കമ്പനികൾ. ഈ പദ്ധതിയ്ക്കായി അഞ്ച് ലക്ഷം മരങ്ങൾ മുറിക്കപ്പെടും, ആ പ്രദേശത്തെ 54 ഗ്രാമങ്ങളിലായുള്ള 50000 വരുന്ന ജനങ്ങളുടെ ജീവിതം താറുമാറാകും, അവർ കുടിയൊഴിപ്പിക്കപ്പെടും. കേവലം 14 വർഷത്തെ കൽക്കരി ഖനനത്തിനു വേണ്ടി എന്തൊക്കെയാണു നാം നശിപ്പിക്കുന്നത്. വൈദ്യുതി ഉപഭോഗ വർദ്ധനവിനെക്കുറിച്ചും, ഉദ്പാദന വർദ്ധനവിന്റെ ആവശ്യകതയെക്കുറിച്ചും, അതിനു കുറച്ച് ജന്ങ്ങൾ വില നൽകേണ്ടി വരുമെന്ന സിദ്ധാന്തം ഉയർത്തിപ്പിടിക്കുന്നവരും. ഒന്നുകൂടി കേൾക്കുക. സിംഗ്രൌൾ ഗ്രാമത്തിൽ ഇപ്പോൾത്തന്നെ 11 ഖനികളും, 9 വൈദ്യുതി നിലയങ്ങളും ഉണ്ട്. ഇന്ന് രാജ്യത്ത് ഉദ്പാദിപ്പിക്കുന്ന കൽക്കരിയധിഷ്ടിത വൈദ്യതിയുടെ 10 ശതമാനം സിംഗ്രൌളീൽ നിന്നാണു. ഇനിയും നമ്മുടെയൊക്കെ വൈദ്യതിക്ക് വേണ്ടി, ഈ ഗ്രാമത്തിലെ പരിസ്ഥിതിയും, അവിടത്തെ ആവാസ വ്യവസ്ഥയും , ജനങ്ങളൂം വില കൊടുക്കണോ?
ഇവിടെ ജനങ്ങൾ ഇതിനെതിരെ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്. മഹൻ സംഘർഷ് സമിതി എന്ന ജനകീയ സമരസമിതിയാണു ഇവിടെ പ്രക്ഷോഭങ്ങൾ നടത്തുന്നത്. ഗ്രീൻ പീസ് ഇന്ത്യയുടെ മഹൻ യൂണിറ്റും അതിൽ നേതൃപരമായ പങ്ക് തന്നെ വഹിക്കുന്നുണ്ട്. അതിന്റെ മുൻ നിരയിൽ ഒരു മലയാളി പെൺകുട്ടിയും, പ്രിയാപിള്ള എന്ന ആലപ്പുഴക്കാരി. ഒട്ടും എളുപ്പമല്ല സമരം, കള്ളക്കേസുകൾ ചുമത്തിയും അല്ലാതെയും പോലീസ് സമരക്കാരെ ഉപദ്രവിക്കുന്നുണ്ട്, അണികളും നേതാക്കന്മാരും പലവട്ടം ജയിലിലടയ്ക്കപ്പെട്ടു, കമ്പനിയുടെ ഏജന്റുമാർ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുന്നു. ഭരണകൂടവും, പോലീസും, വ്യവസായികളും, ക്രിമിനലുകളും ഒരൊറ്റക്കെട്ടായി സമരത്തെ അടിച്ചമർത്താൻ ശ്രമിക്കയാണു. ലണ്ടൻ സ്റ്റോക്ക് എക്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയായ എസ്സാർ കമ്പനിയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റംഗങ്ങളോട് സംസാരിക്കാൻ വേണ്ടി പുറപ്പെട്ട ഗ്രീൻ പീസിന്റെ പ്രിയപിള്ള എയർപോർട്ടിൽ തടയപ്പെട്ടു, അവരുടെ ഫോൺ ടാപ്പ് ചെയ്യപ്പെടുന്നു. ഇവിടെ ഭരണകൂടം ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കയാണു.
ഈയവസരത്തിലാണു ഗ്രീൻ പീസ് ഇന്ത്യയുടെ പ്രവർത്താനുമതി നിരോധിച്ചതും, അതിന്റെ റജിസ്ട്രേഷൻ റദ്ധ് ചെയ്തതും വായിക്കേണ്ടത്. അവർ വിദേശ ഫണ്ട് സ്വീകരിച്ചു പ്രവർത്തിക്കുന്നു, വികസന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണു ആരോപണം. ഇത് ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച ആരോപണമല്ല. കഴിഞ്ഞ കുറച്ചു കാലമായി നടന്നു വരുന്ന ആസൂത്രിതമായ ഗൂഡാലോചനയുടെ പരസ്യ പ്രഖ്യാപനമാണു. കഴിഞ്ഞ വർഷമാണു ഇന്ത്യയിൽ വിദേശപണം സ്വീകരിച്ച് വികസന വിരുദ്ധ പ്രവർത്തനം നടത്തുനവരുടെ, സ്ഥാപനങ്ങളുടെയും, വ്യ്ക്തികളുടെയും പേരു വിവരങ്ങൾ ഐ ബി റിപ്പോർട്ട് വന്നത്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ഭൂരിഭാഗവും, പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകരോ, സംഘടനകളോ ആയിരുന്നു. ഇതിൽപ്പെട്ട പലരുടേയും ഫോൺ ചോർത്തിയും, മെയിലുകളും ബ്ലോഗുകളും രഹസ്യമായി പരിശോധിച്ചും ഭരണകൂടം നൽകിയത് കൃത്യമായ ഒരു സന്ദേശമാണു. ഭരണകൂടത്തിനു നിങ്ങളുടെ ജീവിതത്തിലിടപെടാം എന്ന സന്ദേശം. ഇരകൾക്ക് വേണ്ടിയോ, വികസനത്തിന്റെ പാർശ്വഫലമായി തുലഞ്ഞു പോകുന്ന ജീവിതങ്ങൾക്ക് വേണ്ടിയോ, പരിസ്ഥിതിയ്ക്ക് വേണ്ടിയോ അങ്ങനെ എന്തെങ്കിലും വിധത്തിൽ ഭരണകൂടത്തെയും, അതിനെ നിയന്ത്രിക്കുന്ന കോർപ്പറേറ്റുകളെയും അലോസരപ്പെടുത്തുന്നവർക്കുള്ള മുന്നറിയിപ്പായിരുന്നു അത്. അത് തുടർന്നാൽ രാജ്യദ്രോഹി എന്ന വെറുക്കപ്പെട്ട ഇമേജ് ചാർത്തി നിങ്ങൾ കൽത്തുറുങ്കിലടയ്ക്കപ്പെടുമെന്ന്, അതുമല്ലെങ്കിൽ മാവോവാദിയെന്നാരോപിക്കപ്പെട്ട് നിങ്ങൾ വെടിവച്ചു കൊല്ലപ്പെടുമെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു ഭരണകൂടത്തിന്റെ ലക്ഷ്യം. അല്ലാതെ ഇത്രയും കാലം രഹസ്യമായി ചെയ്തു കൊണ്ടിരുന്നതും, അങ്ങനെ ചെയ്യുന്നുണ്ടെന്ന് സാമാന്യബോധമുള്ളവർക്ക് അറിയുന്നതുമായ ഒരു പണി ഐ ബി പരസ്യമാക്കേണ്ടതില്ല.
പുതിയ കാലത്തെ കോർപ്പറേറ്റ് തന്ത്രങ്ങളും, രീതികളും വേറെയാണു. അത് രാജ്യങ്ങളിലെ ഭരണകൂടത്തെയും, വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടികളെയും വിലയ്ക്കെടുത്താണു അതിന്റെ ലക്ഷ്യങ്ങൾ നേടുന്നത്. പണക്കൊഴുപ്പിനു മുന്നിൽ രാഷ്ട്രീയനേതാക്കളും പാർട്ടികളും, അവരുടെ ശിങ്കിടികളും മൂക്കും കുത്തി വീഴുന്നു. കോർപ്പറേറ്റുകൾ മുന്നോട്ട് വയ്ക്കുന്ന എന്ത് പദ്ധതിയും വികസനമെന്ന പേരിട്ട് അന്ധമായി നടപ്പാക്കപ്പെടുന്നു. ജനങ്ങൾക്കോ, പരിസ്ഥിതിയ്ക്കോ വരുന്ന ആഘാതവും, നാശവും അവർ കാണുകയില്ല. എല്ലാത്തിനെയും വികസനം എന്ന പേരിട്ട് വിളിച്ചാൽ അത്, കൈയ്യടിച്ച് തൊണ്ട തൊടാതെ വിഴുങ്ങാൻ ഇന്ത്യൻ മധ്യവർഗ്ഗ നഗരങ്ങൾ തയ്യാറാണെന്നവർക്കറിയാം. അവരെ സംബന്ധിച്ചിടത്തോളം അഴിമതിയും ഹൈ ടെക് നഗരവികസനവും, പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഒക്കെയാനു പ്രശ്നം. സാധാരണക്കാരന്റെ അതിജീവന പ്രശ്നങ്ങൾ അവനറിയില്ല അഥവാ അറിഞ്ഞാലും അത്, വികസനത്തിനു നൽകേണ്ടി വരുന്ന വില മാത്രം. വഴിവിട്ട പ്രീണനങ്ങളെയും , ചൂഷണങ്ങളെയും എതിർക്കേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങളാവട്ടെ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും വികസന അജണ്ടയുടെ ആളുകൾ തന്നെ. രാഷ്ട്രീയ പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളത്തിൽപ്പോലും അത് നാം പലവട്ടം കണ്ടതാണു, കണ്ട് കൊണ്ടിരിക്കുന്നതാണു. അപ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ കാര്യങ്ങൾ നമ്മുടെ ഊഹത്തിനുമപ്പുറത്തായിരിക്കും എന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതിയാകും. ചുരുക്കത്തിൽ കുത്തക കമ്പനികളുടെ താല്പര്യങ്ങളുടെ മുന്നിൽ തടസ്സം നിൽക്കാൻ ആരുമില്ല എന്ന സൌകര്യം. ആകെയുണ്ടാവുക പദ്ധതി പ്രദേശത്തെ അസംഘടിതരായ ജനങ്ങളുടെ പ്രതിഷേധങ്ങൾ മാത്രമാകും. പ്രലോഭിപ്പിച്ചോ, തെറ്റിദ്ധരിച്ചോ, ഭീഷണിപ്പെടുത്തിയോ എളുപ്പം മറികടക്കാൻ സാധിക്കുന്ന ചെറിയ തടസ്സങ്ങൾ മാത്രം.
പക്ഷേ അവിടെയാണു, കോർപ്പറേറ്റുകളുടെയും , രാഷ്ട്രീയ നേതൃത്വങ്ങളുടെയും കണക്കുകൂട്ടലുകൾ പലപ്പോഴും പിഴയ്ക്കുന്നത്. സർക്കാരിന്റെയോ, കോർപ്പറേറ്റുകളുടെയോ നിയന്ത്രണത്തിലല്ലാത്ത ചിൽ എൻ ജി ഓ കളും മനുഷ്യാവകാശ/പരിസ്ഥിതി പ്രവർത്തകരും പലപ്പോഴും ഈ നിസ്സഹായരായ മനുഷ്യരുടെ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുന്നു. അവർ കൂടുതൽ പേരെ സംഘടിപ്പിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും ക്യാമ്പയിൻ ചെയ്യുന്നു. മാധ്യമങ്ങൾക്ക് അവഗണിക്കാൻ കഴിയാത്ത രീതിയിൽ പ്രക്ഷോഭം പടർത്തുന്നു. ദേശീയവും അന്തർദേശീയവുമായ ശ്രദ്ധ ആകർഷിക്കപ്പെടുമ്പോൾ, സർക്കാറിനും കോർപ്പറേറ്റുകൾക്കും പലപ്പോഴും തങ്ങളുടെ അജണ്ടകൾ താൽക്കാലികമായെങ്കിലും മാറ്റി വയ്ക്കേണ്ടി വരുന്നു, വിശദീകരണങ്ങളും ന്യയീകരണങ്ങളും കണ്ടെത്തേണ്ടി വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയിൽ അംഗമല്ലാത്ത, പ്രലോഭനങ്ങൾക്കോ ഭീഷണികൾക്കോ വഴങ്ങാത്ത ആക്റ്റിവിസ്റ്റുകളൂടെ ഒരു കൂട്ടം , അല്ലെങ്കിൽ സംഘടനകൾ ഭരണകൂട-കോർപ്പറേറ്റ് വികസന കച്ചവടത്തിനു ശക്തമായ ഭീഷണിയുയർത്തുന്നു. അതുകൊണ്ട് തന്നെയാണു അത്തരം സംഘടനകളെയോ വ്യക്തികളെയോ, രാജ്യദ്രോഹത്തിന്റെ കണക്കിൽപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ബിനായക് സെൻ മുതൽ സോണി സോറി വരെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ആ പട്ടികയിൽ ഒടുവിലായിതാ ഇപ്പോൾ ഗ്രീൻ പീസ് ഇന്ത്യയും.
ഗ്രീൻ പീസ് ഒരു വിദേശ സംഘടനയാണെന്നാണ് ആരോപണം. ഗ്രീൻ പീസ് ഇന്റർനാഷണൽ ഒരു അന്തർദേശീയ സംഘടനയാണു, അതിന്റെ ചാപറ്ററുകളിലൊന്നാണു ഇന്ത്യയിലേത്. ഒരു അന്തർദേശീയ സംഘടനയെ വിദേശ സംഘടന എന്നു വിളിക്കുകയാണെങ്കിൽ, ഐക്യരാഷ്ട്രസഭ ഉൾപ്പെടെ എത്ര വിദേശ സംഘടനകളാണി ഇന്ത്യയിൽ പ്രവർത്തിക്കുന്നത് എന്ന് ചിന്തിച്ച് നോക്കൂ. മറ്റൊന്ന് വിദേശ പണം സ്വീകരിക്കുന്നതിനെക്കുറിച്ചാണു. ഗ്രീൻപീസ് പ്രവർത്തകരുടെ വാദപ്രകാരം പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ടിന്റെ മുപ്പത് ശതമാനം മാത്രമേ ഗ്രീൻ പീസ് ഇന്റർനാഷനൽ നൽകുന്നുള്ളൂ, ബാക്കി 70 ശതമാനം അവർ സമാഹരിക്കുന്നത് ഈ നാട്ടിൽ നിന്ന് തന്നെയാണു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നത്, സംഭാവന സ്വീകരിക്കുന്നത് തെറ്റാണെങ്കിൽ ഇന്ത്യയിലെ ഏത് സംഘടനയാണു ആ തെറ്റ് ചെയ്യാത്തത്, രാഷ്ട്രീയ പാർട്ടികളുൾപ്പെടെ , മിക്കവാറും എല്ലാ സമുദായ-സാംസ്കാരിക സംഘടനകളും വിദേശ വ്യക്തികളിൽ നിന്നും സ്ഥാ‍പനങ്ങളിൽ നിന്നും പല പേരിൽ പണം സ്വീകരിക്കുന്നുണ്ട്. അതിനു പുറമേ സ്വന്തം ഇമേജ് നിർമ്മാണത്തിന്നായി പല വിദേശരാജ്യങ്ങളിലും നടത്തിയ പൊതുപരിപാടികൾ പലതും വിദേശ -സ്വദേശ കോർപ്പറേറ്റ് സ്പോൺസേർഡ് ആണെന്ന ആരോപണം നേരിടുന്ന ഒരു പ്രധാനമന്ത്രിയാണു നമുക്കുള്ളതെന്നു കൂടെ ഓർക്കേണ്ടതുണ്ട്. ഇതിനെല്ലാം പുറമേ വിദേശരാജ്യങ്ങളിലെ സ്വകാര്യ വ്യക്തികൾക്കും കമ്പനികൾക്കും സ്വന്തം രാജ്യത്തെ കാടും, മണ്ണും, പുഴയും, കടലും തുറന്ന് കൊടുക്കുന്ന ഭരണകൂടത്തിനാണു ഈ വിദേശ പണ കെറുവ്. ഒരുപക്ഷേ അറിയാതെയാണെങ്കിലും സർക്കാർ സത്യം പറഞ്ഞു പോയി, വികസന വിരുദ്ധ പ്രവർത്തനങ്ങൾ ആണു പ്രശ്നം. ആരുടെ വികസനമാണെന്നും, എന്താണു അതിനെതിരെയുള്ള പ്രവർത്തനമെന്നും മുകളിൽ വ്യക്തമാക്കിയതാണു.
അപ്പോൾ ഗ്രീൻപീസിന്റെ റജിസ്ട്രേഷൻ റദ്ദ് ചെയ്യൽ ( ഫലത്തിൽ അതിന്റെ പ്രവർത്തനം നിരോധിക്കൽ ) കൃത്യമായ ഒരു സന്ദേശമാണു. പരിസ്ത്ഥിതിയ്ക്കും, മനുഷ്യനും വേണ്ടിയുള്ള ജനകീയ സമരങ്ങളോടും അതിനു നേത്രുത്വം നൽകുന്നവരോടും ഇനിയങ്ങോട്ടുള്ള ഭരണകൂട സമീപനം എന്തായിരിക്കും എന്നതിന്റെ സൂചന. ഗ്രീൻപീസ് പോലെ ശക്തമായ അന്താരാഷ്ട്ര സ്വഭാവമുള്ള, ബന്ധങ്ങളൂള്ള ഒരു സംഘടനയെ നിശബ്ദമാക്കാൻ സാധിച്ചാൽ, മറ്റു സംഘടനകളെയും വ്യക്തികളേയും എളുപ്പത്തിൽ കൈകാര്യം ചെയ്യാം, അത് ചെയ്യും എന്നുള്ള മുന്നറിയിപ്പു കൂടിയാകുന്നു അത്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി..

"അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നൽകി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവൻ നീ എനിക്കു നൽകി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നൽകി. ഏകാകിയായ മനുഷ്യനു നൽകാത്ത സ്വാതന്ത്ര്യം നീ എനിക്കു നൽകി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്നിയെപ്പോലെ ഉദ്ദീപ്തമാക്കാൻ നീ എന്നെ പഠിപ്പിച്ചു..
നീ എന്നെ അനശ്വരനാക്കി, എന്തെന്നാൽ, ഇനിമേൽ ഞാൻ എന്നിൽത്തന്നെ ഒടുങ്ങുന്നില്ല.."

ഞാൻ കണ്ട ഏറ്റവൂം വലിയ മനുഷ്യൻ.. (അനുഭവ കഥ)".... തീവണ്ടി യാത്രകളെനിക്കെന്നും പ്രിയപെട്ട ഓർമ്മകളായിരുന്നു. അങ്ങനെയൊരു തീവണ്ടി യാത്രയിൽ നിന്നും...
കുറച്ച്‌ മാസങ്ങൾക്ക്‌ മുൻപ്‌, പി.എസ്‌.സി എക്സാം എഴുതാൻ കോട്ടയം വരെ പോകേണ്ടി വന്നു. തിരുവനന്തപുരത്ത്‌ നിന്നും അമൃതയിൽ കയറിയപ്പോഴെ ഇരിക്കാൻ സീറ്റും, നിൽക്കാൻ സ്ഥലവും തീരെ കുറവായിരുന്നു. അതിനാൽ ഡോറിനരികെ തന്നെ നിന്നു. സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുത്തപ്പോഴാണ്‌ ഞാനാദ്യമായി ജോസഫ്‌ ഏട്ടനെ കണ്ടത്‌. തോളിലൊരു സഞ്ചിയും, കൈയിലൊരു ബാഗുമായി ട്രെയിനിൽ കയറാൻ ഓടി വരുന്ന അദ്ദേഹത്തിന്‌ ഒരു കൈ കൊടുത്ത്‌, കയറാൻ സഹായിച്ചു.
വണ്ടിയിൽ കയറിയുടനെ അദ്ദേഹം നന്ദിയോടെ ഒരു ഹസ്തദാനം നൽകി, പുഞ്ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു തുടങ്ങി,
"ഞാൻ ജോസഫ്‌, തൃശൂരാണ്‌ സ്വദേശം.. "
ഒരു നിമിഷം നിർത്തിയിട്ട്‌ അദ്ദേഹം തുടർന്നു, "തിരുവന്തോരം കാരനാണല്ലെ. അല്ല, നിങ്ങൾക്ക്‌ അധികം സംസാരിക്കുന്നതിഷ്ടമല്ല അല്ലേ?"
"ഏയ്‌ അങ്ങനെയൊന്നുമില്ല ചേട്ടാ.. "
"അതല്ല, കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ ഒരു ഗഡിയോട്‌ ഞാൻ സമയം ചോദിച്ചു, കൂട്ടത്തിൽ ഇത്തിരി നാട്ടു വർത്തമാനങ്ങളും, ആ കക്ഷി എനിക്ക്‌ സമയം പറഞ്ഞു തന്നില്ലെന്ന് മാത്രമല്ല കുറെ ചീത്തയും പറഞ്ഞു.." ചിരിച്ച്‌ കൊണ്ട്‌ ജോസഫേട്ടൻ പറഞ്ഞു നിർത്തി.
"ഞാനിത്തിരി സംസാരിക്കാനൊക്കെ ഇഷ്ടമുള്ള കൂട്ടത്തിലാ ചേട്ടാ.. "
കുറച്ച്‌ നേരം കൊണ്ടൊരുപാട്‌ സംസാരിച്ചു. കുടുംബത്തെ പറ്റി, നാട്ടിനെ പറ്റി.. എല്ലാം..
ചിര പരിചിതരെ പോലെയാണ്‌ അദ്ദേഹം എന്നോട്‌ പെരുമാറിയത്‌.. കുറച്ച്‌ നേരം കൊണ്ട്‌ ഞാൻ മനസിലാക്കിയ അദ്ദേത്തിന്റെ കഥ..
ജോസഫേട്ടൻ പ്രണയിച്ചാണ്‌ വിവാഹം കഴിച്ചത്‌. രണ്ട്‌ പെൺ മക്കൾ, മൂത്തവളുടെ കല്യാണം കഴിഞ്ഞു, അതും പ്രണയ വിവാഹമായിരുന്നു. മകളുടെ ഇഷ്ടത്തിന്‌ എതിര്‌ നിൽക്കാത്ത അദ്ദേഹം വിവാഹം നടത്തി കൊടുത്തു. പക്ഷെ സ്ത്രീധനം കുറഞ്ഞു പോയെന്നും പറഞ്ഞവൾ ആ സ്നേഹസമ്പന്നനായ അച്ചനോട്‌ പിണങ്ങി കഴിയുന്നു. രണ്ടാമത്തവൾ ഇപ്പോൾ പ്ലസ്‌ 2. അവളെ അദേഹത്തിന്‌ ഒരുപാട്‌ ഇഷ്ടമാണെന്ന് സംസാരത്തിൽ നിന്നും മനസിലായി.. അവളുടെ ഒരാവശ്യത്തിനാണ്‌ ഇപ്പോഴത്തെ യാത്രയെന്ന് പറഞ്ഞെങ്കിലും, എന്തിനാണെന്ന് പറഞ്ഞില്ല.. മകളുടെ കാര്യമായതിനാൽ അങ്ങോട്ട്‌ ചോദിച്ചുമില്ല.

കൊല്ലമെത്തിയപ്പോഴേക്കും ട്രെയിനിൽ തിരക്ക്‌ കൂടി.
"പി.എസ്‌.സി എഴുതാനുള്ളവരുടെ തിരക്കാ, അല്ലേ? " ജോസഫേട്ടൻ സംസാരം തുടർന്നു..
" അതെ അതെ.. " ഞാൻ സമ്മതിച്ച്‌ കൊടുത്തു..

നിന്ന് തളർന്നപ്പോൾ ഞങ്ങൾ യാത്ര ഇരുന്നാക്കി.
" ഡോറിൽ ഇങ്ങനെ ഇരിക്കുന്നത്‌ കുറ്റകരമാണ്‌. പക്ഷെ സീറ്റിലെങ്കിൽ പിന്നെ എന്തോ ചെയ്യാനാ. " ജോസഫേട്ടൻ നല്ല ഫോമിലായിരുന്നു..
ബാഗ്‌ തുറന്നദ്ദേഹം ഒരു കവർ ബോളിയെടുത്തു.
"എന്റെ മോൾക്ക്‌ ഭയങ്കര ഇഷ്ടമാ, അവിടെയൊന്നും കിട്ടില്ലല്ലൊ ഇത്‌?" എന്നും പറഞ്ഞദ്ദേഹം കവർ പൊട്ടിച്ചൊന്ന് എനിക്ക്‌ നേരെ നീട്ടി. ഞാൻ അതു വാങ്ങാൻ ഒരു നിമിഷം വൈകിയത്‌ കൊണ്ടാവും, അദ്ദേഹമിങ്ങനെ പറഞ്ഞത്‌, "അപരിചിതരിൽ നിന്നല്ലെ ഒന്നും വാങ്ങരുതെന്ന് പറഞ്ഞിട്ടുള്ളത്‌, നമ്മളിപ്പോൾ അപരിചിതരല്ലല്ലൊ.."
"ചേട്ടൻ മോൾക്ക്‌ വാങ്ങിയതല്ലേ.. അതു കൊണ്ടാ"
"ഏയ്‌, അവൾക്ക്‌ കൊടുക്കാൻ ഇനിയുമുണ്ട്‌. തൽകാലം നമ്മടെ വിശപ്പിത്തിരി മാറും. പിന്നെ അവൾക്കാണെൽ നല്ല സുഖമില്ല. അതു കൊണ്ടും കൂടിയാ ഞാൻ നാട്ടിൽ പോകുന്നത്‌" അദ്ദേഹത്തിന്റെ മുഖത്ത്‌ നിഴലിച്ച വിഷമം കണ്ടില്ലെന്ന് നടിച്ച്‌ കൊണ്ട്‌ ഞാനത്‌ വാങ്ങി.
കഴിച്ച്‌ കൊണ്ടിരുന്നപ്പോൾ ഞാൻ ചോദിച്ചു, "എന്താ ചേട്ടാ, മോൾക്ക്‌ പനിയാ..? "
"അല്ല, കാൻസർ, നട്ടെല്ലിൽ.. ഇന്നലെയാ ഞങ്ങൾ അറിഞ്ഞത്‌. വൈകി പോയെന്നാ ഡോക്ടർ പറഞ്ഞതെന്നാ ഭാര്യ പറഞ്ഞത്‌. "
പാതി കഴിച്ച ബോളിയുമായി ഞാൻ നിശ്ചലനായി ഇരുന്നു പോയി..
ജോസഫേട്ടൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഗ്യാലറി തുറന്നൊരു പതിനെട്ട്‌ വയസ്സുകാരിയുടെ ഫോട്ടോ കാണിച്ചു തന്നു. മിഴികളിൽ നിഷ്കളങ്കത നിറഞ്ഞു നിന്നൊരു നാടൻ പെൺകുട്ടി..
"മുതുക്‌ വേദനയെന്നും പറഞ്ഞവൾ കരഞ്ഞപ്പോൾ കൊണ്ട്‌ പോയി നോക്കിയതാ. അപ്പഴാ, അവളോട്‌ പറഞ്ഞിട്ടില്ല, അറിഞ്ഞാലവൾ തകർന്നു പോവില്ലേടാ.. എന്റെ കുട്ടി, ഒരുപാട്‌ സ്വപ്നങ്ങളുമായി, മെഡിസിന്‌ എൻട്രൻസ്‌ എഴുതാൻ വേണ്ടി പഠിക്കുകയാ.. "
ജോസഫേട്ടൻ കണ്ണുകൾ തുടച്ച സമയത്ത്‌ ഞാൻ കൈയിലിരുന്ന പലഹാരം പതുക്കെ പുറത്തേക്കിട്ടു..

ആ യാത്രയിലാദ്യമായി ഞങ്ങൾക്കിടയിൽ ക്ഷണിക്കപെടാത്ത അതിഥിയെ പോലെ മൗനം കടന്നു വന്നു.. സ്റ്റേഷനുകൾ പലതും കടന്നു പോയി..
അദ്ദേഹത്തിന്റെ ഫോൺ ചിലച്ചപ്പോഴാണ്‌ ഞാൻ ആലോചനകളിൽ നിന്നും ഉണർന്നത്‌..
"മോളാ.. " എന്നോട്‌ പറഞ്ഞിട്ടദ്ദേഹം ഫോൺ എടുത്തു..
പഠിച്ചു കഴിഞ്ഞു കിടക്കാൻ നേരത്ത്‌ വിളിച്ചതായിരുന്നു അവൾ..
" ഞാൻ രാവിലെ അങ്ങെത്തും മോളെ.. " സ്നേഹസമ്പന്നനായ ഒരു പിതാവിനെ ഞാനദ്ദേഹത്തിൽ കണ്ടു..
കുറെ സംസാരിച്ചിട്ട്‌ അദ്ദേഹം എന്നെ കുറിച്ചും പറഞ്ഞു, "മാളു, വണ്ടിയിലെനിക്കൊരു കൂട്ട്‌ കിട്ടി. അഭി, തിരുവനന്തപുരം കാരനാ. പുള്ളി അവിടെ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുവാ. ഞാൻ കൊടുക്കാട്ടോ.." അദ്ദേഹം ഫോൺ എനിക്ക്‌ നേരെ നീട്ടി...
ഞാൻ വാങ്ങിയിട്ടെന്തു പറയണമെന്നറിയാതെ ഫോൺ ചെവിയിലേയ്ക്ക്‌ വച്ചു...
"ചേട്ടാ, സുഖമാണൊ? " എന്ന് തൊട്ട്‌, വീട്ടുകാരെ കുറിച്ചും, നാട്ടിനെ കുറിച്ച്‌ എന്തിന്‌ പ്രണയത്തെ കുറിച്ച്‌ വരെയവൾ ചോദിച്ചു. അച്ചനെ തോൽപ്പിക്കുന്ന മോള്‌ തന്നെ ഞാൻ മനസിലോർത്തത്‌ ഇതിരി വിഷമത്തോടെയാണ്‌.
അവസാനം ഫേസ്‌ ബുക്ക്‌ ഐ.ഡി വരെയവൾ ചോദിച്ചു. പറഞ്ഞ്‌ കൊടുത്തത്‌ കുറിച്ചും വച്ചു.
"രാവിലെ റിക്വസ്റ്റ്‌ അയക്കാട്ടോ, അക്സെപ്റ്റ്‌ ചെയ്യണെ.. " ഗ്ഗോാഡ്‌ ണീഘ്ട്‌ ഉം പറഞ്ഞവൾ ഫോൺ വച്ചു. ഫോൺ ജോസഫേട്ടന്‌ തിരികെ കൊടുത്തപ്പോൾ ഞാൻ കരയുവായിരുന്നു.

വൈകാതെ കോട്ടയത്ത്‌ എത്തി. ഫോൺ നമ്പർ ഞാൻ ചോദിച്ചില്ലെങ്കിലും, അദ്ദേഹമെന്നോട്‌ ചോദിച്ചു. ഞാൻ നമ്പർ കൊടുത്തു.
" തിരുവനന്തപുരത്ത്‌ വരുമ്പോൾ വിളിക്കണെ. അവിടെ വച്ച്‌ രക്തം ആവശ്യമായാൽ എന്നെ വിളിക്കണെ, കോളേജിൽ നിന്നും സംഘടിപ്പിച്ചു തരാം" എന്നു കൂടി ഞാൻ കൂട്ടി ചേർത്തു.
"എന്റെ അച്ചനും ക്യാൻസർ ആയിരുന്നു, അതു കൊണ്ട്‌ കീമോ കഴിഞ്ഞാൽ രക്തം വേണ്ടി വരുമെന്ന് അറിയാം" അനുയോജ്യ സാഹചര്യമല്ലെങ്കിലും പിന്നീട്‌ ആവശ്യമാകുമെന്ന് അറിയാവുന്ന കൊണ്ട്‌ ഞാൻ പറഞ്ഞു.
"അച്ചനിപ്പോൾ..?! "
" പോയി.. "

ഒന്ന് രണ്ട്‌ മാസം കഴിഞ്ഞു, ഇതുവരെ അദ്ദേഹത്തിന്റെ കോൾ എന്നെ തേടി വന്നില്ല. അവളുടെ റിക്വസ്റ്റും.. മറന്നു പോയത്‌ കൊണ്ടാവണേ റിക്വസ്റ്റ്‌ അവൾ അയക്കാത്തെന്നാണെന്റെ പ്രാർത്ഥന..