അനീതികൾ തുടർ കഥയാവുമ്പോൾ, പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്‌..


ഷാനവാസ്‌ ആ പേരിന്ന് എന്നെയും ഒരുപാട്‌ വേട്ടയാടുന്നു, ഒരുപാട്‌ നല്ല മനസ്സുകളെ എന്ന പോലെ..
ശിരുവാണിയിലെ പ്രിയപ്പെട്ട ആദിവാസികളോട് താന്‍ ഉടന്‍ സഹായവുമായെത്തും, എന്നു പറഞ്ഞിരിക്കെയാണ് ഷാനവാസ് ജീവിതത്തില്‍നിന്നും വിടപറഞ്ഞത്, ഉത്തരവാദിത്തങ്ങള്‍ ഒരുപാട് ബാക്കിവച്ച് …
സമ്പന്നതയുടെ നെറുകയില്‍നിന്നുമാണ് ഡോ പി സി ഷാനവാസ് എന്ന ആദിത്യന്റെ യാത്ര തുടങ്ങുന്നത്, ആതുരസേവനത്തെ ലാഭക്കൊതിയോടെ മാത്രം കാണുന്നവരുടെ ഇടയില്‍ മാതൃകയായാണ് ഷാനവാസ് എന്ന പാവങ്ങളുടെ ഡോക്ടര്‍ തന്റെ ചെറിയ ജീവിതം ജീവിച്ചു തീര്‍ത്തത്.
തുറന്നൊരു നിയമ യുദ്ധത്തിന് ഷാനവാസ് ഇനിയില്ല. ഉരുകിത്തീരും മുന്‍പ് ആളിക്കത്താന്‍ കൊതിച്ച ഷാനവാസ്, എല്ലാ തിരികളെക്കാളും പ്രകാശം പരത്തുന്ന ഒറ്റത്തിരിയായി, അണയാത്ത ദീപമായി ഷാനവാസ് എന്ന ആദിത്യന്‍ ഇവിടെയുണ്ട്. നന്മയുടെ പുഞ്ചിരി വിരിയുന്ന മനസ്സുകളില്‍ അസ്തമിക്കാത്ത സൂര്യപ്രഭയായി എന്നും ഈ ആദിത്യനുണ്ടാവുമെന്നു നമുക്ക് ഉറപ്പിക്കാം.
മരുന്ന് മാഹിയയുടെ രാഷ്ട്രീയ സർക്കാർ ഉദ്ധ്യോഗസ്ഥ തലത്തിലുള്ള ബന്ധങ്ങൾ മറനീക്കി പുറത്ത്‌ വരാനിരിക്കെ ആയിരുന്നു ഷാനവാസിന്റെ വിയോഗം. ഷാനവസ്‌ നമ്മുക്ക്‌ മുന്നെ നടന്ന വഴികൾ ഇനി നിശ്ശബ്ദമായി കൂട. അണയരുത്‌ ഈ ജ്വാല.. കാത്തു സൂക്ഷിക്കാം.. അണായതെ.. എല്ലാ തിരികളെക്കാളും പ്രകാശം പരത്തുന്ന ഒറ്റ തിരിയായി ആളികത്താം..

Comments

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ