Posts

Showing posts from February, 2015

അനീതികൾ തുടർ കഥയാവുമ്പോൾ, പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്‌..

Image
ഷാനവാസ്‌ ആ പേരിന്ന് എന്നെയും ഒരുപാട്‌ വേട്ടയാടുന്നു, ഒരുപാട്‌ നല്ല മനസ്സുകളെ എന്ന പോലെ.. ശിരുവാണിയിലെ പ്രിയപ്പെട്ട ആദിവാസികളോട് താന്‍ ഉടന്‍ സഹായവുമായെത്തും, എന്നു പറഞ്ഞിരിക്കെയാണ് ഷാനവാസ് ജീവിതത്തില്‍നിന്നും വിടപറഞ്ഞത്, ഉത്തരവാദിത്തങ്ങള്‍ ഒരുപാട് ബാക്കിവച്ച് … സമ്പന്നതയുടെ നെറുകയില്‍നിന്നുമാണ് ഡോ പി സി ഷാനവാസ് എന്ന ആദിത്യന്റെ യാത്ര തുടങ്ങുന്നത്, ആതുരസേവനത്തെ ലാഭക്കൊതിയോടെ മാത്രം കാണുന്നവരുടെ ഇടയില്‍ മാതൃകയായാണ് ഷാനവാസ് എന്ന പാവങ്ങളുടെ ഡോക്ടര്‍ തന്റെ ചെറിയ ജീവിതം ജീവിച്ചു തീര്‍ത്തത്. തുറന്നൊരു നിയമ യുദ്ധത്തിന് ഷാനവാസ് ഇനിയില്ല. ഉരുകിത്തീരും മുന്‍പ് ആളിക്കത്താന്‍ കൊതിച്ച ഷാനവാസ്, എല്ലാ തിരികളെക്കാളും പ്രകാശം പരത്തുന്ന ഒറ്റത്തിരിയായി, അണയാത്ത ദീപമായി ഷാനവാസ് എന്ന ആദിത്യന്‍ ഇവിടെയുണ്ട്. നന്മയുടെ പുഞ്ചിരി വിരിയുന്ന മനസ്സുകളില്‍ അസ്തമിക്കാത്ത സൂര്യപ്രഭയായി എന്നും ഈ ആദിത്യനുണ്ടാവുമെന്നു നമുക്ക് ഉറപ്പിക്കാം. മരുന്ന് മാഹിയയുടെ രാഷ്ട്രീയ സർക്കാർ ഉദ്ധ്യോഗസ്ഥ തലത്തിലുള്ള ബന്ധങ്ങൾ മറനീക്കി പുറത്ത്‌ വരാനിരിക്കെ ആയിരുന്നു ഷാനവാസിന്റെ വിയോഗം. ഷാനവസ്‌ നമ്മുക്ക്‌ മുന്നെ നടന്ന വഴികൾ ഇനി നിശ്ശബ്ദമാ

#‎LoveLetterMovement‬ : ഇടപെടാതിരിക്കാനാവില്ല.. ചില നിലപാടുകൾ ഉറക്കെ വിളിച്ചു പറയാനുള്ളതാണ്‌..

1.  നിനക്ക്‌ കടം തന്ന നിമിഷങ്ങളിലെന്റെ തിരക്കുകളുണ്ട്‌. ഞാൻ പരിഭവങ്ങളില്ലാതെ പകുത്ത്‌ നൽകിയ നേരങ്ങൾ.. 2.   എന്റെ മോഹങ്ങൾക്ക്‌ കുടിനീര്‌ നൽകാതെ പോയ കാർമേഘങ്ങൾക്ക്‌. തകർന്നടിഞ്ഞ എന്റെ ചീട്ട്‌ കൊട്ടാരങ്ങൾക്ക്‌.. തനിച്ചാക്കി ഇഴ പിരിഞ്ഞ്‌ പോയവർക്ക്‌.. അറിയാതെ നോവിച്ച്‌ പോയ മനസ്സുകൾക്ക്‌.. ഇരുളിന്റെ കരകളിൽ എനിക്കായി വേദനിച്ച സ്നേഹത്തിന്റെ മുഖങ്ങൾക്കായി.. പിന്നെ നിനക്കായി.. എന്റെ ഈ ജീവനും ജീവിതവും.. 3.   മിഴിയൊട്ടും ചിമ്മാതെ, ഇത്രയും നാൾ, നമ്മുടെ പ്രണയത്തിന്‌ കാവലായി നിന്നു ഞാൻ.. നിനക്ക്‌ മുമ്പും, നിനക്ക്‌ ശേഷവും, എന്റെ ദുഖങ്ങളും, എന്റെ ആഹ്ലാദങ്ങളും, എന്റെ ജീവനും നിനക്ക്‌, നിനക്ക്‌ മാത്രം സ്വന്തമെന്ന വിശ്വസത്തോടെ ഇനി ഞാനൊന്ന് ഉറങ്ങിക്കോട്ടെ.. 4.   "ഓർക്കാപുറത്ത്‌ നിനക്കിന്ന് കിട്ടിയ ഒരുമ്മ കൊണ്ട്‌ നീ പൂമരമാകുമൊ?" - എ.അയ്യപ്പൻ. 5.   "മലയോരങ്ങളിൽ നിന്നും നീലക്കുറിഞ്ഞികളും, നിറമുള്ള പൂക്കളും, പിന്നെയൊരു പൂക്കൂട നിറയെ ചുംബനങ്ങളും ഞാൻ നിനക്കായി കൊണ്ടു വരും.." - പാബ്ലോ നെരുദ 6.   നമ്മുടെ പ്രണയത്തിന്‌ പരിതികൾ നിർവചിക്കാൻ നമ്മിലൊരാൾ വളരുന്നിടത്തോളം ക

ബന്ധങ്ങൾ

ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിലേക്ക്‌ കാറ്റിനെ ഇടയ്ക്കെങ്കിലും കടത്തിവിടുക, കാരണം ശ്വാസം പോലും കിട്ടാതെ എത്ര കാലമായി പരസ്പരം പിണഞ്ഞിരിക്കുന്നു..