എസ് എഫ് ഐ സ്ഥാപക ദിനം

ഞങ്ങളുടെ തകർച്ച കൊതിച്ച കാതുകളിൽ ഇടിമുഴക്കമായ്..,
ക്ഷോഭയൗവ്വനത്തെ തെരുവിൽ തല്ലി ചതച്ച ഭരണ മേലാളന്മാർകുള്ള താക്കീതായ്..,
അരാഷ്ട്രീയത അടിച്ചേൽപ്പിച്ച് അരാജകത്വ പ്രവണതകളെ മാടിവിളിക്കുന്ന അദമ മനസ്സുകൾക്കുള്ള മുന്നറിയിപ്പായ്..
നിഷ്കളങ്കിത ബാല്ല്യങ്ങൾക്ക് മതവെറിയുടെ നാക്കിലയിൽ വിദ്വേഷം വിളമ്പുന്ന വേട്ടപട്ടികൾക്കുള്ള വെല്ലുവിളിയായ്..,
ഞങ്ങളീ ചെമ്പുലരി മതിമറന്ന് ആഘോഷിക്കുന്നൂ..
ഇട നെഞ്ചിലെ ചോരകൊണ്ട് തൂവെള്ള കൊടിക്കോണിലെ താരകം ചുവപ്പിച്ച രക്തസാക്ഷികൾക്കായ് ഈ വിജയം സമർപ്പിക്കുന്നൂ..
1970 ഡിസംബറില്‍ ഒന്നാം സമ്മേളനം നടക്കുമ്പോള്‍ 8 സംസ്ഥാനങ്ങളില്‍ മാത്രം ഘടകങ്ങളുണ്ടായിരുന്ന ഈ സംഘടന ഇന്ന് എല്ലാ സംസ്ഥാനങ്ങളിനും ഘടകങ്ങളുള്ള സംഘടനയായി മാറി 1970ല്‍ 1.24 ലക്ഷം അംഗങ്ങളുണ്ടായിരുന്ന സംഘടന ഇന്ന് ഈ 2014ല്‍ 40 ലക്ഷത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായി നില്‍ക്കുന്നു.
ഇന്നിന്റെ കലാലയ അങ്കണത്തിലെ മണിമുത്തുകളാണ് നാളെ തൻ ഭാരതമെങ്കിൽ.., ഞങ്ങൾ ഇടം നെഞ്ചിൽ തൊട്ട് പറയുന്നു;
നാളകൾ ചുവന്നു തുടുക്കാനുള്ളതാണ്..
അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു പുലരി നമുക്ക് സ്വന്തമാവുക തന്നെ ചെയ്യും..
കലാലയങ്ങളിൽ SFi എന്ന വിപ്ലവ വസന്തം കോൾമയിർകൊള്ളുന്നത് അതിലേക്കുള്ള കാൽ വയ്യ്പ്പാണെന്ന് നിസംശയം പറയാം..

ഇന്ന് ഡിസംബര്‍ മുപ്പത് എസ് എഫ് ഐ സ്ഥാപക ദിനം..

Comments

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ