Posts

Showing posts from December, 2014

എസ് എഫ് ഐ സ്ഥാപക ദിനം

ഞങ്ങളുടെ തകർച്ച കൊതിച്ച കാതുകളിൽ ഇടിമുഴക്കമായ്.., ക്ഷോഭയൗവ്വനത്തെ തെരുവിൽ തല്ലി ചതച്ച ഭരണ മേലാളന്മാർകുള്ള താക്കീതായ്.., അരാഷ്ട്രീയത അടിച്ചേൽപ്പിച്ച് അരാജകത്വ പ്രവണതകളെ മാടിവിളിക്കുന്ന അദമ മനസ്സുകൾക്കുള്ള മുന്നറിയിപ്പായ്.. നിഷ്കളങ്കിത ബാല്ല്യങ്ങൾക്ക് മതവെറിയുടെ നാക്കിലയിൽ വിദ്വേഷം വിളമ്പുന്ന വേട്ടപട്ടികൾക്കുള്ള വെല്ലുവിളിയായ്.., ഞങ്ങളീ ചെമ്പുലരി മതിമറന്ന് ആഘോഷിക്കുന്നൂ.. ഇട നെഞ്ചിലെ ചോരകൊണ്ട് തൂവെള്ള കൊടിക്കോണിലെ താരകം ചുവപ്പിച്ച രക്തസാക്ഷികൾക്കായ് ഈ വിജയം സമർപ്പിക്കുന്നൂ.. 1970 ഡിസംബറില്‍ ഒന്നാം സമ്മേളനം നടക്കുമ്പോള്‍ 8 സംസ്ഥാനങ്ങളില്‍ മാത്രം ഘടകങ്ങളുണ്ടായിരുന്ന ഈ സംഘടന ഇന്ന് എല്ലാ സംസ്ഥാനങ്ങളിനും ഘടകങ്ങളുള്ള സംഘടനയായി മാറി 1970ല്‍ 1.24 ലക്ഷം അംഗങ്ങളുണ്ടായിരുന്ന സംഘടന ഇന്ന് ഈ 2014ല്‍ 40 ലക്ഷത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായി നില്‍ക്കുന്നു. ഇന്നിന്റെ കലാലയ അങ്കണത്തിലെ മണിമുത്തുകളാണ് നാളെ തൻ ഭാരതമെങ്കിൽ.., ഞങ്ങൾ ഇടം നെഞ്ചിൽ തൊട്ട് പറയുന്നു; നാളകൾ ചുവന്നു തുടുക്കാനുള്ളതാണ്.. അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു പുലരി നമുക്ക് സ്വന്തമാവുക തന്

എസ്‌.എഫ്‌.ഐ സ്ഥാപക ദിനം

Image
ജാതിയുടെ മതത്തിന്റെ നിറം നോക്കാതെ ബെഞ്ചിൽ അടുത്തിരിക്കുന്ന സഹപാഠിയുടെ മനസ്സ്‌ നോക്കാൻ ഞങ്ങളെ പഠിപ്പിച്ച തത്ത്വശാസ്ത്രം.. ഉച്ചയ്ക്ക്‌ ക്യാന്റീനിലെ ഊണ്‌ കഴിക്കുമ്പോൾ, തൊട്ടടുത്ത ലൈബ്രറി ബ്‌ളോക്കിൽ ഊണിന്‌ പതിനേഴ്‌ രൂപ തികച്ച്‌ കൊടുക്കാനില്ലാതെ പുസ്തങ്ങളുടെ ലോകത്ത്‌ വിശപ്പ്‌ മറക്കുന്ന സുഹൃത്തിന്‌ ഒരു പൊതി ചോറ്‌ പങ്ക്‌ വയ്ക്കാൻ പഠിപ്പിച്ച സ്നേഹം.. കൂടെ പഠിക്കുന്നവന്റെ കുടുംബത്തിന്‌ താങ്ങാനാവാത്ത ഫീസ്‌ ചുമത്തി, സ്വാശ്രയ മേഖലയെ വളർത്തി, വിദ്യാഭ്യാസം കച്ചവട ചരക്കാക്കിയപ്പോൾ വിപ്ലവം പേന തുമ്പുകളിലൂടെ മാത്രമല്ല പിറക്കുന്നതെന്ന് പഠിപ്പിച്ച ആവേശം.. കൂടെ പഠിക്കുന്നവൾ സഹോദരിയാണെന്ന് ഓർമ്മിപ്പിച്ച്‌.. അവളുടെ കണ്ണീർ തുടയ്ക്കാൻ സമൂഹ്യ വിരുദ്ധർക്ക്‌ മുന്നിൽ കണ്ണുരുട്ടാൻ.. മുഷ്ടി ചുരുട്ടാൻ ആവശ്യപെട്ട വാത്സല്യം.. തത്ത്വശാസ്ത്രങ്ങളുടെ അർത്ഥവും ആഴവും പരപ്പും നോക്കിയല്ല ഞങ്ങളാ കൊടിക്ക്‌ കീഴിൽ അണിനിരന്നത്‌.. പിന്നീട്‌ എപ്പഴോ ആ തത്വശാസ്ത്രത്തിന്റെ വക്താക്കളായി.. തൂവെള്ള കൊടിയുടെ സഹയാത്രികരാക്കി.. ഇന്നും ഞാനോർക്കുന്നു സെക്ക്രട്ടിയേറ്റിന്‌ മുന്നിൽ, കത്തുന്ന സൂര്യന്‌ കീഴിൽ ആദ്യമായി ഞാനൊരു എസ്‌.എഫ്‌.ഐക്കാര