October 26, 2014

തത്വശാസ്ത്രങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ..

മാറേണ്ടത്‌  തത്വശാസ്ത്രങ്ങളല്ല..
ചോദ്യം ചെയ്യപ്പെടേണ്ടത്‌ പ്രസ്ഥാനമല്ല..
ഇന്നലെ എനിക്കും നിനക്കും മുൻപിലൊരു തലമുറയ്ക്ക്‌ എഴുതാനും വായിക്കാനുമുള്ള അവകാശങ്ങൾ വിൽപനചരക്കായിരുന്നപ്പോൾ കൈയ്യും മെയ്യും മറന്ന്, ആശയങ്ങളും ആയുധങ്ങളുമായി പോരാടിയൊരു കൂട്ടരുണ്ട്‌..
നമ്മുടെ ഇന്നിനായി പ്രിയപെട്ടതെല്ലാം നഷ്ടമാക്കിയവരുണ്ട്‌..
അനശ്വര രക്തസാക്ഷികളുണ്ട്‌.. മുൾമുനയിൽ നിർത്തേണ്ടത്‌ അവരെയല്ല..
ചോദ്യം ചെയ്യപെടേണ്ടത്‌ ആശയങ്ങളുടെ പിൻബലമില്ലാതെ, നാം തന്നെ നേടിയെടുത്ത അവകാശങ്ങളെ തച്ചുടയ്ക്കാൻ ശ്രമിക്കുന്നവർ മാത്രം.
ഇന്നും പ്രസക്തമായ മൂല്യങ്ങളും  ആശയങ്ങൾക്കുമൊപ്പം, കാലഹരണപെട്ട ഒരു  കെട്ട്‌ തത്വശാസ്ത്രങ്ങളും പാർട്ടി മാത്രമണോ ശരിയെന്ന ചോദ്യത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. നന്മയുടെ പക്ഷം മാത്രം ജയിക്കണം.. ആ പക്ഷത്തെയാണ് ഞാൻ ഇടത്‌ പക്ഷമെന്ന് വിളിക്കാൻ ആഗ്രഹിക്കുന്നതും..
ലാല്‍സലാം..

No comments:

Post a Comment