Religion : Optimism

രോഗത്താലും, പട്ടിണിക്കിട്ടും ആളെ കൊല്ലുന്നതു പോരാഞ്ഞിട്ട്‌, മതത്തിന്റെ ജാതിയുടെയും പെരിൽ തമ്മിൽ തല്ലിച്ചാളെ കൊല്ലിക്കുന്ന ദൈവം!!!!
എന്നിട്ടെല്ലാം ദൈവത്തിന്റെ വിധിയാണ്‌ എന്ന് പറയുന്ന ദൈവം പിന്നെ എന്തിനെന്ന തിരിച്ചറിവാണ്‌ എന്നെ മുഖപുസ്തകത്തിൽ ലോകത്തിനു മുന്നിലെന്നെ പരിചയപെടുത്താനുള്ള താളിൽ, വിശ്വസിക്കുന്ന മത പേര്‌ എഴുതാനുള്ള കോളത്തിൽ OPTIMIST എന്നെഴുതാൻ പ്രചോദനമായത്‌.

വിശ്വാസങ്ങളെന്നും നമുക്ക്‌ ശുഭപ്രതീക്ഷകൾ തന്നിരുന്നു.. കണ്ണടച്ചു, മനസുതുറന്ന് വിളിച്ചാൽ, മുന്നിലെത്തുന്ന ദേവിയും, നേർച്ചനേർന്ന് മനസിലാഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നിറവേറ്റുന്ന ദേവനുമെല്ലാം നമ്മെ സ്വപ്നം കാണാനും, ആത്മവിശ്വാസത്തോടെ ജീവിതത്തിന്റെ ദുരിതങ്ങളിൽ നിന്നും പൊരുതി കയറാനും നമ്മെ പഠിപ്പിച്ചു.
വിശ്വാസങ്ങളുടെ മറവിൽ കാവുകളിൽ മരങ്ങളും, ഔഷധചെടികളും, പ്രകൃതിയും സംരക്ഷിക്കപെട്ടു..
ദേവി-ദേവന്മാരുടെ കഥ പറഞ്ഞ പുരാണങ്ങളും, ഇതിഹാസങ്ങളും നമ്മുക്ക്‌ മുന്നിൽ കടന്നു പോയ തലമുറകളെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്കാകർഷിച്ചു.
ദൈവീക വാസസ്ഥലങ്ങളായ ക്ഷേത്രങ്ങളിലൂടെ, നമുക്ക്‌ പഴമയുടെ വാസ്തുകലകളുടെ മഹത്വം പകർന്നുകിട്ടി.
ഗുഹാചിത്രങ്ങളിലും, ചുമർചിത്രങ്ങളിലും ദൈവ സൗന്ദര്യമാണ്‌ സംരക്ഷിക്കപെട്ടതെങ്കിലും, ചിത്രകലയുടെ വിലയേറിയയേടാണ്‌ വിശ്വാസങ്ങളുടെ മറവിൽ നിൽനിൽക്കുന്നത്‌..
ഏന്നേ നഷ്ടപെട്ടു പോകേണ്ടിയിരുന്ന നമ്മുടെ പാരമ്പര്യം, പൈതൃകം, സംസകാരം.. എല്ലാമിന്ന് നിലനിൽക്കുന്നത്‌ വിശ്വാസങ്ങളുടെ തണലിലാണ്‌.
ഇന്ന്, വിശ്വാസങ്ങളും കച്ചവടചരക്കാവുകയാണ്‌.
പൂ തൊട്ട്‌ സ്വർണം വരെ ഭഗവാന്റെ കാലില്‍ സമർപ്പിക്കുന്ന ഭക്തരെ ചൂക്ഷണം ചെയ്യാനൊരുപാട്‌ പേർ ക്ഷേത്രമതിലുകൾക്ക്‌ പുറത്ത്‌ കാത്തിരിപ്പുണ്ട്‌.
ക്ഷേത്രങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളും, ദൈവങ്ങൾ ഒരുപാട്‌ പേരുടെ ജീവിതമാർഗവുമാകുന്നു.

എങ്കിലും,
വിശ്വാസങ്ങൾ മനുഷ്യനെ പണ്ടുതൊട്ടേ തമ്മിൽ തല്ലിച്ചിരുന്നു..
ഹരിയും[വിഷ്ണു] ഹരനും[ശിവൻ] പുരാതന ഭാരതത്തിൽ വിശ്വാസങ്ങളുടെ പേരിൽ ഒരുപാടു പേരെ തമ്മിൽ തല്ലിച്ചു കൊന്നു..
പിന്നീടിന്നു വരെ, പലരൂപത്തി ദൈവങ്ങളും, വിശ്വാസങ്ങളും ആളെകൊല്ലികളായി തുടർന്ന് കൊണ്ടേയിരിക്കുന്നു..

എന്നിട്ടും, ജനകോടികൾ ആളെകൊല്ലികൾക്ക്‌ പുറകെയാണ്‌, ആരാധിച്ചു കൊണ്ടേയിരിക്കുകയാണ്‌, മണ്ടന്മാരെ പോലെ...

Comments

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ