July 13, 2013

ചാണ്ടിച്ചാ... ഇന്നാ ഒരു കരിങ്കൊടി..

ഈ ജന്മം മുഴുവൻ അനുഭവിക്കാൻ, എന്ത്‌ വേണമെന്ന ദൈവത്തിന്റെ ആവശ്യത്തിനു മുന്നിൽ ഞാൻ നിശ്ബ്ദനായി..
"അവളെ, 4 വർഷമായി ഞാൻ പ്രണയിക്കുന്നവളെ.." ഞാൻ പറഞ്ഞു.
കോടികളുടെ കണക്കും, സരിതകൾ നിറഞ്ഞു നിൽക്കുന്നൊരു ഓഫീസും, ശാലുന്‌ അടിച്ചപോലൊരു ജെറ്റയും, ചോദ്യം ചെയ്യാൻ സഖാകളില്ലാത്തൊരു സംസ്ഥാനതിന്റെ മുഖ്യമന്ത്രി പദവിയും, കുഞ്ഞൂഞ്ഞിനെ പോലെ തൊലികട്ടിയും അങ്ങനെ നാണവും മാനവും ഇല്ലാത്തൊരു ജീവിതം  ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പുള്ളിക്കാരൻ വാ തുറന്ന് പോയി.
] ൻബ്‌: ഇത്‌ ഓഫീസിലെ ച്ച്‌ ടിവിയിൽ പതിഞ്ഞിട്ടുണ്ട്‌.. എന്റെയും, അങ്ങേരുടേയും മൊബൈൽ ഫോണുകളും ഒരേ ടവർ പരിതിയിലായിരുന്നു.. ആർക്കും പരിശോധിക്കാം.[
ദൈവം തിരിച്ച്‌ ചോദിച്ചു, "കാമുകനാണല്ലേ..?!"
"അതെ, കമ്മ്യൂണിസ്റ്റും.."
"തലശ്ശേരികാരനായിരുന്നേൽ, അതൊരു നല്ല കൊംബിനേഷൻ ആയേനെ.."
"പി.സി.ജോർജ്ജിനെ പോലെ വളിച്ച കോമഡി പറയാൻ തനിക്ക്‌ നാണമില്ലേ, ഉവ്വാ.."
ദൈവം വീണ്ടും സീരിയസ്‌ ആയി..
"ആരാണവൾ..?!"
"ഇതുവരെ ഒരു മന്ത്രിമാരെയും കാണ്ടിട്ടില്ലാത്ത, സീരിയൽ ഇഷ്ടമല്ലാത്ത ഒരു 22 വയസ്സുകാരി."
16 വയസ്സുള്ള നല്ല മൊഞ്ചുള്ള പെൺപിള്ളേരെ നോക്കാതെ, 'മൂത്തു നരച്ചൊരു' 22കാരിയാണു ഞാൻ പ്രണയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ, അങ്ങേരെന്നെയൊന്ന് അടിമുടി നോക്കി..
"ഞാൻ ഈ ഡിപ്പാർട്ടുമെന്റ്‌ വിടുവാണ്‌. എനിക്ക്‌ ഇപ്പോൾ ഇത്തരം ആത്മാർഥ പ്രണയങ്ങൾ സഫലമാക്കാൻ സമയമില്ല. പോയിട്ട്‌ അൽപം തിരക്കുണ്ട്‌. സ്വന്തം കുളിമുറി സീൻ പുറത്തു വിട്ടൊരു സ്ത്രീ, അതു കണ്ടിട്ട്‌ കൈക്ക്‌ അടിക്കാത്തവർക്ക്‌ എതിരെ കൊടുത്തൊരു കേസ്സിന്റെ വാദം കേൾക്കാനുണ്ട്‌.."
]അടുത്ത നിമിഷം, അങ്ങേര്‌ എങ്ങൊ മറഞ്ഞു പോയി]
ഞാനെന്റെ തപസ്‌ തുടർന്നു. ഇത്തവണ പ്രത്യക്ഷപെട്ടത്‌ സാക്ഷാൽ കാലനായിരുന്നു..
"മ്മ്. എന്താ??"
"ആരാ, ഞാൻ തന്നെ വിളിച്ചില്ല.."
"Due to some security problems, അങ്ങേർക്ക്‌ പകരം ഞാൻ വന്നത്‌."
"ആഹ്‌, എനിക്കൊരു കാര്യം അറിയണമായിരുന്നു.."
"ശരി, പെട്ടെന്ന് ചോദിക്ക്‌. ഒരു വിദ്യാർത്ഥി സമരമുണ്ട്‌. പിള്ളേരെ അടിച്ചോതുക്കാനാണ്‌ ചാണ്ടി പറഞ്ഞിരിക്കുന്നത്‌.. വല്ലവന്മാരെ കിട്ടുമൊന്ന് നോക്കട്ടെ.."
"അതാ എനിക്കും അറിയണ്ടെ, എറിഞ്ഞ കല്ലും വിളിച്ച ചീത്തയും വെസ്റ്റ്‌ ആകുമൊ?! അങ്ങേര്‌ രാജി വയ്ക്കില്ലെ?"
"എടാ പിള്ളെരെ, ഇനിയിപ്പം CC TVയിലെ സീനുകൾ യൂടൂബിൽ വന്നാലും, അതു കാണുന്നവരെയും, ഷെയർ ചെയ്യുന്നവരെയും പിടിക്കൽ അല്ലാതെ വേറൊന്നും നടക്കില്ല.. മനുഷ്യനായിരുന്നേൽ നാണം കെട്ട്‌ രാജി വയ്ച്ചേനെ.. ഇത്‌ എന്റെ പോത്തിനെ പോൽ അല്ലേ തൊലികട്ടി.."
"അപ്പൊ, ശരി.. ഞാൻ പോട്ടെ. ഒരു കരിങ്കൊടി കാണിക്കാനുണ്ട്‌.."
"അങ്ങോട്ട്‌ ചെന്ന് എനിക്ക്‌ പണിയുണ്ടക്കല്ലെ.. കറുത്ത അണ്ടർ വെയർ ഇട്ടോണ്ട്‌, വഴിയിൽ കൂടെ നടന്നു പോയൊരുത്തനെ വണ്ടിയിടിച്ച്‌ കൊല്ലാൻ നോക്കിയതാ അങ്ങേര്‌ കഴിഞ്ഞ ആഴ്ച്ച.."
"പിന്നെ കാലാ, പറഞ്ഞേയ്ക്ക്‌ പോലീസിനോട്‌ യൂണിവേഴ്സിറ്റി കോളേജ്‌ പിള്ളേരോട്‌ ചോറിഞ്ഞൊണ്ട്‌ വരല്ലെന്ന്. കുളിപ്പിച്ച്‌ കിടത്തുമെന്ന്.."
"അപ്പൊ ശരി സഖാവെ കാണാം.. 18ആം തിയതി യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സെക്രട്ടറിയേറ്റ്‌ മാർച്ച്‌ ഇല്ലേ, അന്ന് പോലീസ്‌ തല്ലികൊന്നാൽ സ്വർഗ്ഗത്തിൽ വച്ചു കാണം.."
"എനിക്ക്‌ നരകം മതി.."
"സൊറി, കോൺഗ്രസ്സ്കാർ നരകം മൊത്തത്തിൽ വടകയ്ക്ക്‌ എടുത്തിരിക്കുവാ, 3 വർഷത്തേയ്ക്ക്‌.."
"അത്‌ കഴിഞ്ഞ്‌.."
"അപ്പോൾ, ഭരണം കഴിയില്ലെ.. അപ്പോഴേയ്ക്കും കേരളത്തിനെ നരകമാക്കുമല്ലൊ, ആ ചെറ്റകൾ.."

1 comment:

  1. ശരിയാ, ഈ ഭരണം കഴിയുമ്പോഴേക്കും കേരളം ഒരു നരകമായി മാറും, തീര്‍ച്ച

    ReplyDelete