എന്റെ സ്വപ്നം ; എന്റെ തലമുറയുടെയും..

വാർത്താ മാധ്യമങ്ങൾ തങ്ങളുടെ നിലപാടാണ്‌ ഒരോ വാർത്തയിലും പ്രകടിപ്പിക്കുന്നത്‌.. തങ്ങളെ സ്‌പോൺസർ ചെയ്യുന്ന രാഷ്ട്രിയ പാർട്ടി, പരസ്യത്തിലൂടെ വരുമാനത്തിന്‌ വഴിയുണ്ടാക്കുന്ന ബഹുരാഷ്‌ട്ര കുത്തകകൾ തുടങ്ങി പത്ര-ചാനൽ മുതലാളിമാരുടെ സ്വകാര്യ താൽപര്യങ്ങൾ വരെയാണ്‌ സാധാരണ ജനത്തിന്മേൽ സത്യമെന്ന വ്യാജേന, അടിച്ചേൽപ്പിക്കപെടുന്നത്‌..  പണത്തിനും ലാഭത്തിനും വേണ്ടി ഇങ്ങനെ സത്യത്തെ വളച്ചോടിക്കുമ്പോൾ ഇല്ലാതാവുന്നത്‌ സത്യമറിയാനുള്ള പൗരന്റെ അവകാശമാണ്‌… കേരളത്തിലെ പല രാഷ്‌ട്രീയ പാർട്ടികൾക്കും സ്വന്തമായതും, സ്‌പോൺസർ ചെയ്യുന്നതുമായ പത്രങ്ങൾ ഉണ്ട്‌.. പലതും ഒരു പാർട്ടിയ്ക്ക്‌, ഒരു മതത്തിന്‌ വേണ്ടി മാത്രം ശബ്ദം ഉയർത്തുന്നവ.."
മാനവാ, നിനക്കായി ശബ്ദിക്കാൻ നീ മാത്രം. നിൻ ശബ്ദം ഇടറുന്ന നാൾ. കൈകളിലേറിയ തൂലിക ചലനമറ്റുന്ന നാൾ. നിന്റെ മരണമാണ്‌. സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാത്ത ലോകത്ത്‌ നീ ഉറങ്ങുമ്പോഴും ഇവിടെ നിൻ മരണത്തിന്റെ പേരിൽ ലാഭമുണ്ടാക്കാൻ പേ പിടിച്ച പട്ടികൾ കടി പിടി കൂടുന്നുണ്ടാവും.

ഞാനൊരു യാത്രയിലാണ്‌,  എന്നെ പോലെ ഒരായിരം പേരും. ലക്ഷ്യം ഒന്നാണ്‌ : പണ്ടൊരു നാൾ, സ്വന്തം സുഖങ്ങൾ ഉപേക്ഷിച്ച്‌, രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വച്ചൊരു വൃദന്റെ സ്വപ്നങ്ങൾ പൂവണിയുന്നൊരു നാൾ. ഏതു പാതിരാത്രിയും രാജ്യ തലസ്ഥാനം മുതൽ ഏതു കാട്ടിലും ഒറ്റയ്ക്ക്‌ പോകാൻ പെങ്ങളെ അയക്കാൻ കഴിയുന്നൊരു നാൾ. ജാതി-മത വർണങ്ങൾ നോക്കാതെ, കൂട്ടുകൂടാൻ കുഞ്ഞുങ്ങളെ പറഞ്ഞു വിടുന്ന മാതാപിതാകൾ ഉള്ളൊരു ഇന്ത്യ. ലക്ഷ്യത്തിലേയ്ക്ക്‌ നടന്നടുക്കാൻ ഞാൻ അശക്തനാണെന്ന് എനിക്ക്‌ അറിയാം. എന്നാലും ഞാൻ നടക്കും മരണം വരെ.. ഇന്നിന്റെ നെറികെട്ട ഭാരതം വെറുമൊരു ഓർമയാവും നാൾ വരെ.

Comments

Popular posts from this blog

മാവോ ചിന്തകള്‍

അപ്പുവും ബസ് മുതലാളിമാരും : ഒരു നെറ്റ് ന്യൂട്രാലിറ്റി കഥ